അവനും അവളും
ഇത് എൻ്റെ ആദ്യത്തെ കഥയാണ് ഞാൻ 2020 കൊറോണ സമയം മുതൽ ഇവിടുത്തെ ഒരു സ്ഥിരം വായനക്കാരൻ ആണ് എനിക്ക് വയിച്ച് പരിചയം മാത്രേ ഒള്ളു എഴുതി പരിചയം ഇല്ല അതുകൊണ്ട് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് എന്നോട് പറയുക
പാലക്കൽ ഗ്രൂപ്സ് എന്നാ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു ശിവറാം എന്നാൽ കുടുംബത്തിന്റെ നിലക്കും വിലക്കും പ്രാധാന്യം കൊടുക്കുന്ന ശിവറാമിന്റെ പിതാവായ ജയരാജൻ ശിവറാമിന്റെ പ്രണയത്തെ എതിർത്തു അതുകൊണ്ട് വീട്ടുകാരുടെ സമ്മതമില്ലാതെ ശിവറാം തന്റെ പ്രണയിനിയായ നളിനിയെ വിവാഹം ചെയ്യൂകയും ചെയ്തു
ഇതറിഞ്ഞ ജയരാജൻ ശിവരാമിനെ വീട്ടിൽ നിന്ന് പുറത്താക്കുകയും തന്റെ സ്വത്തുക്കളിൽ ഇനി ശിവരാമിന് യാതൊരുവിധ അവകാശവും ഉണ്ടായിരിക്കില്ല എന്ന് പറഞ്ഞതോടുകൂടി ശിവറാം നളിനിയെയും കൂട്ടി തന്റെ വീട് വിട്ട് ഇറങ്ങി ഇനി എന്ത് എന്നറിയാതെ തന്റെ ഉറ്റ ചങ്ങാതിയായ ആനന്ദ് ദേവ് എന്ന് ദേവനെ വിളിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. തത്കാലം തന്റെ വീട്ടിൽ നിൽക്കാം എന്നും അടുത്ത് തന്നെ ഒരു വീട് വാടകക്ക് കൊടുക്കുന്നുണ്ടെന്നും അത് നമുക്ക് ശരിയാക്കാം എന്ന് പറഞ്ഞതോട്കൂടി ശിവരാമിന് ആശ്വാസമായി ശിവറാം തന്റെ ഭാര്യയായ നളിനിയെയും കൂട്ടി ദേവന്റെ വീട്ടിലെക്ക് പോയി അവിടെ ദേവനും ഭാര്യയായ മാലിനിയും മാത്രമേ താമസിക്കുന്നുള്ളു അവരുടെ വിവാഹം കഴിഞ്ഞു രണ്ട് വർഷമായെങ്കിലും അവർക്ക് ഇതുവരെ മക്കൾ ഇല്ല അങ്ങനെ കുറച്ചു ദിവസം അവർ അവിടെ താമസിക്കുകയും ഇതിനിടയിൽ തന്നെ ശിവരാമും നളിനിയും ദേവന്റെ അടുത്തുള്ള വീട് വാടകക്ക് തമാശമാക്കുകയും ശിവറാം നാട്ടിൽ തന്നെ ഉള്ള ഒരു അമേരിക്കൻ കമ്പനിയിൽ ജോലിക്ക് പോകുവാനും തുടങ്ങി അങ്ങനെ സന്ദോഷത്തോടെ പോകുന്ന അവരുടെ ജീവിതം കൂടുതൽ ആനന്ദമാക്കാൻ ഒരു വർഷത്തിന് ശേഷം അവർക്ക് ഒരു ആൺ കുഞ്ഞ് ജനിച്ചു അവർ ആ കുഞ്ഞിന് അജയ് എന്ന് പേരും ഇട്ടു അപ്പോഴും ദേവന് ഒരു കുഞ്ഞ് ഇല്ലാരുന്നു എന്നാലും രണ്ടു പേരുടെയും വീട് ഒരു മതിൽ അകലം മാത്രമേ ഉണ്ടായിരുന്നുള്ളു അതുകൊണ്ട് ദേവനും മാലിനിയും സ്വന്തം മകനെ പോലെ തന്നെ അജയ്‌നെ കണ്ടു അവനെ കളിപ്പിക്കാനും ചിരിപ്പിക്കാനും എല്ലാം കൂടുതലും ഇഷ്ട്ടം മാലിനിക്ക് ആയിരുന്നു.അങ്ങനെ ഒരു വർഷം കൂടി കടന്നു പോയി മാലിനിക്കും ദേവനും ഒരു പെൺകുഞ് ജനിച്ചു അവർ അവൾക്ക് ആര്യ ലക്ഷ്മി എന്ന പേരിടുകയും ചെയ്തു അതോടെ രണ്ടു വീട്ടുകാർക്കും സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു അതിനിടയിൽ ശിവരാമിന് ഒരു സാധാരണ ജോലിക്കാരനിൽ നിന്നും അവന്റെ കഴിവിനാൽ സ്ഥാനക്കയറ്റം കിട്ടുകയും ചെയ്തു.
