The Shadows Part 15 by Vinu Vineesh
Previous Parts
” KL.7 BM 1993. യെസ് സർ വീ ഗോട്ട് ഇറ്റ്.”
അനസ് വലതുകൈ ചുരുട്ടി ജീപ്പിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു.
“വാട്ട്..”
സംശയത്തോടെ രഞ്ജൻ ചോദിച്ചു.
“യെസ് സർ, ഹോസ്റ്റലിലെ മെസ്സിലേക്ക് സാധങ്ങൾകൊണ്ടുവരുന്ന വണ്ടിയുടെ നമ്പറാണ്.”
അനസ് അതുപറഞ്ഞപ്പോൾ രഞ്ജന്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു.
“താങ്ക് ഗോഡ്. അനസ് വണ്ടി സ്റ്റേഷനിലേക്ക് എടുത്തോ. കം ഫാസ്റ്റ്.”
“സർ.”
അനസ് ഫോൺ കട്ട് ചെയ്ത് മെസ്സിലേക്ക് സാധങ്ങളുമായിവന്ന വണ്ടിയുമായി സ്റ്റേഷനിലേക്ക് തിരിച്ചു.
അനസിനെയും കാത്ത് രഞ്ജൻ സ്റ്റേഷന്റെ മുൻപിൽതന്നെ നിൽക്കുന്നുണ്ടായിരുന്നു.
ഗെയ്റ്റ് കടന്നുവന്ന ആ വണ്ടിയുടെ നമ്പർപ്ലേറ്റിലേക്കായിരുന്നു അയാൾ ആദ്യം നോക്കിയത്.
“KL 7 BM 1993.”
സ്റ്റേഷന്റെ ഇടതുവശം ചേർന്നുനിൽക്കുന്ന മൂവാണ്ടൻമാവിന്റെ ചുവട്ടിലേക്ക് ആ വാഹനം ഒതുക്കി നിറുത്തി. രഞ്ജൻ മുറ്റത്തേക്കിറങ്ങിവന്ന് ആ വാഹനത്തിന്റെ ചുറ്റുഭാഗവും സൂക്ഷ്മമായി പരിശോധിച്ചു.
“സർ ഒരുസംശയവും വേണ്ട ഡയമണ്ട്‌സ് ഇതിലുണ്ടാകും”
അനസ് തീർത്തുപറഞ്ഞു.
“ഉണ്ടാവും,ഉണ്ടാവണം. അനസേ,ഓരോ പാട്സും അഴിച്ചുനോക്കണം. അതിനുള്ള എൻജിനിയർ ആരാണെന്നുവച്ചാൽ വിളിക്ക് ഇപ്പോൾതന്നെ.ആ പിന്നേയ് വീഡിയോ റെക്കോർഡ് ചെയ്യണം.”
അത്രെയും പറഞ്ഞ് രഞ്ജൻ തന്റെ ഇടതുകൈയിൽ കെട്ടിയ വാച്ചിലേക്കു നോക്കി.
സമയം 5.37.pm
“ഓഹ് മൈ ഗോഡ്. അനസ് ലെറ്റ്സ് ഗൊ, 6.15ന് എയർഇന്ത്യ ലാൻഡ് ചെയ്യും. ”
തന്റെ കീഴിലുള്ളവരെ ഉദ്യോഗസ്ഥരെ പരിശോധനക്കുള്ള ചുമതലകൊടുത്ത്
രഞ്ജൻ അനസിനെയുംകൂട്ടി കൊച്ചി ഇന്റർനാക്ഷണൽ എയർപോർട്ടിലേക്ക് തിരിച്ചു.
സൂപ്പർ കഥ കൊള്ളാം ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❤
കൊള്ളാം;
വായിച്ചിരിക്കാം
ക്ലൈമാക്സ് സൂപ്പറായി വിനു.