ലിഫ്റ്റ് തൊട്ടു മുന്നേ മുകളിലേക്ക് പോയതിനാൽ ഞങ്ങൾക്ക് ഏഴാം നില വരെ ഓടിക്കയറുകയേ നിവൃത്തിയുണ്ടായുള്ളൂ. മുകളിലെത്തിയ ഞങ്ങൾ രണ്ട് പേരും പട്ടിയെ പോലെ അണച്ചു തുടങ്ങി.
കോറീഡോറിനവസാനത്തെ റൂമായിരുന്നു 307. അപ്പോ ഞങ്ങളെ പോലെ വേറെയും ചിലർ അവിടെത്തി . കോളിംഗ് ബെല്ലടിക്കാൻ നിൽക്കാതെ ഡോർ ഹാൻഡിലിൽ പിടിക്കാനാഞ്ഞ എന്നെ അരവിന്ദ് വിലക്കി,പോക്കറ്റിലെ കർച്ചീഫെടുത്തു ഹാൻഡിൽ തിരിച്ചപ്പോഴേക്കും ഡോർ തുറന്നു.
ഞാൻ മൊബൈൽ ക്യാമറ ഓൺ ചെയ്തു മുറിയുടെ ഓരോ ഭാഗവും ഒപ്പി.ടേബിളിൽ പാതിയായ മദ്യവും ഗ്ലാസും കുറച്ച് ചിപ്സും. മീതെ കറങ്ങുന്ന ഫാൻ. ടിവിയിൽ ന്യൂസ് ചാനൽ ഓടുന്നു.സെറ്റിയിൽ അഴിച്ചിട്ട മുഷിഞ്ഞ വസ്ത്രങ്ങൾ. വലിച്ച സിഗരറ്റു ചാരം ആഷ്ട്രേ കവിഞ്ഞ് ടീപ്പോയ്മേലും വീണിരുന്നു. കുത്തിയണച്ച ഒരു സിഗരറ്റിന്റെ കുറ്റി തറയിൽ കിടന്നു. അടിച്ചു വൃത്തിയാക്കാതെ ഇട്ടതിന്റെ പൊടികൾ മുറിയിൽ നിറയെ. വെയ്സ്റ്റ് ബാസ്ക്കറ്റ് നിറയെ ഇന്ത്യകിംഗ്സിന്റെ (സിഗരറ്റിന്റെ) പാക്കറ്റുകൾ .ഫ്രിഡ്ജിന്റെ മീതെ ചെറിയ വിരലിനത്ര വരുന്ന കുപ്പിയിൽ എന്തോ ദ്രാവകം അടുത്ത് തന്നെ സിറിഞ്ചും നീഡിലും.തീർത്ഥത്തിൽ നിന്നും കിട്ടിയ സൈസ് വ്യത്യാസമുള്ള ചെറിയ സിറിഞ്ച് .
ടോയ്ലറ്റിൽ വെള്ളം വീഴുന്ന ശബ്ദം, അരവി പതിയെ ഡോർ തള്ളിത്തുറന്നു, തൊട്ടു മുന്നേ ഉപയോഗിച്ചത് പോലെ അതിന്റെ ഫ്ലഷ് ടാങ്കിൽ വെള്ളം നിറയുന്നുണ്ടായിരുന്നു. ഞാനാ ടോയ്ലറ്റ് മൊത്തം പിടിച്ചു.
ബാൽക്കണ്ണിയിൽ അരയാൾ പൊക്കത്തിൽ സ്റ്റീൽ കമ്പി കെട്ടിയിട്ടുണ്ട്. അവിടെയും ഒരു സിഗരറ്റ് കുറ്റി.
പുറത്ത് ബൂട്ടുകളുടെ ശബ്ദം.
അരവി കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു.തുടർന്ന് പോക്കറ്റിൽ നിന്നും ഐഡി കാർഡെടുത്ത് കഴുത്തിലിട്ടു.രണ്ട് പോലീസുകാർക്കൊപ്പം താഴെ ഉണ്ടായിരുന്ന ഫ്ലാറ്റിലെ താമസക്കാരാണെന്നു തോന്നുന്ന ചിലരും അവിടേക്ക് വന്നു.കൂടെ താഴെ വെച്ച് എന്നോട് സംസാരിച്ച മനുഷ്യനുമുണ്ടായിരുന്നു.
ഫോണിൽ വീഡിയോ എടുക്കുന്നത് കണ്ടിട്ടാവും
” നിങ്ങളാരാ?”
nice ❣