അളകനന്ദ 2 [Kalyani Navaneeth] 153

ഡീ നന്ദേ , എന്നൊരു അലർച്ചയായിരുന്നു പിന്നെ കേട്ടത് …… മുടിയിൽ കുത്തി പിടിച്ചു അച്ഛൻ എന്നെ എഴുന്നേൽപ്പിക്കുമ്പോൾ പേടി കൊണ്ട് കരച്ചിലിന്റെ ശബ്ദം പോലും പുറത്തു വന്നില്ല

ഓരോ അടിയിലും ഞാൻ നിലത്തു വീണു പോകുന്നുണ്ടായിരുന്നു ,…

പിടിച്ചു എഴുന്നേൽപ്പിച്ചു വീണ്ടും വീണ്ടും അടിക്കുമ്പോൾ , ….
വളർത്തു ദോഷം ഉള്ള പെണ്ണെന്നു കേൾപ്പിച്ചിട്ടും , നാണം ഇല്ലാതെ അവന്റെ പിന്നാലെ തന്ന്നെ പോകുന്നതിനേക്കാൾ നല്ലതു നീ മരിക്കുന്നതാണെന്നു അച്ഛൻ പറയുന്നുണ്ടായിരുന്നു ………

സാറിന്റെ വീട്ടുകാരും , ആ വഴിയിലൂടെ പോകുന്നവരും ഒക്കെ ഓടിവന്നു ………. പലരും അച്ഛനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു …….. ഏതോ ഒരു അടിയിൽ നാക്കും പല്ലും കൂടി ഇടിച്ചു കൊണ്ടത് കൊണ്ട് വായിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി …..

താൻ മരിക്കുമെന്ന് തോന്നി പോയ നിമിഷം ,….. സർ മുന്നോട്ടു വന്നു ,… പലരും പിടിച്ചിട്ടു നിൽക്കാത്ത അച്ഛൻ സാറിന്റെ ബലിഷ്ഠമായ കരങ്ങളിൽ ഒതുങ്ങി ……

“ഇനി അവളെ തല്ലരുത്, അത് ഞാൻ നോക്കി നിൽക്കില്ലന്നു മനസ്സിലാക്കിക്കോ ” എന്ന് സാർ പറയുമ്പോൾ ,……

“നീ ആണായി പിറന്നവൻ ആണെങ്കിൽ …., എന്റെ മകൻ ആണെങ്കിൽ , നിന്റെ പേരിൽ ഒരു ജീവിതം മുഴുവൻ തീ തിന്നു , ചാകാതെ ചാകുന്ന ഈ പെൺകൊച്ചിന്റെ കൈ പിടിച്ചു വീട്ടിലേക്കു കേറിപ്പോര് ” എന്ന് പറഞ്ഞത് സാറിന്റെ അച്ഛനായിരുന്നു ……

ഒരു നിമിഷം സാർ എന്റെ അടുത്തേക്ക് വന്നു ….. സാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാൻ ഞാൻ ആ കണ്ണിലേക്കു നോക്കി …….
തുടരും …

2 Comments

  1. കിടിലൻ……. Superb…….❤❤❤❤❤

  2. ഒറ്റപ്പാലക്കാരൻ

    നല്ല ഒരു കഥ?

Comments are closed.