അന്ന – 2 129

Anna (Horror) Part 2 by Vinu Vineesh

Previous Parts

കോടമഞ്ഞിൽ അവളുടെ മുഖം അത്ര വ്യക്തമായിരുന്നില്ല..! അതുകൊണ്ടുതന്നെ അടുത്തേക്ക് പോകണോ വേണ്ടയോ എന്ന് ഊറിവന്ന ഉമിനീർ വലിച്ചിറക്കികൊണ്ട് അവൻ ആലോചിച്ചു.

അവൾ കൈകളുയർത്തി എബിയെ മാടിവിളിച്ചു. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ എബി രണ്ടുംകല്പിച്ച് പതിയെ മുന്നോട്ടുനടന്നു. അവളുടെ അടുത്തേക്ക് അടുക്കുംതോറും കോടമഞ്ഞിന്റെ ശക്തി വർധിച്ചു വരുന്നുണ്ടായിരുന്നു. മിഴികളിലേക്ക് തുളഞ്ഞുകയറിയ തണുപ്പ് എബിയുടെ സിരകളിലേക്ക് വ്യാപിച്ചപ്പോൾ കാഴ്ച്ചകൾ മങ്ങുന്നപോലെ അവനുതോന്നി.

“നട്ടപ്പാതിരായ്ക്ക് ചാവാൻ നിനക്ക് വേറെ വണ്ടിയൊന്നും കിട്ടിയില്ലേടാ.?”

കണ്ണുതിരുമ്മി എബി നോക്കിയപ്പോൾ
നിമിഷനേരംകൊണ്ട് തിങ്ങിനിറഞ്ഞ കോടമഞ്ഞ് മാറി റോഡിൽ നിലാവിനാൽ പരവതാനി വിരിച്ചിരുന്നു. തന്റെ മുൻപിൽ ലൈയ്ലാന്റിന്റെ വലിയ ലോറി ഹെഡ്ലൈറ്റിട്ടു നിൽക്കുന്നതുകണ്ട അവൻ പിന്നിലേക്ക് രണ്ടടിവച്ചുനീങ്ങി.
ഡ്രൈവർസീറ്റിൽ ഇരുന്നുകൊണ്ട് ഒരാൾ പുറത്തേക്ക് തലയിട്ട് എബിയെ നോക്കി ചീത്തവിളിക്കുന്നുണ്ടായിരുന്നു.

“സോറി ചേട്ടാ..”
അവൻ ഇടതുവശത്തേക്ക് മാറിനിന്ന് ആ വാഹനത്തിന് കടന്നുപോകൻ വഴിയൊരുക്കി.

“വീട്ടിൽ പറഞ്ഞിട്ടാണോടാ വണ്ടീംകൊണ്ട് ഇറങ്ങിയിരിക്കുന്നെ.?”
എബിയെ മറികടന്ന് പോകുകയായിരുന്ന ലോറിയിലെ ഡ്രൈവർ അവനെനോക്കി ചോദിച്ചു. മറുത്തൊന്നും പറയാനില്ലാതെ എബി ശിരസുതാഴ്ത്തി നിന്നു.

“എന്നാലും ആ പെണ്കുട്ടി. ഞാൻ കണ്ടതാണ് പക്ഷെ എങ്ങനെ മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കും. ഇനി എന്റെ തോന്നലാകുമോ?”

നിലാവിനാൽ സമ്പൂർണ്ണമായ ആ പ്രദേശം അവനിൽ അല്പം ഭീതിയുളവാക്കി. ചുറ്റിലും നോക്കിയപ്പോൾ പല ദിക്കുകളിൽ നിന്നായി വന്യജീവികളുടെ കാതടിപ്പിക്കുന്ന ശബ്ദം മുഴങ്ങി. വേഗം അവൻ കാറിന്റെ അടുത്തേക്ക് നടന്നു. ഡോർ തുറന്ന് അകത്തേക്കുകയറി ഒരു നിമിഷം മിഴികളടച്ച് ഡ്രൈവിങ് സീറ്റിലിരുന്നു.

“യാഥാർത്ഥൃമൊന്നുമില്ല. എല്ലാം എന്റെ തോന്നലാണ് അവിടെയൊരു പെണ്ണുമില്ല, പെരുച്ചാഴിയുമില്ല. അല്ലെങ്കിൽ ഈ പ്രേതവും ഭൂതവും ആത്മാവുമൊക്കെ ആര് വിശ്വസിക്കുന്നു. അതെങ്ങനെ ഫേസ്ബുക്കിൽ പല ഗ്രൂപ്പുകളും ഉണ്ട് ആത്മാവും, യക്ഷികളും, എന്നുവേണ്ട മറുതവരെയുള്ളത്. മയക്കുമരുന്ന് കയറ്റിയപ്പോലെയാണ്