“ആഹാ കൊള്ളാലോ ഈ പേര് ….കവിത പോലെ … നിള ഒഴുകും പോലെ ….” സർ അങ്ങനെ പറഞ്ഞപ്പോൾ ഉള്ളിലെ കല്യാണ മേളം പുറത്തു കേൾക്കും വിധം ഉച്ചത്തിലായെന്നു തോന്നി അവൾക്ക്………
. വീട്ടിലെ അമ്മു ആയിരുന്നു അവൾ ….
സ്കൂളിൽ ചേർക്കുന്ന സമയം ആയപ്പോൾ ടി വി യിൽ വാർത്ത വായിക്കുന്ന സുന്ദരി ചേച്ചിടെ പേര് മതിയെന്ന് പറഞ്ഞു കരഞ്ഞത് എത്ര നന്നായി ….
അതുകൊണ്ടല്ലേ , ഈ മുപ്പത്തിരണ്ട് കുട്ടികളുടെ പേര് കേട്ടിട്ടും , പറയാതെ തന്റെ പേര് മാത്രം കവിത പോലെ .., നിള ഒഴുകും പോലെ എന്ന് സർ പറഞ്ഞത് …..
സ്വന്തം പേരിനോടുള്ള ഇഷ്ടം ഇരട്ടിയായി അവൾക്കപ്പോൾ …..
പേരിലെ വ്യത്യസ്തത പാരയായത്, ശരിക്കും പഠിപ്പിച്ചു തുടങ്ങിയപ്പോൾ ആയിരുന്നു …
ദിവസവും അളകനന്ദ പറയൂ എന്നൊരു മുഖവുരയോടെ തന്നിലേക്ക് എറിയുന്ന ചോദ്യങ്ങളുടെ മുന്നിലും കുന്തം വിഴുങ്ങിയത് പോലെ നിൽക്കുമ്പോൾ , ..
. ഇതുപോലും അറിയില്ലേ … അവിടെ ഇരിക്കൂ ,.. അടുത്തയാൾ പറയൂ എന്നൊരു ദേഷ്യത്തോടെ സർ മുഖം തിരിച്ചപ്പോൾ … തങ്ങൾ തമ്മിലുള്ള കെമിസ്ട്രിക്ക് ഒരു തീരുമാനം ആയെന്നു അവൾക്ക് ബോധ്യമായി …..
ഫസ്റ്റ് ഇയർ തീരാറായി … ക്ലാസ്സിലെ പഠിക്കാൻ ഏറ്റവും മോശമുള്ള കുട്ടികളിൽ ഒരാളാണ് താനെന്നു സർ പറയുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു ….. എന്നാലും സത്യമായിരുന്നു അത് ……….
സർ പഠിപ്പിക്കുമ്പോൾ ഒക്കെ ആ മുഖത്തും, കണ്ണിലും , മൂക്കിലും മീശ യിലും ഒക്കെ കൗതുകത്തോടെ നോക്കിയിരുന്നു എന്നല്ലാതെ ഒരു വാക്കു പോലും ശ്രദ്ധിച്ചില്ല ….ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല അതാണ് സത്യം ….
ക്ലാസ് പരീക്ഷകളിലൊക്കെ ഒറ്റ സംഖ്യകളായി മാർക്ക് പേപ്പറിൽ നിന്ന്നും ദയനീയതയോടെ അവളെ നോക്കി …..
പ്രണയത്തിന്റെ തീവ്രതയ്ക്കപ്പുറം വിധിയെ വിശ്വസിക്കാതെയിരിക്കാൻ അവൾക്ക് കഴിയാതെ വന്നത്, കുറെ നാളായി ഒഴിഞ്ഞു കിടക്കുന്ന തൊട്ടടുത്തുള്ള വീട് സാർ വാങ്ങി എന്നറിഞ്ഞപ്പോഴാണ് ….
ഒരു അമ്പരപ്പോടെ ആണെങ്കിലും വീട് സാധനങ്ങൾ ഒക്കെ പെറുക്കാൻ സഹായിക്കുന്ന സാറിന്റെ മുന്നിലേക്ക് ഓടിച്ചെന്നു ഒരു കിതപ്പോടെ പറഞ്ഞു “സർ എന്റെ വീട് ഈ കാണുന്നതാണ് ,,” ഓ ഇത് തന്റെ വീടായിരുന്നൊ..? ഓകെ ശരി .. എന്ന് പറഞ്ഞു സാർ നിസ്സംഗതയോടെ മുഖം തിരിച്ചു …..
പന്ത്രണ്ടും പതിനാലും ഒക്കെ പരീക്ഷക്ക് മാർക്ക് വാങ്ങുന്ന തന്നോട് സർ പിന്നെ എങ്ങനെ പെരുമാറാൻ ആണെന്ന് സമാധാനിച്ചു തിരിച്ചു നടന്നു …. എന്നാലും കൺ മുന്നിൽ കാണാവുന്ന ദൂരത്തിൽ സാറിനെ കൊണ്ടെത്തിച്ച ദൈവത്തോട് എത്ര നന്ദി പറഞ്ഞിട്ടും അന്ന് മതിയായിരുന്നില്ല …..
സാറിന്റെ അമ്മയെയും അച്ഛനെയും ഒക്കെ കണ്ടു നല്ല സ്നേഹമുള്ളവർ …. ഡിഗ്രിക്ക് പഠിക്കുന്ന രണ്ടു അനിയത്തിമാർ ,… വിദ്യയും വീണയും …, ഇരട്ട കുട്ടികൾ … സുന്ദരികൾ …. അവരോടൊക്കെ പെട്ടെന്നു തന്നെ പരിചയത്തിലായി …..
എന്നും സന്ധ്യക്ക് ആ ‘അമ്മ ഉമ്മറത്തു വിളക്കു വച്ചു ഉച്ചത്തിൽ നാമം ചൊല്ലുമായിരുന്നു …. സാറിന്റെ അമ്മയുടെ നാമ ജപം കേട്ടു … എന്റെ വീട്ടിലെ കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിൽ ഞാൻ കണ്ണ് പൂട്ടി ഇരിക്കുമായിരുന്നു …….
സ്കൂൾ ഇല്ലാത്ത ദിവസവും സാറിനെ കാണാൻ പറ്റുന്നതിനേക്കാൾ മഹാഭാഗ്യം എന്തുണ്ട് എന്നോർക്കുമ്പോൾ പരീക്ഷയ്ക്ക് മാർക്ക് കിട്ടാത്തതൊക്കെ വലിയ കാര്യമായി തോന്നിയില്ല …..
ആയിടയ്ക്ക് ഒരു ദിവസം , ഇംഗ്ലീഷ് പിരീഡിൽ ഹോം വർക്ക് ചെയ്യാത്തവർ ക്ലാസിനു വെളിയിൽ നില്ക്കാൻ മിസ് പറഞ്ഞപ്പോൾ ആണ് താൻ മാത്രേ ഹോം വർക്ക് ചെയ്യാതെ വന്നുള്ളൂ എന്നറിഞ്ഞത് ….
” നന്ദേ എന്തിനാണ് പുറത്തു നിർത്തിയെ ..? ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ വൈശാഖ് സർ മുന്നിൽ …
ആ കണ്ണുകളിൽ പതിവായി കാണുന്ന ദേഷ്യം ഇല്ല … പകരം തന്റെ സ്‌റ്റുഡന്റിനെ പുറത്തു നിർത്തിയതിലുള്ള വേദന പോലെ ……. സാറിന്റെ മുന്നിൽ ചെറുതായി പോകുന്നു ന്നു തോന്നിപോയി … ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു……….
അന്ന് കെമിസ്ട്രി ലാബിൽ റെക്കോർഡ് കംപ്ലീറ്റ് ചെയ്യാത്തവരുടെ കണക്ക് എടുക്കുബോഴും താൻ ഒറ്റയ്ക്കാണെന്നു അറിഞ്ഞപ്പോൾ സാറിന് ദേഷ്യം നിയന്ത്രിക്കാനായില്ല …
എന്തൊക്കെയോ പറയാനുള്ള ദേഷ്യം സാർ കടിച്ചമർത്തുമ്പോഴും ..,
താൻ ആ മുഖത്തെ കുറ്റിരോമങ്ങൾ നോക്കി നിന്നു കൊണ്ട് , രണ്ടു ദിവസമായി ഷേവ് ചെയ്തിട്ടില്ലലോ എന്നാണ് ചിന്തിച്ചത് …..
കൂടെയുള്ളവർ ഒക്കെ നൈട്രിക് ആസിഡും സാൾഫ്യൂരിക് ആസിഡും ഒക്കെ മിക്സ് ചെയ്തു കളിച്ചപ്പോൾ സർ എന്റെ അടുത്ത് വന്നു ചോദിച്ചു ..
“കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ … എന്താ ഇങ്ങനെ പഠിക്കാത്തത് … എന്താണെങ്കിലും പരിഹാരം ഉണ്ടാക്കാം … പ്ലസ് ടു നു ജയിക്കാതെ പറ്റില്ലാലോ …. ഇത് കഴിഞ്ഞു പഠിപ്പു നിർത്താനാണോ ഉദ്ദേശം …?”
ആ നെഞ്ചിലൊട്ടു വീണു പൊട്ടിക്കരയാനാണ് അപ്പൊ തോന്നിയത് ……..
എന്റെ മുഖഭാവങ്ങൾ സസൂഷ്‌മം നിരീക്ഷിച്ചു കൊണ്ട് നിൽക്കുന്ന സാറിന്റെ കണ്ണിലൊട്ടു നോക്കിയപ്പോൾ ….. ഒന്നും ഒളിച്ചു വയ്ക്കാൻ തോന്നിയില്ല ….
എല്ലാം അങ്ങ് പറഞ്ഞു …. സാറില്ലാതെ താൻ ഇനി ജീവിക്കില്ല എന്ന് കൂടി കേട്ടപ്പോൾ ആ മുഖം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു …..
അന്ന് വൈകിട്ട് താൻ വീട്ടിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു ….. ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ആരാണെന്നു നോക്കാൻ പോയ അച്ഛൻ തിരികെ അകത്തേക്ക് വന്നത് …
എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ ആയിരുന്നു …….
എന്താണ് സംഭവിക്കുന്നത് എന്നറിയും മുന്നേ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി …
. സത്യം പറഞ്ഞാൽ; അങ്ങനത്തെ തല്ലൊക്കെ ടി വി സീരിയലിൽ മാത്രേ കണ്ടിട്ടുണ്ടായിരുന്നുള്ളു ……
ഇഷ്ടായി…….❤❤❤❤
?
Valare nannayittund…
❤️❤️❤️
അളകനന്ദയെ തന്നതിന് ഒരായിരം നന്ദി
Please upload the next part
???????????
???……ellarkkum nannayi padikunna penkuttyolde kadha ezhuthane thalparyamullu…ishttayi…..
Kidilan…..
Nannayittund keep it up!
?