” അതാണ് ഞാനും ചോദിക്കുന്നത്.ഇതിനകത്തെ ദ്രാവകം എന്തിനുള്ളതാണെന്നോ അടങ്ങിയത് ഏതൊക്കെ പദാർത്ഥങ്ങളാണെന്നോ തിരിച്ചറിയാൻ പറ്റുന്നില്ല. നിങ്ങളിതുമായി എത്രയും പെട്ടന്ന് പ്രഫസർ മുസ്തഫഅലിയെ കാണണം. എന്തോ എന്റെ പരിമിതമായ അറിവു വെച്ചു പറയുന്നു ഇത് അപകടകാരിയായ എന്തോ ആണ്.പിന്നെ ഈ സിറിഞ്ചും.”
“സിറിഞ്ചിൽ എനിക്കു വന്ന സംശയം ഞാനപ്പോൾ തന്നെ വേദയോട് പറഞ്ഞതാണ്.”
അതുവരെ മിണ്ടാതിരുന്ന അരവി പറഞ്ഞു.
” ഉം……. പിന്നെ എന്ററിവിൽ ഉള്ള ഏറ്റവും ചെറിയ സിറിഞ്ച് 2 CC ആണ്.ഇത് നോക്കിയേ അതിലും ചെറുതാണെന്ന് മാത്രമല്ല. ഇതിന്റെ ഓപണിംഗ് ഭാഗം ശ്രദ്ധിച്ചോ.? ഓരോ സിറിഞ്ചിനും ഓപണിംഗ് കട്ടിംഗ്സിൽ വ്യത്യസ്ഥമായിരിക്കും. ബട്ട് ഇതും മറ്റുള്ളവയിൽ നിന്നും ഒരു പാട് വ്യത്യാസമുണ്ട്.”
സോന നിർത്തി.
“സോന പറഞ്ഞു വരുന്നത് ഇത് വരെ ഒരു കംപനിയും ഇത്തരമൊരു സിറിഞ്ച് ഇറക്കിയിട്ടില്ല എന്നതാണോ?”
അരവിയുടെ ചോദ്യം
“അതെ. അത് മാത്രമല്ല, സിറിഞ്ചിനു മീതെ M@ എന്ന് കണ്ടോ?”
വിരലുവെച്ച് സോന ആ ഭാഗം കാണിച്ചു തന്നു.
“അതേ സേം M@ എന്ന് ഈ ചെറിയ കുപ്പിക്കടിയിലും ഉണ്ട്.അതായത് ഈ കുപ്പിയും സിറിഞ്ചും പുറം ലോകമറിയാത്ത മറ്റൊരു കമ്പനിയിൽ നിന്നും വരുന്നതാണ്.ഈ കുപ്പിക്കകത്തെ മെഡിസിൻ ഏതെന്ന് അറിയുന്നത് വരെ കാത്തിരിക്കണം ബാക്കിയറിയാൻ.”
ഞാൻ അരവിയുടെ മുഖത്തേക്ക് നോക്കി.പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ വഷളായി വരികയാണ്. അവൻ വാച്ചിലേക്ക് നോക്കി. പിന്നെ എന്നേയും.
“വേദ നമുക്ക് സോന പറഞ്ഞ പ്രഫസറെ പോയി കണ്ടാലോ?”
എന്റെ മനസ് വായിച്ചത് പോലെ അരവി പറഞ്ഞു.
” പോവാം. അദ്ദേഹത്തിന്റെ സ്ഥലം എവിടെയാ?”
സോനയോട് ഞാൻ ചോദിച്ചു.
“ചേറ്റുവ TM ഹോസ്പിറ്റലിനടുത്താണ്. ഹോപ്പിറ്റൽ കഴിഞ്ഞ് ഫസ്റ്റ് ലെഫ്റ്റ് കട്ട് ചെയ്യണം. അവിടെ ആരോടെങ്കിലും ചോദിച്ചാൽ മതി. പിന്നെ നിങ്ങൾ വരുന്ന കാര്യം ഞാൻ വിളിച്ചു പറയാം”
സോനയോട് യാത്ര പറഞ്ഞിറങ്ങി. എന്റെ സ്ക്കൂട്ടി എടുത്ത് സ്റ്റുഡിയോയിൽ കൊണ്ടിട്ടശേഷം അരവിയുടെ ബൈക്കിലായി യാത്ര. നഗരത്തിലെ നിയോൺ ബൾബുകൾ അങ്ങിങ്ങ് പുഞ്ചിരിച്ചു തുടങ്ങി.
ഞങ്ങൾ ചെന്നപ്പോൾ മുസ്തഫ അലിസാർ എവിടെയോ പോവാനുള്ള തിരക്കിലായിരുന്നു.
ഞങ്ങളുടെ ആവശ്യം അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് ഒരേ ഭാവം മാത്രം. ഞങ്ങളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ
60 കഴിഞ്ഞ പ്രഫസറുടെ സംസാരത്തിനിടയ്ക്ക് അകത്ത് ഒരു സ്ത്രീ യുടെ കരച്ചിലിന്റെ ശബ്ദവും കേട്ടു .
5th part mail cheyyo please
ithinte 5 part kittunilla
plese send to my email
Enikkide onnu ayakkanee