അജ്ഞാതന്‍റെ കത്ത് 3 29

“വേദ കുറച്ചു ദിവസം ഇവിടെ വന്ന് നിൽക്കൂ, ഒറ്റയ്ക്ക് താമസിക്കുന്നത് സേഫല്ല.”

പക്ഷേ അതിനൊന്നും ഞാനൊരുക്കമായിരുന്നില്ല. കാറിലെ രക്തക്കറ കണ്ടപ്പോൾ സാമുവേൽ സാർ കളിയാക്കി.

” അയാള് തട്ടിപ്പോയിട്ടുണ്ടാവുമോടാ?”

“അതിനു ചാൻസില്ല, ഇറക്കിവിട്ടപ്പോൾ വേദന കൊണ്ടയാൾ പുളയുന്നുണ്ടായിരുന്നു.”

” വീട്ടിൽ പോവണമെങ്കിൽ ഡ്രൈവർ കൊണ്ടു വിടും.രാത്രികാലങ്ങളിൽ നീയിനി ഒറ്റയ്ക്ക് സഞ്ചരിക്കേണ്ട.”

അതൊരു പിതാവിന്റെ ആജ്ഞയായിരുന്നു.

“എങ്കിൽ സർ പറയുന്ന പോലെ ഞാൻ ചെയ്യാം.”

സാമുവേൽ സാറിന്റെ ഡ്രൈവർക്കാപ്പം വീടെത്തുമ്പോൾ പതിനൊന്നു കഴിഞ്ഞിരുന്നു. തിരിഞ്ഞും മറിഞ്ഞും പലതവണ കിടന്നിട്ടും ഉറക്കം വരാതെ, ഭയം എന്നെ പിടിച്ചിരുന്നു. ഉണരാനും ഒരുപാട് വൈകിയിരുന്നു. ഇന്ന് പെരുമ്പാവൂരിലെ വീട്ടിൽ നിന്നും അന്വേഷണം തുടങ്ങണം.
ഒറ്റയ്ക്ക് ഇനിയാത്ര ചെയ്യാതിരിക്കുന്നതാണ് ഉത്തമം.

ഇറങ്ങാൻ നേരം സുനിതയെ കാണുന്നില്ല. അമ്പലത്തിൽ പോയിട്ടുണ്ടാവും.പാട്ടുപുരയ്ക്കലമ്മയുടെ ഭക്ക്തയാണവൾ.
അത്താഴം കഴിക്കാഞ്ഞതിനാൽ വിശപ്പുണ്ടായിരുന്നു.കാപ്പി പോലും ഉണ്ടാക്കിയിട്ടില്ല സുനിത.
കുറച്ച് കാപ്പിയിട്ട് രണ്ട് സ്ലൈഡ് ബ്രഡും ഒരു മുട്ടയും ചേർത്ത് കഴിച്ചപ്പോൾ വിശപ്പങ്ങു പോയി. സുനിയെ കാത്തു നിൽക്കാതെ ഞാനിറങ്ങി.

ജോണ്ടിക്കൊപ്പം പെരുമ്പാവൂരിലെ വീട്ടിനു മുന്നിലെത്തിയപ്പോൾ ആ വീടിനു വെളിയിലും അകത്തും കുറച്ച് ജോലിക്കാർ.മുറ്റത്ത് പുൽത്തകിടി പിടിപ്പിക്കുന്ന തടിയനോട് കാര്യം തിരക്കി.

“ഇന്ത വീട്ക്ക് പെരിയവർ ഇന്തവാരം ഊര്ക്ക് തിരുമ്പിവരേൻ.ആനാൽ ഇങ്കെയെല്ലാം ഡെക്കറേറ്റ് പന്നണത്. “

പെയിന്റിംഗ് പണിയും പുരോഗമിച്ചിട്ടുണ്ട്.ഇത്രയധികം പണിക്കാരെ നിർത്തി പണിയിപ്പിക്കുമ്പോൾ ഒരു കാര്യം ഉറപ്പാണ്. ഡെഡ് ബോഡി അവിടുന്നു മാറ്റിയിട്ടുണ്ട്.

” ഈ ചെടി എവിടുന്നു കൊണ്ടുവന്നതാ?”

Updated: September 26, 2017 — 8:47 pm

1 Comment

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nice ❣

Comments are closed.