തേടി വന്ന പ്രണയം 2 [പ്രണയരാജ] 304

തേടി വന്ന പ്രണയം 2

 

ആളുകളെ സാക്ഷിയാക്കി ആ പെൺക്കുട്ടിയെ ഞാൻ എൻ്റെ ഭാര്യയാക്കി. അഗ്നിയെ സാക്ഷിയാക്കി അവളുടെ കൈ പിടിച്ചു കൊണ്ട് വലം വെക്കുമ്പോൾ ലോകം തന്നെ വെട്ടിപ്പിടിച്ച പ്രതീതി തന്നെയായിരുന്നു എനിക്ക്.

വിവാഹ ചടങ്ങുകൾ പൂർത്തിയായതും അവളെയും കൂട്ടി ഞാൻ അമ്മയ്ക്കരികിലേക്കു നടന്നു. അമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ മനസിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസിൽ നിറഞ്ഞു തുളുമ്പുകയായിരുന്നു.

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, അച്ഛനരികിലേക്ക് അനുഗ്രഹം വാങ്ങാനായി നടന്നു ചെല്ലുമ്പോൾ ക്രോധത്തിൽ എരിയുന്ന തന്തപ്പിടിയുടെ മുഖം വ്യക്തമായി കാണാമായിരുന്നു. അതു കണ്ടില്ല എന്നു നടിച്ചു കൊണ്ട് ഞങ്ങൾ രണ്ടു പേരും ആ മനുഷ്യൻ്റെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങാൻ തുനിഞ്ഞതും എൻ്റെ തന്തയ്ക്കു വീണ്ടും കൃമി കടി തുടങ്ങി.

അച്ഛൻ തൻ്റെ കാലുകൾ പിന്നോട്ടു വലിച്ചതും ഞങ്ങൾ തലയുയർത്തി നോക്കി. ആ മുഖത്ത് തെളിഞ്ഞ പുച്ഛഭാവത്തെ ഞാനും കണ്ടില്ല എന്നു നടിച്ചു. അല്ലേലും അയാളുടെ അനുഗ്രഹം നമ്മക്കു വേണ്ടേ…? എന്ന ഭാവത്തിൽ ഞാനും തന്തപ്പിടിയെ നോക്കി ഒന്നു ചിരിച്ചു.

അനുഗ്രഹം വാങ്ങാൻ വന്നിരിക്കുന്നു . ഒരു പണക്കാരൻ്റെ മോനെ കെട്ടിയാൽ അവൻ്റെ വീട്ടിൽ കെട്ടിലമ്മ ചമഞ്ഞു ജീവിക്കാന്നു കരുതിയോടി നീ… എങ്കിൽ നിനക്കു തെറ്റി, വീട്ടിൽ ഒരു വിലയുമില്ലാത്ത ഇവനെ കെട്ടിയ നിനക്കും എൻ്റെ വീട്ടിൽ പുല്ലു വില മാത്രമേ.. കാണൂ…

തന്തപ്പടിയതു പറഞ്ഞു തീർന്നതും അതേറ്റു പിടിച്ചു കൊണ്ട് ഇഷാനികയും പറഞ്ഞു തുടങ്ങി.

അച്ചോടാ… പാവം കെട്ടിലമ്മ ചമയാൻ നിന്നതാ… ഇപ്പോ എന്തായി…. എല്ലാം പോയില്ലെ. അങ്കിളേ… വിട്ടു വേലക്കാരി ഒന്നിനെ ഇനിയിപ്പോ പിരിച്ചു വിടാലോ.. അല്ലെ.

ഇഷാനിക കളിയാക്കി തുടങ്ങിയതും ഞാൻ കെട്ടിയ പെണ്ണിൻ്റെ മുഖഭാവം മാറുന്നത് ഞാനും കണ്ടു.

നിർത്തെടി , നീയാരാണ് ഇതിനിടയിൽ ഒരോന്നു പറയാൻ. പിന്നെ മാസ്റ്റർ രാമചന്ദ്രൻ , താങ്കൾ ആദി ദേവിൻ്റെ അച്ഛനായതു കൊണ്ട് ഒരു ബഹുമാനം തന്നു എന്നു മാത്രം, അല്ലെ ആരു വില വെക്കാനാണ് താങ്കളെ,…

എൻ്റെ ഭാര്യയുടെ ആ ഡയലോഗിൽ രോമാഞ്ചപുളകിതനായി ഞാൻ നിൽക്കുമ്പോൾ ടീ… എന്ന ഒരലർച്ചയോടെ അവളെ തല്ലാനൊരുങ്ങുന്ന അച്ഛനെയാണ് ഞാൻ കണ്ടത്. എന്തു ചെയ്യണം എന്നറിയാതെ എന്നൊരു നിമിഷം ചിന്തിച്ചപ്പോഴേക്കും ഞാൻ കണ്ടു അവൾ തനിക്കു നേരെ വരുന്ന അച്ഛൻ്റെ കൈകൾ കടന്നു പിടിച്ചത്.

അതെ എൻ്റെ ദേഹത്ത് തൊട്ടാൽ താൻ പോലീസ് സ്റ്റേഷൻ കേറിയിറങ്ങും.

അതും പറഞ്ഞു കൊണ്ട് അച്ഛൻ്റെ കൈൾ അവൾ വിട്ടു. ശേഷം ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.

Updated: May 24, 2024 — 10:06 pm

15 Comments

Add a Comment
  1. Good writing, waiting for next part

  2. Kidillam story ❤️❤️❤️❤️❤️

  3. Waiting for the next part

  4. thudakam kollam,baaki evide bro?

  5. Nice story 👏 waiting for the next part

  6. Bro korach kooduthal ezhuthan sramiku bayich oru feel aavambo theeran

  7. നിധീഷ്

    ❤❤❤❤❤❤❤

  8. വിഷ്ണു

    ഒരു രക്ഷയില്ല പൊളി ബ്രോ
    പെട്ടന്ന് പോരട്ടെ അടുത്ത ഭാഗം ❤️❤️❤️😔

  9. ഇനി എന്നാ അടുത്ത part

  10. എന്തായാലും പേജ് ഒന്ന് കൂട്ടാൻ നോക്കണേ മച്ചാനെ.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ് തുള്ളി നിൽക്കുവ.. 💥

  11. ഈ coment എന്താ post അവൻ ഇത്ര താമസം… 🙄

  12. മാസ്സ് ആണ് മച്ചാനെ🔥🔥 വേറെ level❤️ ബാക്കി പോന്നോട്ടെ.. വെയ്റ്റിംഗ് ആണ്..

  13. റോക്കി

    ഇതെന്താ ഇത്ര കുറച്ച് 🥺😭

Leave a Reply

Your email address will not be published. Required fields are marked *