ഒരു കരിയില കാറ്റിന്റെ സ്വപ്നം [കലിയുഗ കാലി] 58

കരിയില കാറ്റിന്റെ സ്വപ്നം

Oru Kariyila Kaattinte Swapnam | Author : Kaliyuga Kali

 

ഈശ്വരാ സമയം 10 കഴിഞ്ഞു ഈ ജോലിയും വെള്ളത്തിൽ അകുമോ എന്റ കൃഷ്‌ണ നീ തന്നെ തുണ അടുത്തിരുന്ന തുരുമ്പിച്ച തകാരപ്പെട്ടിയുടെ മുകളിൽ ഇരിക്കുന്ന പഴയ ഒരു കൃഷ്ണന്റെ പ്രതിമ നോക്കി അവൾ മനമുരുക്കി പ്രാർത്ഥിച്ചു …….
അച്ചു …… അച്ചു……. ഈ ചെറുക്കാൻ എവിടെ പോയി കിടക്കുന്നു അവൾ വീടിന്റെ ഉമ്മറത്തും അടുക്കള പുറത്തും ഓടി നടന്നു വിളിച്ചു കൂവി …… ഡാ.. അച്ചുവേ……. അച്ചു …….
അവൻ ഡ്രൈവിങ്ങ് പഠിപ്പിക്കുന്ന കാരിമിന്റെ അടുത്ത് പോയതാണ് ലച്ചു
രാധമ്മ അകത്തെ മുറിയിലേക്ക് നിന്നും പതിയെ വിളിച്ചു പറഞ്ഞു അവൾ രാധമ്മ കിടക്കുന്നു ഇരുട്ട് നിറഞ്ഞ മുറിയിൽ പതിയെ കയാറിച്ചെന്നു ഹാ ഈ ബൾബും അവൻ മറിയില്ലേ …. ഇങ്ങോട്ട് വരട്ടെ കൊടുക്കുന്നുണ്ട് ഞാൻ അവന് ആ ഇരുളിൽ മെഴുകുതിരി വെളിച്ചത്തിന്റെ തണലിൽ രാധമ്മയുടെ മാറിൽ കിടന്നിരുന്നു പുതപ്പ് നേരയാക്കികൊണ്ട് ലച്ചു പറഞ്ഞു
ആ കാരിമിന്റെ ഏതൊരുകാര്യത്തിന് ടൗണിൽ പോകണമെന്ന് പറയണകേട്ടു പിന്നെ ബൾബിന്റെ കാര്യം അവൻ ലീലാമ്മയുടെ അടുത്ത് പറയും അവൾ ഇപ്പോൾ കവലയിൽ പോകുമ്പോൾ വാങ്ങിച്ച് കൊണ്ട്‌ വന്ന് ഇട്ടോളും അതിന് നീ ഇങ്ങനെ കിടന്നു പിടക്കതെ എന്റെ ലച്ചു കുട്ടി അവർ അൽപ്പം വാത്സല്യത്തോടെ പറഞ്ഞു അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു
ഹ്മ്മ … ഈ ചെറുക്കാൻ അയാളുടെ പുറകെ നടന്ന് നക്കാപ്പിച്ച രൂപക്ക് ജീവിതം കളയും ഹും … ( അവൾ ഒന്ന് നെടുവീർപ്പിട്ടു) ഞാൻ അപ്പൊയെ പറഞ്ഞതാ 10 കഴിഞ്ഞു തുടർന്ന് പഠിക്കാൻ അപ്പോൾ ഇവിടെ അമ്മയും മോനും കൂടി എന്റെ കഷ്ടപ്പാടുകളുടെ നോവൽ വായിക്കാൻ തുടങ്ങും അവൾ അൽപ്പം കുസൃതിയോട് കുടി പറഞ്ഞു അമ്മയെ നോക്കി
അത് പിന്നെ എന്റെ കുഞ്ഞ് ഇങ്ങനെ കിടന്ന് കഷട്ടപ്പെടുമ്പോൾ ഞങ്ങൾക്ക് അത് സഹിക്കാൻ കഴിയുമോ എന്റെ മോളു ചെറുപ്പം മുതലേ ഇങ്ങനെ കിടന്ന് ഓടുകയല്ലേ അത് പറയുമ്പോൾ അവരുടെ മുഖം വിഷാദത്തിന് വഴി മാറി മിഴികളിൽ കാർമേഘങ്ങൾ ഉരുണ്ട് കൂടി ആ കാണ്ണുനീർ തുള്ളികൾ അവരുടെ കണ്പീലികാളിൽ മഴവിൽ ചാരുത വരച്ച് കാട്ടി

അയ്യോടെ എന്റെ രാധമ്മു കരയുവാന്നോ അത് കൊള്ളാം എന്റെ പൊന്നു രാധകുട്ടി എല്ലാം നമ്മുടെ വിധിയാണ് അങ്ങനെ സമാധാനിക്കാം മുകളിൽ ഇരിക്കുന്നു തമ്പുരാന്റെ കൺകെട്ട് കള്ളികൾ അല്ലെ
എല്ലാം അല്ലങ്കിൽ സഖവ്‌ കരുണന്റെ കുടുബത്തിന് ഈ ഗതി വരുമോ പക്ഷേ ഈ ലച്ചു അങ്ങനെ ഒന്നും തോറ്റു കൊടുക്കാൻ തീരുമാനിച്ചിട്ടില്ല എന്നൽ എന്റെ രാധാകുട്ടിയും അച്ചുവും സങ്കടപെട്ടാൽ അത് എനിക്ക് സഹിക്കാൻ പറ്റില്ല ഞാൻ അറിയാതെ തോറ്റുപോകും അങ്ങനെ ഉണ്ടാകാൻ പാടില്ല നമ്മുടെ കുടുംബത്തിന്റ സന്ദോശവും സമാധാവും ആണ് എനിക്ക് വലുത് അതിനു വേണ്ടി എത്ര കഷ്ട്ടപ്പെട്ടാലും ഈ ലച്ചുവിന് സന്തോഷം മാത്രം ഉള്ളു അതിന്റെ ഇടക്ക് ഓരോന്ന് ഓർത്ത് സങ്കടപ്പെട്ടു ഇരുന്നാൽ നല്ല അടിവച്ചുതരും ഞാൻ പറഞ്ഞേക്കാം ഹും…. മുഖം വീർപ്പിച്ചു അടിക്കുന്ന പോലെ അഭിനയിച്ചു രാധമ്മയുടെ ഇരു കവിളുകളിൽ ആട്ടി അവരെ നോക്കി കൊഞ്ഞനം കുത്തി അവൾ എന്നിട്ട് ചലനം അറ്റ രാധമ്മയുടെ വലത്തേ കൈ തന്റെ മടിയിൽ വച്ചു പതിയെ തലോടി നമ്മുടെ എല്ലാം സങ്കടങ്ങളും തീരും അമ്മേ എന്റെ രാധാകുട്ടി ഒന്ന് സമാധാനിക്ക് ഈ ലച്ചു അല്ലെ പറയണേ പ്ലീസ് അമ്മ പ്ലീസ് ഇത് എന്റെ വാക്കാണ് പറഞ്ഞു തീർന്നതും ലച്ചു അറിയാതെ ഒന്ന് തേങ്ങി
എന്റെ കുട്ടി നീ ഇത് എന്താ പറയണേ എത്ര ലക്ഷം കടം ഉണ്ട നിനക്ക് അറിഞ്ഞുകൂടേ ഈ വീടും സ്ഥലവും കൊടുത്താൽ പോലും അതിന്റെ പകുതി ആകുമോ എനിക്ക് അറിയാൻ പാടില്ല എന്റെ ദേവിയെ…. എന്റെ കുട്ടികളുടെ ഭാവി തകർത്തു കളയാതെ നോക്കണേ നീ മക്കളോട് ഉള്ള ആ പാവം അമ്മയുടെ കരുതൽ പാർത്ഥനക്ക് വഴി മാറിയെങ്കിലും അവരുടെ അത് കരച്ചിലിൽ അവസാനിച്ചു ഓ…. ഈ രാധാകുട്ടിയുടെ ഒരു കാര്യം എനിക്ക് സങ്കടം വരുന്നുണ്ട് കേട്ടോ ലച്ചുവും അമ്മയുടെ കൂടെ അറിയാതെ കണ്ണുനിറച്ചു
അതേ അമ്മയും മോളും പതിവ് കലാപരിപാടി ഇന്നും ആരംഭിച്ചോ ഒരു ചെറുചിരിയോടെ വാതിലിന്റെ പടിയിൽ തല ചാരിനിന്നു അവരെ നോക്കി നിൽക്കുന്ന ലീലാമ്മയെ ഇരുവരും നോക്കി ലച്ചു തന്റെ സങ്കടം മറക്കാൻ വേണ്ണം പതിയെ അവരെ നോക്കി പുഞ്ചിരി പൊഴിച്ചു
ഹോ എന്റെ ലീലാമ്മച്ചി ഇത് ഇപ്പോൾ ഈ രാധാമ്മുവിന്റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുവാ ഞാൻ പറഞ്ഞു മടുത്തു കുട്ടുക്കാരിയല്ലേ ഒന്ന് പറഞ്ഞു മനസ്സലാക്കികൊടുക്ക് ലച്ചു തമാശ എന്നാ പോലെ പറഞ്ഞു
അത് കാര്യം ആകേണ്ട മോളെ അവളുടെ സങ്കടം കൊണ്ട് അല്ലെ നീ അത് വിട്ടുകള ലീലാമ്മ അവളുടെ തോളിൽ തട്ടി പറഞ്ഞു തന്റെ സങ്കടം ഉള്ളിൽ ഒതുക്കി.
ശരി ശരി….. ഞാൻ അത് വിട്ടു പിന്നെ എന്തു പറ്റി ഇന്ന് നേരത്തെ ആണല്ലോ കവലയിൽ നിന്ന് തിരിച്ചു വരവ്
ഹോ ഒന്നും പറയണ്ട എന്റെ കൊച്ചേ സാധനങ്ങൾക്ക് മുടിഞ്ഞ വിലയ പിന്നെ ഇന്ന് മരുമോൻ ചെറുക്കൻ പൈസ ഇടുന്ന ദിവസം അല്ലെ അതുകൊണ്ട് അൽപ്പം ഇറച്ചി വാങ്ങാം എന്നു കരുതി ബീഫാ..
ഹും അപ്പോൾ മിനി ചേച്ചി ബാങ്കിൽ പോയിട്ട് തിരിച്ചുവന്നോ
ഇല്ല മോളെ അവൾ ടൗണിൽ പോകും എന്നുപറഞ്ഞു ഞാൻ എന്റെ കൈയിലെ നീക്കിയിരിപ്പ് വച്ച് വാങ്ങിച്ചതാ പിന്നെ നേരത്തെ ആണ് എന്ന് പറയാൻ താരമില്ല മണി 10.30 കഴിഞ്ഞില്ലേ
അയ്യോ.. എന്റെ ദേവിയേ പത്താരാ കഴിഞ്ഞോ എന്റെ പുതിയ പണി പോയത് തന്നെ എന്റെ ദൈവമേ ഞാൻ ഇനി എന്തുചെയ്യും
മോളേ നീ വേഗം പോകാൻ നോക്ക് ഇവിടുത്തെ എല്ലാ കാര്യവും അമ്മച്ചി നോക്കിക്കൊള്ളാം നീ പെട്ടന്ന് ചെല്ലാൻ നോക്ക്
ശരി അമ്മച്ചി ലച്ചു ലീലാമ്മയെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മ നൽകി ലീലാമ്മച്ചിക്ക് നിറപുഞ്ചിരി തൂകി കൊണ്ട് ലച്ചു കൈയിൽ കിട്ടിയ ബാഗ് എടുത്തും കൊണ്ട് ഓടി

2 Comments

  1. ഒഴുക്കോടെ വായിച്ചു …..
    അടുത്ത ഭാഗം വെഗം ഇടണേ ….

  2. സുഹൃത്തേ കഥ വളരെ മനോഹരം ആയിരിക്കുന്നു.തുടർന്ന് എഴുതണം.ഈ കഥയുടെ അടുത്ത ഭാഗം പെട്ടന്ന് ഇടണേ,അതിനായി കാത്തിരിക്കുന്നു.

Comments are closed.