അളകനന്ദ 2 [Kalyani Navaneeth] 153

അമ്മയെ കണ്ട ഉടനെ “എനിക്ക് ഉപദേവശം ഒന്നും വേണ്ടമ്മേ … ഞാൻ താങ്ങില്ല ഇനി ഒന്നും …. അമ്മയുടെ മോനോട് ആരെ വേണമെങ്കിലും കല്യാണം കഴിച്ചോളാൻ പറഞ്ഞോളൂ ……

ഞാൻ കാരണം നിറയെ സ്വപ്നവുമായി പോയി കണ്ട പെണ്ണിനെ മറക്കണ്ട ന്നു പറയൂ …. എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് ആ മടിയിലേക്കു വീഴുംനോൾ .അമ്മയും കരയുകയായിരുന്നു .. ..

നിന്നെ ഉപദേശിക്കാനോ , തിരുത്തുവാനോ ഒന്നുമല്ല ഞാൻ വന്നത് …. പക്ഷെ അവന്റെ മനസ്സിൽ നിന്നെ അങ്ങനെ കാണാൻ കഴിയില്ലെന്ന് പറയുന്നിടത്തോളം കാലം , അവനെ നിര്ബന്ധിക്കുവാൻ എനിയ്ക്കു വയ്യ…

പിന്നെ ഇന്നലെ പോയി കണ്ട പെണ്ണിന്റെ കാര്യം വേണ്ടാന്നു പറഞ്ഞിട്ടുണ്ട് …… ഇപ്പൊ ഒന്നും ഒരു കല്യാണാലോചനയുമായി ഇങ്ങോട്ടു വരണ്ടയെന്നു ബ്രോക്കറോട് പറഞ്ഞതും അവൻ തന്നെയാ …….

പിന്നെ ഇന്നലെ കാണാൻ പോയത് ഞാൻ ഒത്തിരി നിര്ബന്ധിച്ചിട്ടാണ് മോളെ ….. നിനക്കറിയാലോ വീണയും വിദ്യയും പോയതിൽ പിന്നെ ഞാൻ ഒറ്റയ്ക്കാണ് …. അവരുടെ കല്യാണം കഴിഞ്ഞ ഉടനെ അവന്റെയും നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം …..

മോൾടെ മനസ്സൊന്നു ശരിയാവട്ടെ എന്ന് കരുതി മാത്രമാണ് കാത്തിരുന്നത് ….. ആ പ്രായത്തിൽ തോന്നിയതൊക്കെ മറക്കാൻ നിനക്കായി എന്നാണ് ഞാൻ കരുതിയത് ……

‘അമ്മ നിർബന്ധിച്ചിട്ടു പോയതാണ് എന്ന് കേട്ടതോടെ ,…..മനസ്സ് തുടിക്കാൻ തുടങ്ങി …..

ഉള്ളിന്റെ ഉള്ളിൽ വാടി തുടങ്ങിയ പ്രണയം തളിർക്കാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല ….. തനിക്ക് ഭ്രാന്ത് ആണോ, അതോ തന്റെ ഭ്രാന്ത് സാർ ആണോ എന്ന് തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ ആയിരുന്നപ്പോൾ ,…..

തന്റെ മനസ്സിൽ സാറിനോടുള്ള പ്രണയത്തിനു ഒരു മാറ്റവും ഇല്ലന്ന് , അച്ഛൻ ഒഴികെ മറ്റുള്ളവർക്ക് എല്ലാം മനസ്സിലാക്കി കൊടുത്തു ആ പാറ്റ ഗുളിക ….

പിന്നെയും ഒരു വര്ഷം കഴിഞ്ഞു കാണും , ഒരു ദിവസം സാറിന്റെ വീട്ടിലെ ഗേറ്റ് പുറത്തു നിന്ന് ലോക്ക് ചെയ്തിരിക്കുന്നത് കണ്ടു …..

എല്ലാവരും കൂടി എവിടെ പോയി കാണും …..ഏതാണോ എന്താണോ എന്നറിയാതെ കൂട്ടിലടച്ച വെരുകിനെ പോലെയായി എന്റെ അവസ്ഥ …..

ഒന്നല്ല രണ്ടു ദിവസവും ഒന്നും അറിയാതെ ആയപ്പോൾ , അച്ഛന്റെ മുന്നിൽ പോലും നിയന്ത്രണം വിട്ടു കരയുമൊ എന്ന് പേടിച്ചു ……

മൂന്നാമത്തെ ദിവസം വൈകിട്ട് ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ടപ്പോൾ തന്നെ ഓടിച്ചെന്നു കാര്യങ്ങൾ അന്വേഷിക്കാനാണ് തോന്നിയത് ….. പക്ഷെ അച്ഛൻ വീടിന്റെ മുന്നിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു ……

അന്ന് സന്ധ്യ കഴിഞ്ഞപ്പോൾ അച്ഛൻ പുറത്തു പോയ നേരം നോക്കി , ഞാൻ പതിയെ സാറിന്റെ ഗേറ്റിനു അടുത്ത് പോയി ….. ഇടയിലൂടെ അകത്തേക്ക് നോക്കി ……

കാര്യങ്ങൾ ഒക്കെ നാളെ പോയി അന്വേഷിക്കാം ,… ഇപ്പൊ പോയാൽ അച്ഛൻ കണ്ടു വന്നാൽ പ്രശ്നം ആകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് , ഗേറ്റ് വരെ പോയത് …… തനിക്ക് അപ്പോൾ സാറിന്റെ നിഴൽ എങ്കിലും കണ്ടാൽ മതിയായിരുന്നു ….. സാറിനും ആർക്കും ഒരു കുഴപ്പവും ഇല്ലെന്നു അറിഞ്ഞാൽ തന്നെ ഒരു സമാധാനം ആയേനെ …..

പക്ഷെ കുറച്ചു നേരം അവിടെ നിന്നിട്ടും ആരെയും കണ്ടില്ല ….. ഉള്ളു പിടയുകയായിരുന്നു …… പരിസരം മറന്ന ഞാൻ ഗേറ്റിനു ചുവടെ ഇരുന്നു ….. അകത്തേക്ക് നോക്കി കൊണ്ട് …….

എന്ത് കൊണ്ടാണ് ഞാൻ അപ്പൊ അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴും അറിയില്ല …….

അത് കണ്ടു കൊണ്ട് അച്ഛൻ വന്നതൊന്നും ഞാൻ അറിഞ്ഞതേയില്ല …….

2 Comments

  1. കിടിലൻ……. Superb…….❤❤❤❤❤

  2. ഒറ്റപ്പാലക്കാരൻ

    നല്ല ഒരു കഥ?

Comments are closed.