ഞാൻ എന്ന സത്യം 35

എന്റെ മനസ്സിൽ തോന്നിയ കാര്യം കുത്തികുറിക്കുന്നു ഇതൊരു കഥയായി ആരും കണക്കാക്കേണ്ടതില്ല എന്ന് പ്രതേകം ഓർമിപ്പിക്കുന്നു short story എന്നുപോലും പറയാൻ ചിലപ്പോൾ പറ്റില്ല ഇതിന് ഈയൊരു part മാത്രം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയാം

 

മണ്ണിൽ നീ കാലൂന്നി നിൽക്കുമ്പോൾ ആകാശത്തു തിളങ്ങുന്ന നക്ഷേത്രത്തെ പിടിക്കാൻ ശ്രമിക്കുന്നു അപ്പോൾ അതു നിനക്ക് വളരെ ശോഭയുള്ളതായി തോന്നുന്നു അതിന്റെ ആകർഷിനീയതാ നിന്നെ വീണ്ടും വീണ്ടും അതിലേക്ക് എത്തി തൊടാനും കൈക്കുള്ളിൽ സ്വന്തമാക്കുവാനും നിന്നെ പ്രേരിപ്പിക്കുന്നു ആ വെളിച്ചം എല്ലായ് പ്പോഴും തനിക്ക് മാത്രമായി വിശുന്നത് പോലെ നിനക്ക് തോന്നുമ്പോഴും നീ ചവിട്ടി നിൽക്കുന്ന മണ്ണിനെ നീ മറക്കുന്നു

 

പക്ഷെ നീ അഴമുള്ള കയത്തിൽ കൈ കാലിട്ടടിക്കുമ്പോൾ നീ സത്യം മനസിലാകുന്നു തന്റെ ജീവനും ജീവിതവും ആ മണ്ണിലാണെന്നു താൻ വളർന്നു വന്നതും ജീവിച്ചതും അവിടെ ആണെന്ന് തന്റെ സന്തോഷത്തിലും ദുഖത്തിലും ആ മണ്ണ് കൂടെ ഉണ്ടായിരുന്നു എന്നു

 

നീ ആ സത്യം മനസിലാക്കിയപ്പോൾ താമസിച്ചു പോയി കുഞ്ഞേ നിനക്കിനിയും മണ്ണിലേക്ക് മടങ്ങാൻ കഴിയുമോ എന്നതു ഇപ്പോഴും ചോദ്യമാണ്

 

അപ്പോഴും ആ വ്യക്തിക്ക് മനസിലാകാത്ത ഒരു കാര്യമുണ്ട് രാവും പകലും മാറി മാറി വരും വസന്തവും വേനൽകാലവും മഴക്കാലവും എല്ലാം ഒന്നിന് പുറകെ ഒന്നായി നിന്നെ വരവേൽകുമ്പോഴും ആകാശത്തെ നാക്ഷേത്രത്തിനു പോലും മാറ്റങ്ങൾ സംഭവിച്ചേക്കാം ഒരു പക്ഷെ ഇല്ലാത്തയേക്കാം എന്നാൽ അപ്പോഴും ഞാൻ മാറ്റമില്ലാതെ തുടരുന്നു ഇന്നും എന്നും എപ്പോഴും ഞാൻ എല്ലാം നോക്കി കാണുന്നു എന്നാൽ എന്നിൽ കലൂന്നി നിന്നിരുന്ന  നിനക്കെവിടെ നഷ്ടപ്പെട്ടു

 

പേജ് വളരെ കുറവാണ് എന്ന് എനിക്കറിയാം എന്നാൽ വലിച്ചു നീട്ടി ബോറാക്കാൻ എനിക്ക് താല്പര്യമില്ല അതുകൊണ്ടാണ് ഞാൻ ഇവിടെ നിർത്തുന്നത് ഇതിൽ പലർക്കും പല രീതിയിൽ ആയിരിക്കും ചിലപ്പോൾ എന്റെ ഈ രചന സ്വീകരിക്കുന്നത് ചിലപ്പോൾ ചിലർക്ക് ഈ രചന നല്ല ബോറായി തോന്നിയാലും പറയാൻ മടിക്കേണ്ട കേട്ടോ ഞാൻ അതും നല്ല മനസോടെ സ്വീകരിക്കും

 

 

2 Comments

  1. കൊള്ളാം…

Comments are closed.