അളകനന്ദ 2 [Kalyani Navaneeth] 153

ഓടിച്ചെന്നു എന്താ വിശേഷമെന്നു സാറിന്റെ അമ്മയോട് ചോദിക്കുമ്പോൾ ,…. അവൻ ഒരു പെണ്ണ് കാണാൻ പോകുകയാണെന്ന് ആ ‘അമ്മ സന്തോഷത്തോടെയാണ് പറഞ്ഞത് …….

എന്റെ മനസ്സിലെ പ്രണയവും , അതിന്റെ മുറിവുകളും, ഈ അഞ്ചു വർഷങ്ങൾ കൊണ്ട് ഉണങ്ങിയെന്നു അവർ വിചാരിച്ചു കാണും …..

ഒന്നും പറയാതെ തിരിച്ചു നടക്കുമ്പോൾ , സാർ മറ്റൊരു പെണ്ണിന് സ്വന്തമാക്കുന്നത് കാണാൻ താൻ ഉണ്ടാവില്ലെന്ന് തീർച്ചപ്പെടുത്തിയിരുന്നു …..

അലമാരയിലെ പല ഷെല്ഫുകളിൽ നിന്നുമായി ഏഴു പാറ്റ ഗുളികകൾ കിട്ടി ….. രാത്രിയാവാൻ കാത്തിരുന്നു ….

ഓരോന്നായി വിഴുങ്ങുമ്പോൾ തന്റെ മരണം ചിലപ്പോൾ ഇത് തൊണ്ടയിൽ കുടുങ്ങിയാകുമെന്നു തോന്നി ,….അത്ര വലിപ്പമുള്ള ഗുളികകൾ …….

ഉറങ്ങാൻ കിടക്കുമ്പോൾ , മനസ്സ് കൊണ്ട് എല്ലാവരോടും മാപ്പു പറഞ്ഞിരുന്നു …… മരിക്കാതെ ഇരുന്നാൽ ഭ്രാന്ത് വരുമെന്ന് ഉറപ്പായിരുന്നു …….

ഓരോന്നും ചിന്തിച്ചു എപ്പോഴോ ഉറങ്ങി …… വല്ലാതെ മനം പിരട്ടുന്ന പോലെ തോന്നിയപ്പോൾ ആണ് എഴുന്നേറ്റത് ……

വലിയ ശബ്ദത്തോടെ ഓക്കാനവും ശർദ്ധിയും തുടങ്ങി…. എഴുന്നേറ്റു ബാത്റൂമിലേക്കു പോകും മുന്നേ റൂമിൽ തന്നെ സാധിച്ചു …. ശബ്ദം കേട്ട് എഴുന്നേറ്റു വന്ന അച്ഛനും അമ്മയും ചോദിച്ചത് ഇവിടെ എന്താ മണ്ണെണ്ണയുടെ മണം എന്നായിരുന്നു …….

അത് നേരായിരുന്നു …. താൻ വോമിറ്റ് ചെയ്യുമ്പോൾ മണ്ണെണ്ണയുടെ മണം അവിടം ആകെ പരന്നു….

എന്ത് വിഷമാണ് കഴിച്ചതെന്ന് ചോദിച്ചു കൊണ്ട് ‘അമ്മ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി ….. ആകെ ബഹളം ആയി സാറും വീട്ടുകാരും പോലും ശബ്ദം കേട്ട് വന്നു ….

അച്ഛനും അമ്മയും കരുതിയത് അന്ന് വൈകിട്ട് ഒരു കല്യാണക്കാര്യം സൂചിപ്പിച്ചിരുന്നു അത് കൊണ്ടതാണ് താൻ ഇത് ചെയ്തത് എന്നായിരുന്നു ……… പക്ഷെ സാറിനും അമ്മയ്ക്കും കാര്യങ്ങൾ എല്ലാം മനസ്സിലായി ….

താൻ ഇവിടെ ഉണ്ടായിട്ടും വേറൊരുത്തിയെ കാണാൻ പോയില്ലേ…. എല്ലാ പരിഭവങ്ങളും മിഴിയിൽ നിറച്ചു ഞാൻ സാറിനെ നോക്കുമ്പോൾ ….. അന്നത്തെ പ്രണയം ഒരു പക്വത ഇല്ലാത്ത മനസ്സിന്റെ തോന്നൽ ആകുമെന്ന് ആശ്വസിച്ച സാറിന്റെ മുഖത്ത് വീണ്ടും വേദന നിറഞ്ഞു …….

ഇത്തവണ തന്നോട് പ്രേമം ഉണ്ടാകുമെന്നു ഒരു ഡൗട്ടും തോന്നിയില്ല ….. ഉണ്ടായിരുന്നെങ്കിൽ വേറെ ഒരുത്തിയെ കാണാൻ പോകില്ലായിരുന്നല്ലോ …….

ഹോസ്പിറ്റലിൽ കൊണ്ട് പോകണ്ടാന്നു പറഞ്ഞത് സർ തന്നെയാണ് …… നിറയെ വെള്ളം കുടിപ്പിച്ചാൽ മതി,…

എന്തെങ്കിലും അസ്വസ്ഥത തോന്നുന്നെങ്കിൽ മാത്രം കൊണ്ട് പോയാൽ മതിയെന്ന സാറിന്റെ വാക്കുകൾ , സാറിനോട് ശീത യുദ്ധത്തിലായിരുന്ന അച്ഛനും ശരിവച്ചു …….

ജീവിതത്തിൽ എത്ര വേദനകൾ സഹിച്ചിട്ടും കരയാത്ത പോലെ താൻ അന്ന് കരഞ്ഞു ….. സാറിന്റെ മനസ്സിൽ താനില്ലെന്ന തിരിച്ചറിവാണ് എന്നെ കൂടുതൽ തളർത്തിയത് ……..

പിറ്റേന്നു ഉച്ച തിരിഞ്ഞു സാറിന്റെ ‘അമ്മ എന്നെ കാണാൻ വരുമ്പോൾ, കരഞ്ഞു തളർന്നു സംസാരിക്കാൻ സൗണ്ട് പോലും ഇല്ലാതെ ഇരിക്കയായിരുന്നു ഞാൻ ……

2 Comments

  1. കിടിലൻ……. Superb…….❤❤❤❤❤

  2. ഒറ്റപ്പാലക്കാരൻ

    നല്ല ഒരു കഥ?

Comments are closed.