? അമ്മൂട്ടി ? [?ꫝ??? ꫝ???? ⚡️] 79

അമ്മൂട്ടി  ?

 

 

“ഏട്ടാ ഓണം ഇങ്ങെത്താറായി. ഇത്തവണേലും നമ്മക്ക് നാട്ടിലേക്ക് പോണ്ടേ…?”

 

എന്റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുവാണവൾ, ദേവി., എന്റെ ഭാര്യ…!

 

“ഏട്ടാ…”

 

“എന്തോ…”

 

“ഞാൻ ചോദിച്ചത് കേട്ടില്ലേ…?”

 

“അഹ് കേട്ടു…!”

 

“എന്നിട്ടെന്താന്നും പറയാത്തേ…?”

 

ഏറെ നേരമായിട്ടും എന്നിൽ നിന്നും മറുപടി ഒന്നും കിട്ടണ്ടായപ്പോ അവൾ പിണങ്ങി തിരിഞ്ഞ് കിടന്നിരുന്നു.

 

“ദേവൂ…, ദേവൂട്ടി….”

 

ഞാനവളെ കുലുക്കി വിളിച്ചു. പക്ഷെ പെണ്ണ് ബലം പിടിച്ച് തന്നെ കിടന്നു.

 

“മതി ബലം പിടിച്ചത്, ഇങ്ങോട്ട് വന്നേടി…!”

 

ഞാനെന്റെ ശരീരത്തിലേക്കവളെ വലിച്ച് ചേർത്തു.

 

“ഏട്ടാ അങ്ങോട്ട് പോണത് ഏട്ടനിഷ്ട്ടാല്ലാന്നറിയാം. പക്ഷെ ഇന്നൂടെ അമ്മ വിളിച്ചേയുള്ളൂ…! ഞാനെന്താ പറയ്യാ…?”

 

“അപ്പന്റെ ദേവൂട്ടി ഏട്ടനോട് പിണങ്ങീട്ടൊന്നൂല്ലാല്ലേ…?”

 

“എന്തായേട്ടാ ഇത്., എനിക്ക് പിണങ്ങി ഇരിക്കാൻ പറ്റൂന്ന് തോന്നണുണ്ടോ…? ഏട്ടാ, മോളെ കാണാൻ അവർക്കും ഉണ്ടാകില്ലേ ആഗ്രഹം…! ആറേഴ് കൊല്ലായില്ലേ ഇത്തവണേലും അത്രേടം വരെ പോവാമോ…?”

 

“എനിക്ക് വയ്യ ദേവൂസ്സേ, ഓണോന്ന് കേക്കുമ്പോ എല്ലാവർക്കും ഉണ്ടാകുന്ന സന്തോഷം അല്ലെനിക്ക്., മറിച്ച് ചങ്ക് പൊട്ടുന്ന വേദനയാ. നിനക്കുമെല്ലാം അറിയാവുന്നതല്ലേ…! എന്റെ അമ്മൂട്ടി… അവളുടെ കൊച്ചേട്ടാന്നുള്ള വിളി…!”

 

പറഞ്ഞ് പറഞ്ഞ് കരയുമെന്നായപ്പോ ദേവൂട്ടി എന്റെ വാ പൊത്തിയിരുന്നു.

 

“വേണ്ടേട്ടാ, പഴയതൊന്നും ഓർത്തീ മനസ്സ് വിഷമിപ്പിക്കണ്ട. ഇഷ്ട്ടല്ലാച്ചാ നമ്മക്ക് പോവുവേം വേണ്ട…!”

 

എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി പറഞ്ഞവൾ എന്നെയിറുകെ പുണർന്ന് കിടന്നു. മൗനം മാത്രായിരുന്നു ഞങ്ങൾക്കിടയിൽ പിന്നീടുള്ള നേരമത്രയും…!

 

ഏറെ നേരം ഓരോന്ന് ചിന്തിച്ച് കിടന്നു. പിന്നീടെപ്പഴോ മയക്കത്തിലേക്കും.

 

“8 , 9 , 10 ഒളിച്ചാലും ഒളിച്ചില്ലേലും സാറ്റ്… ദേ അമ്മൂട്ടി സാറ്റേ…”

 

“കൊച്ചേട്ടാ.., കൊച്ചേട്ടാ… എനിക്ക് ഒളിക്കാൻ പറ്റിയില്ല, എന്നെ മീനു തള്ളിയിട്ടിട്ടാ ഓടിയേ. ഒരു പത്തൂടെ എണ്ണോ കൊച്ചേട്ടാ… അമ്മൂട്ടി വേഗം ഒളിച്ചോളാം…!”

 

“പറ്റൂലാ, പറ്റൂലാ, പറ്റൂലാ…!”

 

“കൊച്ചേട്ടൻ എല്ലാരേം കണ്ടുപിടിച്ചാൽ പിന്നെ അമ്മൂട്ടിയാവും എണ്ണണ്ടേ. എനിക്കാരേം കണ്ടുപിടിക്കാൻ ഒക്കത്തില്ല. എല്ലാരും ന്നെ പറ്റിച്ച് സാറ്റ് അടിക്കും. പിന്നെയവസാനം വരെ ഞാൻ തന്നെ എണ്ണേണ്ടിയും വരും. നല്ല കൊച്ചേട്ടനല്ലേ ഒരു പത്തൂടെണ്ണി തായോ, ഞാൻ വേഗം പോയി ഒളിച്ചോളാം…!”

 

പാവം., അവൾ പറഞ്ഞതും നേരാ. എല്ലാരും എന്റമ്മൂട്ടിയെ പറ്റിച്ചാ സാറ്റടിക്കണേ.

 

“അമ്മൂട്ടി ആ ചായ്പ്പിൽ കേറിയൊളിച്ചോട്ടോ…! കൊച്ചേട്ടൻ എല്ലാരേം കണ്ടുപിടിച്ചിട്ടേ ന്റെ അമ്മൂട്ടിയെ സാറ്റടിക്കൂ.”

 

“നല്ല കൊച്ചേട്ടൻ…!”

 

പൂക്കൾ നിറഞ്ഞ കുഞ്ഞി പാവാടയും പൊക്കിപിടിച്ച് ചായ്പ്പിലേക്ക് ഓടുന്നവളുടെ മുഖം…!

 

“അമ്മൂട്ടി….”

 

“ഏട്ടാ, എന്താ…, എന്താ ഏട്ടാ…?”

 

ഞാനാകെ വിയർത്തിരുന്നു. കണ്ടത് സ്വപ്നമായിരുന്നില്ല, എന്റെ ജീവിതത്തിൽ നടന്നത് തന്നായിരുന്നു. എന്റെ അമ്മൂട്ടിയെ കൊലക്ക് കൊടുത്ത പാപിയാണ് ഞാൻ. ഭഗവതി, എന്റെ കുഞ്ഞിപ്പെണ്ണിനെ കൊന്ന് കളഞ്ഞില്ലേ ഞാൻ…!

 

“ദാ ഏട്ടാ വെള്ളം കുടിക്ക്…!”

 

അവളെടുത്ത് തന്ന വെള്ളം മുഴുവനും കുടിച്ച് വറ്റിക്കുമ്പോഴും എന്നിലെ ദാഹം ശമിച്ചിരുന്നില്ല.

 

“എന്താ പറ്റിയെ ഏട്ടാ…?”

 

“ഒന്നൂല്ല ദേവൂ., കുഞ്ഞ് കരയണത് കേട്ടില്ലേ നീ…?”

 

“ഏട്ടാ കുഴപ്പോന്നുമില്ലല്ലോ…?”

 

തൊട്ടിലിൽ നിന്നും കുഞ്ഞിനെ എടുത്ത് തോളിൽ ഇടുന്നതിനൊപ്പം ആദിയോടെ അവളെന്നോട് തിരക്കി.

 

“ഇല്ലടാ…!”

 

അവളെ സമാധാനിപ്പിക്കാൻ പറഞ്ഞതാണേലും വിങ്ങലായിരുന്നു ഉള്ളിന്റെയുള്ളിൽ.

 

“താമരക്കണ്ണനുറങ്ങേണം, കണ്ണും പൂട്ടിയുറങ്ങേണം…”

 

തോളിൽ കിടത്തി മുറിക്കുള്ളിലൂടെ കുഞ്ഞിനേം കൊണ്ടവൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുവാണ്.

 

ഇന്ന് ഞാനിങ്ങനെ ജീവനോടെ കാണാൻ തന്നെയുള്ള കാരണം ദേവുവാണ്. ഇന്ന് ഞാൻ ദുഃഖങ്ങളെ മറച്ച് സന്തോഷിക്കുന്നുണ്ടേൽ, എല്ലാം ഉള്ളിലൊതുക്കി ചിരിക്കുന്നുണ്ടേൽ അതിനും കാരണം അവളാണ്., എന്റെ ദേവി. ദേവിക്ക് പതിനാറും എനിക്ക് ഇരുപതും ഉള്ളപ്പോഴാണ് മുത്തശ്ശൻ ഞങ്ങളുടെ മംഗല്യം നടത്തുന്നത്. അതും ചിലപ്പോ എന്റെ നല്ല ജീവിതത്തെ കുറിച്ചോർത്താവാം.

Updated: July 28, 2023 — 10:43 pm

11 Comments

  1. ❤❤❤❤❤❤❤❤

  2. ȶօʀʊӄ ʍǟӄȶօ

    ??

  3. ആഞ്ജനേയദാസ്

    ?

  4. ആഞ്ജനേയദാസ്

    ?

  5. ആഞ്ജനേയദാസ് ✅

    ?

  6. ആഞ്ജനേയദാസ് ✅

    ?

  7. ആഞ്ജനേയദാസ്

    ?

  8. enthaa parayendathu ennariyilla. vaakkukal kittunnilla 🙂 🙁

  9. ഒന്നും പറഞ്ഞു അവസാനിപ്പിക്കുന്നില്ല.??അത്യുഗ്രൻ…
    എവിടെയൊക്കയോ ഒരു വിഷമം…
    അമ്മൂട്ടിയെ ഒരുപാട് ഇഷ്ടായി

  10. അറക്കളം പീലിച്ചായൻ

    ????

Comments are closed.