സർ എന്ന് മാത്രേ താൻ ഇന്നുവരെ വിളിച്ചിട്ടുള്ളു …
രണ്ടു മാസം മുന്നേ ഒരു ദിവസം രാത്രി വായിൽ നിന്നും മൂക്കിൽ നിന്നും രക്‌തം വാർന്നു നടക്കാൻ പോലും ആവാതെ സാറിന്റെ കൈ പിടിച്ചു ഈ വീടിന്റെ പടി കയറിയ ദിവസം ….
തലയിലൂടെ വെള്ളംഒഴിച്ച് , ചോരയിൽ പറ്റിച്ചേർന്ന മണ്ണ് കഴുകിയ ശേഷം, തന്നെ ചേർത്ത് നിർത്തി, വേദനിക്കാതെ, വെള്ളം ഒപ്പിയെടുത്തു കൊണ്ട് ഇവിടത്തെ ‘അമ്മ പറഞ്ഞതാ ..
. ഇനി നീ വൈശാഖിന്റെ പെണ്ണ് ആണ് … സർ എന്ന് ഇനി വിളിക്കണ്ട …
വിദ്യയും വീണയും പിന്നെ എന്റെ ആങ്ങളമാരുടെ മക്കളും എല്ലാവരും അവനെ കുഞ്ഞേട്ടാ എന്നാണ് വിളിക്കുന്നത് …. മോൾക്ക് അങ്ങനെ വിളിക്കാം അല്ലെങ്കിൽ വേറെ എന്തെങ്കിലും ഇഷ്ടമുള്ളത് വിളിക്കാം …
എന്തായാലും സർ വേണ്ട മോളെ …നാളെ നിന്റെ കഴുത്തിൽ താലി കെട്ടേണ്ടവൻ അല്ലെ … അടുത്ത ദിവസം തന്നെ നല്ലൊരു മുഹൂർത്തം നോക്കി അമ്പലത്തിൽ വച്ച് താലി കെട്ടു നടത്താം …. ഇനി അവരെങ്ങാനും കേസിനു പോകുന്നതിനു മുന്നേ തന്നെ അത് നടക്കണം ….
കുഞ്ഞേട്ടൻ ന്നു വിളിക്കാൻ മനസ്സു കൊതിച്ചതാണ് … പക്ഷെ ഏഴു വർഷം മനസ്സു കൊണ്ട് ആരാധിച്ചത് , നോയമ്പ് നോറ്റത് എല്ലാം സാർ എന്നാരു മന്ത്രം മനസ്സിൽ ഉരുവിട്ട് കൊണ്ടായിരുന്നു …. അത് കൊണ്ട് തന്നെ വേറെ ഒന്നും വിളിച്ചില്ല …. ഭാര്യയായി തന്നെ സ്നേഹിച്ചു തുടങ്ങുന്ന ദിവസം കുഞ്ഞേട്ടാ ന്നു തന്നെ അഭിമാനത്തോടെ വിളിക്കണം ന്നു മനസ്സിൽ കരുതി ……….
*******************************
ഏഴു വർഷങ്ങൾക്ക് മുന്നേ പത്താം ക്ലാസ്സിലെ ഉച്ച കഴിഞ്ഞുള്ള സ്കോഷ്യൽ സയൻസ് പിരീഡിൽ വെറുതെ പുറത്തേക്കു നോക്കിയിരുന്നതാ…
അപ്പോഴാണ് സ്കൂളിലെ ടീച്ചേഴ്‌സ് അല്ലാതെ പുറത്തു നിന്നും ഒരു പൂച്ച പോലും കടക്കാത്ത ഹെഡ് മാസ്റ്ററുടെ റൂമിൽ നിന്നും ഒരു സുന്ദരനായ ചെറുപ്പക്കാരൻ ഇറങ്ങി വരുന്നത് കണ്ടത് …
ചുമ്മാ നോക്കി അത്ര തന്നെ … അതായിരുന്നു ആദ്യ കാഴ്ച ….
പിന്നീട് സ്ഥിരമായി കാണാൻ തുടങ്ങിയപ്പോൾ , ഹൃദയമിടിപ്പിന്റെ വേഗത കൂടി വന്നു …
ആരാണോ എന്താണോ എന്ന് പോലും അറിയില്ല … അടുത്ത് പോലും കണ്ടില്ല …നടക്കുന്ന സ്റ്റൈൽ മാത്രേ വ്യക്തമായി കാണാൻ കഴിഞ്ഞുള്ളു …. നടുവൊടിഞ്ഞു വീണ പ്രണയം അവിടെ തുടങ്ങുകയായിരുന്നു …..
വൺ സൈഡ് പ്രണയത്തിന്റെ ഭീകരമായ, തീവ്രമായ, വഴിയിലൂടെയാണ് ആ യാത്രയെന്ന് അപ്പോൾ താൻ അറിഞ്ഞിരുന്നില്ല ….
പത്താം ക്ലാസ് കഴിയുന്നത് വരെ ക്ലാസ് മുറിയിലെ ഏകാന്തതയിൽ (പഠിക്കാൻ അത്ര മിടുക്ക് ഇല്ലാത്തവർക്ക് തോന്നുന്ന അതെ ഏകാന്തതയിൽ) ആ മനുഷ്യൻ ഒരു കുളിർമഴ പോലെ നടന്നു നീങ്ങുന്നത് താൻ സങ്കല്പിച്ചു നോക്കുമായിരുന്നു ……..
അങ്ങനെ ക്ലാസ് തീർന്നു, സ്റ്റഡി ലീവ് വന്നു , പരീക്ഷ വന്നു .. ഒടുവിൽ റിസൾട്ടും വന്നു … ഉദാരമായി പേപ്പർ നോക്കിയവർ അപരിചിതനെ സ്വപ്നം കണ്ടിരുന്നവളെ 83% മാർക്കോടെ ജയിപ്പിച്ചു …..
മൂന്ന് മാസത്തെ ഇടവേള കിട്ടിയെങ്കിലും ഹെഡ് മാസ്റ്ററുടെ റൂമിൽ നിന്നും മനസ്സിലേക്ക് നടന്നു കയറിയ ആ അപരിചിതൻ ഒരു നോവായി തന്നെ ഇരുന്നു … ഒന്ന് കാണാൻ പറ്റിയെങ്കിലെന്നു വെറുതെ പ്രാർത്ഥിക്കുമായിരുന്നു … കാണാൻ ഒരു വഴിയും ഇല്ലന്ന് അറിഞ്ഞിട്ടും ….
പ്ലസ് വൺ നു അഡ്‌മിഷൻ നോക്കിയപ്പോൾ സെയിം സ്കൂൾ വേണ്ടാന്ന് വാശി പിടിച്ചത് താൻ ആണ് … ബസിൽ കയറി പഠിക്കാൻ പോകാനുള്ള ആഗ്രഹം കൊണ്ടായിരുന്നു തന്റെ വാശി ..
.
പഠിച്ച സ്കൂളിൽ തന്നെ , അതും നടന്നു പോകാനുള്ള ദൂരത്തിൽ , പുസ് ടു ഉള്ളപ്പോൾ ദൂരെ വിടില്ല ന്നു അച്ഛന് നിർബന്ധം ആയിരുന്നു …
പോരാത്തതിന് സ്കൂളിലെ പി ടി എ യിൽ തെറ്റില്ലാത്ത ഒരു സ്ഥാനവും ഉണ്ടായിരുന്നത് കൊണ്ട് അവിടെ തന്നെ തന്റെ അഡ്മിഷനും ശരിയാക്കി അച്ഛൻ വിജയശ്രീ ലാളിതനായി നിന്നു……….
അച്ഛൻ അറിഞ്ഞില്ലല്ലോ മോൾടെ വിധി ….
അങ്ങനെ ആദ്യ ദിവസം പ്ലസ് വൺ ക്ലാസ്സിൽ, പുതിയ യൂണിഫോം ഒക്കെ ഇട്ടു സുന്ദരിയായി , ഇനി മുതൽ ഞാൻ പഠിപ്പോടു പഠിപ്പായിരിക്കും എന്നൊക്കെ ദൃഡ പ്രതിജ്ഞ എടുത്തിരുന്ന അവളുടെ മുന്നിലേക്ക് .., അറ്റൻഡൻസ് ബൂക്കുമായി ആ അപരിചിതൻ വന്നു…. അതൊരു ഒന്നൊന്നൊര വരവായിരുന്നു …..
“ഞാൻ വൈശാഖ് , കെമിസ്റ്ററി ആണ് എന്റെ സബ്‌ജെക്ട്.. നിങ്ങളുടെ ക്ലാസ് ചാർജ് എനിക്കാണ് …” കയ്ച്ചിട്ടു ഇറക്കാനും , മധുരിച്ചിട്ട് തുപ്പാനും വയ്യാതെ , നന്ദ ആ മുഖത്തു നോക്കി അന്തം വിട്ടിരുന്നു ….
എന്തൊരു ഭംഗിയാണ് കാണാൻ … ഇത്ര അടുത്ത് കാണുന്നതും, വ്യക്തമായി കാണുന്നതും ആദ്യം … എനിക്ക് ഇഷ്ടപ്പെട്ടു …
പക്ഷെ സർ ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല
… സ്കൂൾ ഒന്നാണ് എങ്കിലും പ്ലസ് ടു ബിൽഡിംഗ് വേറെ ആയതു കൊണ്ട് ഇവിടത്തെ ടീച്ചേഴ്‌സിനെ ഒന്നും കണ്ടു പരിചയം ഉണ്ടായിരുന്നില്ല …..
ഇത്രയും നാൾ തോന്നിയതൊക്കെ മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ … അവൾ ആത്മാർഥമായി ആഗ്രഹിച്ചു…
പക്ഷെ സാറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒക്കെയും ഹൃദയം ഒരു കല്യാണ മേളത്തോടെ മിടിച്ചു തുടങ്ങിയിരുന്നു ……
സർ എല്ലാവരോടും പേര് ചോദിച്ചു തുടങ്ങിയിരുന്നു …. വിളറി വെളുത്തും, ചുവന്നു തുടുത്തും മാറി വരുന്ന ഭാവ ഭേദങ്ങളോടെ അവൾ പേര് പറഞ്ഞു … ‘അളകനന്ദ ‘…
ഇഷ്ടായി…….❤❤❤❤
?
Valare nannayittund…
❤️❤️❤️
അളകനന്ദയെ തന്നതിന് ഒരായിരം നന്ദി
Please upload the next part
???????????
???……ellarkkum nannayi padikunna penkuttyolde kadha ezhuthane thalparyamullu…ishttayi…..
Kidilan…..
Nannayittund keep it up!
?