New Gen നാറാണത്തു – കവിത [Suresh Babu Kalappurkkal] Like

ചെമ്പരത്തി പൂവിറുത്തു കാതിൽ വെച്ചു

പിന്നെ കരി മുറുക്കെ പൊടിച്ചു മുഖം മെഴുകി

 

മുണ്ടുമുറുക്കി താറുടുത്തു

പിന്നെ കല്ലെന്നെടുത്തു തോളിൽ വെച്ചു..

 

ഭ്രാന്തനെ പോലലറിവിളിച്ചു

പിന്നെ  അ ങ്ങോട്ടും മിങ്ങോട്ടും കൂകി നടന്നു

 

കവലയിൽ കണ്ടവർ ഏതോ ഭ്രാന്തനെന്നും

പിന്നെ ചിലരയ്യോ പാവമെന്നും

 

കാര്യം രണ്ടുമൂന്നു ദിനംനടന്നാലെന്ത്.

കാമുകിയെ രാത്രിയിൽ ഞാൻ സ്വാതത്രയാക്കി.

 

ദേവി സ്മക്ഷം മിന്നുകേട്ടി

കാമുകിയെ സ്വന്തം ഭാര്യയാക്കി.

 

മാർക്കടമുഷ്ടിക്ക് കൊഞ്ഞനം കുത്തി

അവളുമായി ഞാനെ എൻ്റെ നാട് പൂകി.

 

Updated: December 21, 2025 — 3:52 pm

Leave a Reply

Your email address will not be published. Required fields are marked *