അളകനന്ദ 2 [Kalyani Navaneeth] 153

സ്വർഗം കിട്ടിയ സന്തോഷമാണ് തനിക്കപ്പോൾ തോന്നിയത് ……

ആൾക്ക് അപ്പോൾ , തന്നോടുള്ള കരുതൽ കാണുമ്പോൾ ,….. വീണ്ടും വീണ്ടും ഒരു പെണ്ണും ഒരാണിനെയും സ്നേഹിക്കാത്ത അത്രയും ആഴത്തിൽ സ്നേഹിക്കാനാണ് എനിക്ക് തോന്നിയത് ……

എക്സാം കഴിഞ്ഞു ,… റിസൾട്ട് വന്നപ്പോൾ കെമിസ്ട്രിക്ക് മാത്രം താൻ തോറ്റുള്ളൂ എന്നത് ഒരു ആശ്വാസമായാണ് തോന്നിയത് ………

സേ എക്സാം എഴുതാൻ അപ്ലൈ ചെയ്യും മുന്നേ അച്ഛൻ പറഞ്ഞു ഈ ഒരു ചാൻസ് കൂടിയേ ഉള്ളു ……

തോറ്റാൽ ഉറപ്പായും കെട്ടിച്ചു വിടും , …. പതിനെട്ടു ഒന്ന് തികഞ്ഞോട്ടെ ,…..
അല്ലെങ്കിലും മാഷിനെ പ്രേമിക്കാൻ മിടുക്കു കാട്ടിയവൾ …എന്തായാലും മലമറിക്കാൻ ഒന്നും പോകുന്നില്ലല്ലോ…!
എന്നൊരു പരിഹാസവും കൂടി കേട്ടതോടെ കുത്തിയിരുന്ന് പഠിക്കാൻ തീരുമാനിച്ചു ……..

പിന്നീടുള്ള ഓരോ ദിവസങ്ങളിലും, ഓരോ ചാപ്റ്റർ എക്സ് പ്ലെയിൻ ചെയ്തു ഒരു യു എസ് ബി യിൽ ആക്കി
വിദ്യേച്ചിയുടെയോ വീണേച്ചിയുടെയോ കയ്യിൽ കൊടുത്തയച്ചിരുന്നു സർ …..

സേ എക്സാം റിസൾട്ട് വന്നപ്പോൾ അറുപത്തിയെട്ടു ശതമാനം മാർക്കു ഉണ്ടായിരുന്നു …

ഒരു പ്രൈവറ്റ് കോളേജിൽ ഡിഗ്രിക്ക് ചേർന്നു….. വേറെ ഒരിടത്തും രണ്ടു മാർക്ക് ലിസ്റ്റ് ഉള്ളയാൾക്ക് അഡ്മിഷൻ കിട്ടില്ലെന്ന്‌ അറിഞ്ഞത് കൊണ്ട് തന്നെ അപ്ലൈ ചെയ്തില്ല ………

കെമിസ്ട്രിയും ഫിസിക്സ് ഉം , പഠിച്ചവൾക്ക് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയത് , ബി എ ഹിസ്റ്ററി ക്ക് ആയിരുന്നു എന്നത് ഓർത്തു സ്വയം ചിരിക്കാനേ കഴിഞ്ഞുള്ളു …..

വെറുതെ വായിച്ചു നോക്കിയാൽ തന്നെ മനസ്സിലാകും എന്നുള്ളത് കൊണ്ടും , പഠിച്ചില്ലെങ്കിൽ കെട്ടിച്ചു വിട്ടാലോ എന്ന പേടി ഉള്ളതും കൊണ്ടും , ചോള രാജവംശവും , ചേര രാജ വംശവും , മുഗൾ ചക്രവർത്തിമാരും ഒക്കെ എളുപ്പത്തിൽ മനസ്സിൽ കയറി….

പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ മാസങ്ങൾ കടന്നു പോയി …. തന്റെ പ്രണയം താൻ മറന്നു എന്ന് അച്ഛനും അമ്മയും സാറിന്റെ വീട്ടുകാരും ഒക്കെ കരുതി എന്ന് തോന്നി …..

ദിവസവും ഒരു നേരം എങ്കിലും സാറിനെ കാണാൻ പറ്റുന്നത് കൊണ്ട് മാത്രം താൻ പിടിച്ചു നിൽക്കുന്നു എന്ന് അവരാരും അറിഞ്ഞില്ല …….

അങ്ങനെയിരിക്കെ വിദ്യേച്ചിയുടെ കല്യാണം ആയി … രണ്ടു മാസത്തിനുള്ളിൽ തന്നെ വീണേച്ചിയുടെയും കല്യാണം നല്ല രീതിയിൽ നടന്നു ….. അവർ പോയതോടെ സാറിന്റെ വിശേഷങ്ങൾ ഒന്നും അറിയാൻ കഴിയാതെയായി ,……

ദിവസവും സന്ധ്യക്ക്‌ സാറിന്റെ ‘അമ്മ വിളക്കു കൊളുത്തുമ്പോൾ , സാർ അവിടെ വന്നു തൊഴുതു നിൽക്കുന്നത് കണ്ടിട്ടുണ്ട് ………

അത് കാണാൻ വേണ്ടി മാത്രം ഇരുൾ വീണു തുടങ്ങിയ സന്ധ്യാ നേരങ്ങളിൽ , ആരും കാണാതെ സാറിന്റെ വീടിന്റെ ഗേറ്റിനു ഇടയിലൂടെ അവിടേക്കു എത്തിനോക്കുമായിരുന്നു……..

സാർ കൈ കൂപ്പി നിൽക്കുന്നത് മനസ്സിലോർത്തു എന്നും ഉറങ്ങി ഉണരും ……

ഡിഗ്രി കഴിഞ്ഞു മോശം ഇല്ലാത്ത മാർക്കോടെ എല്ലാ സെമെസ്റ്ററും പാസായി …. പിജി ക്ക് അവിടെ തന്നെ അഡ്മിഷൻ എടുത്തു …..

ഒരിക്കൽ സാറിനെ പ്രണയിച്ചതല്ലാതെ മറ്റൊരു മോശം പേരും ഞാൻ കേൾപ്പിക്കാത്തതു കൊണ്ട് തന്നെ അച്ഛന്റെ സ്വഭാവത്തിലും കുറച്ചു അയവു വന്നു ………….

ഒരു ഞായറാഴ്ച , സർ പുതിയ മുണ്ടും ഷർട്ടും ഒക്കെ ഇട്ടു സുഹൃത്തിന്റെ കൂടെ പോകുന്നത്തു കണ്ടപ്പോൾ തന്നെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി ……

2 Comments

  1. കിടിലൻ……. Superb…….❤❤❤❤❤

  2. ഒറ്റപ്പാലക്കാരൻ

    നല്ല ഒരു കഥ?

Comments are closed.