?❤️[ആദിശേഷൻ] 28

അവനൊരു എഴുത്തുകാരൻ.

അവൻ്റെ വരികളിൽ പ്രണയമില്ല.

എഴുതി തുടങ്ങിയ വരിയുടെ അവസാനം

സ്വർണ്ണ ചിലമ്പണിഞ്ഞ യക്ഷിയുടെ

വശ്യത മാത്രം.

 

യക്ഷിയെ പ്രണയിക്കാമോ…?

 

പകരം ജീവൻ കടം നൽകേണ്ടി വന്നാലോ.

 

ഭയമാണ് അവളെ കണ്ട നിമിഷം മുതൽ.

 

യക്ഷി വെള്ളവസ്ത്രധാരി ആണെന്ന്

ആരാണാവോ പറഞ്ഞു പരത്തിയ.

 

ഞാൻ കണ്ട യക്ഷി ശാന്ത സ്വരൂപിണിയാണ്.

അവൾക്ക് കൊമ്പൻ പല്ലുകളില്ല ,

പനംകുല പോലെ മുടികളില്ല ,

ആർത്ത് ചിരിക്കാൻ കഴിയില്ല ,

പാദം മണ്ണിലുരസാതെ നടക്കാനാവില്ല..

 

മരിച്ച ശേഷം അവൾക്ക് ആരോ നൽകിയ

ആറ് നാളുകൾ ശരീരമില്ലാതെ

ഊരുതെണ്ടാനാണ് വിധി.

 

അവളെ ചുംബിക്കാനോ

ഭോഗിക്കുവാനോ കഴിയില്ല..

എനിക്ക് അവളെ കാണാം.

സംസാരിക്കാം..

അവള് സമ്മതിച്ചാൽ പ്രണയിക്കാം.

 

അങ്ങനെ സംഭവിച്ചാൽ ആറ് നാളുകൾക്ക്

ശേഷം അവൾക്കൊപ്പം മടങ്ങേണ്ടി

വന്നാലോ…

 

ചുവന്ന തിരശ്ശീല ഉയരുമ്പോൾ

ചിലപ്പോൾ ചലിക്കുന്ന ചിത്രമായി

നിങ്ങൾക്ക് ഇതിനുള്ള മറുപടി കിട്ടും.

ജീവനുള്ള ചിത്രങ്ങളെ കൺമുന്നിൽ

കാണുമ്പോൾ ഉണ്ടാവുന്ന ചില

മനസ്സിൻ്റെ ചേതനകൾ ഇവിടെ

പൂർണ്ണത പ്രാപിക്കട്ടെ…

 

?©️?

 

 

Updated: October 3, 2023 — 12:13 pm

Leave a Reply

Your email address will not be published. Required fields are marked *