പ്രവാസിയുടെ വേലി 3 [ഡ്രാക്കുള] 44

പ്രവാസിയുടെ വേലി 3

Author : ഡ്രാക്കുള

 

… “എന്ത് പറ്റി ഇക്ക..? പെട്ടന്ന് ഡൗൺ ആയി”.

” ഏയ്… ഒന്നൂല്ല .”

“ഞാൻ എന്തെങ്കിലും ചോദിക്കാൻ പാടില്ലാത്തത് ചോദിച്ചൊ? ”
സുധീഷിന് സംശയം .
“ഏയ് …ഇല്ലടാ …ഞാൻ എന്തൊക്കെയൊ ഓർത്ത് പോയ് .ആ .. നി അത് വിട്.
നിൻ്റെ വീട്ടിൽ ആരൊക്കെയുണ്ട് “.

“എനിക്ക് അഛൻ, അമ്മ ,പെങ്ങൾ ,ഭാര്യ “.
സുധീഷ് ദീർഘശ്വാസത്തിൽ പറഞ്ഞു .
“ഏ …നിൻ്റെ കല്യാണം കഴിഞ്ഞൊ ..?.നിന്നെ കണ്ടാ തോന്നുന്നില്ലടോ …”ബഷീർ അൽഭുതത്തോടെ ചോദിച്ചു .
“അതൊക്കെ ഒരു കഥയാണ് ഇക്കാ ….”സുധിഷ് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു .
“എന്ത് കഥ.. കേൾക്കട്ടെ” ബഷീർ ആകാംക്ഷയോടെ ചോദിച്ചു .
“എൻ്റെ ഒരു പ്രണയ വിവാഹമാണ് .അതും വെറും പ്രണയമല്ല .അവളുടെ വീട്ടുക്കാർ ഇപ്പഴും അഗീകരിക്കാത്ത ബന്ധം “.
സുധീഷ് പറഞ്ഞു തുടങ്ങുന്നതിന് മുന്നേ …ബഷീർ ..
“മതി നിർത്ത്.. ബാക്കി കേൾക്കാൻ എനിക്ക് താൽപര്യമില്ല …ഹും പ്രണയം !കുടുബത്തിൻ്റെ സന്തോഷവും സമാധാ വും കളയുന്ന ഒരു വർഗം …”ബഷീർ പിറുപിറുത്തു .

“അതെന്താ ഇക്കാ …ഞാൻ സ്നേഹിച്ചത് മാത്രമല്ല .അവളെ ഞാൻ ചതിച്ചില്ല .അവളെ തന്നെയാണ് കെട്ടിയതും .പൊന്നുപോലെ നോക്കുന്നുമുണ്ട് .പിന്നെന്താ പ്രശ്നം..?.
സുധീഷ് കടുത്ത വാക്കിൽ ബഷീറിൻ്റെ ചോരതുപ്പുന്ന കണ്ണിൽ നോക്കി പാഞ്ഞു ..

” നിങ്ങളെ പോലുള്ളവർക്ക് ഒരു വിചാരമുണ്ട് ;സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കിയാൽ ഈ ഭൂലോകം മുഴുവനും സ്വന്തമാക്കി എന്ന വിചാരം .പക്ഷെ ആ പ്രായമത്രയും സ്നേഹിച്ചും ലാളിച്ചും വളർത്തിയ മക്കൾ വീട് വിട്ട് ഇറങ്ങുമ്പോഴുണ്ടാകുന്ന വേദനയുണ്ടല്ലോ .ആ വേദന മനസിലാവണമെങ്കിൽ ഏത് ലോകവും കീഴടക്കിട്ട് കാര്യമില്ല .ഒരു അച്ഛനൊ അമ്മയൊ ആവണം…!! നിന്നൊടൊന്നും ഇപ്പം ഇത് പറഞ്ഞാ മനസിലാവില്ല .കുറച്ച് കഴിയട്ടെ ;നീ ഒരു അഛനാവട്ടെ ;”.
അത് പറഞ്ഞതും പൊന്തി വന്ന നീരുറവ പോലെ ബഷീറിൻ്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു!!
സുധീഷിന് വല്ലാതായി .നേരത്തെ കുടുംബത്തെ കുറിച്ച് ചോദിച്ചപ്പഴും ഇക്ക മൂഡോഫായത് അവനോർത്തു .

‘എന്തൊ ഒന്ന് ആ കുടുബത്തിലും സഭവിച്ചിട്ടുണ്ട് ‘.സുധീഷിൻ്റെ മനസിൽ അങ്ങനെ ഒരു സംശയം ജനിപ്പിച്ചു .

സുധീഷ് വിൻ്റോയിലുടെ മേഘ പതയും നോക്കി അവൻ്റെ പോയ കാലം ആലോചിച്ചു .
‘ഞാൻ ചെയ്തത് തെറ്റാണൊ …? എൻ്റെ വാശിയാണൊ ….,അതൊ അവളുടെ ആഗ്രഹമാണൊ …., സൗമ്യയുടെ അഛൻ്റെയും അമ്മയുടെയും സമാധാനം കെടുത്തിയത് …?അറിയില്ല പ്രണയം അതൊരു ഭ്റാന്താണ് …!! ഒരു പാട് പേരെ വേദനിപ്പിച്ച് ;സ്വയം സന്തോഷിക്കുന്ന ഭ്റാന്ത് ..!!!!

“സോറീടാ.. മോനെ..” എന്നും പറഞ്ഞ് ബഷീറ് സുധീഷിൻ്റെ തോളിൽ തട്ടി .

ചിന്തയിൽ നിന്ന് ഞെട്ടി തിരിഞ്ഞ് കൊണ്ട് കലങ്ങിയ കണ്ണുകളുമായ് സുധീഷ്..
“ഏയ് …എന്തിനാ ഇക്കാ സോറി പറയുന്നെ …?”

“അതൊന്നുമല്ല ടാ …ഞാനും നിൻ്റെ പ്രായം കഴിഞ്ഞ് തന്നെയാ വന്നത്. പക്ഷെ ..!ആ പ്രായത്തിൽ ശരി എന്ന് തോന്നുന്നത് എൻ്റെ ഈ പ്രായത്തിലെ തെറ്റാണ് .മാത്രമല്ല ഞാൻ ഇപ്പൊ അനുഭവിച്ച് കൊണ്ടിരിക്കുന്നതും നിൻ്റെ ശരിയും എൻ്റെ വേദനയും ഒന്നാണ് .അത് കൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത് …”.

“നമുക്ക് ആ ടോപ്പിക്ക് വിടാം ഇക്കാ… നിങ്ങൾക്കും എനിക്കും ഒരു പോലെ വേദനിക്കുന്നതാണെങ്കിൽ എന്തിന് വെറുതെ …”
സുധീഷ് ഒരു ഉറച്ച തീരുമാനം പോലെ പാഞ്ഞു .

“അതല്ലടാ മോനേ…നീ അറിയണം .വേദനിക്കാൻ വേണ്ടിയല്ല ..;ജീവിതം എന്താണ് എന്ന് ..;നാം ആർക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന് ..നീ ഇപ്പോ ഈ പറക്കുന്നത് നിനക്ക് വേണ്ടി മാത്രമാണൊ …അല്ലല്ലോ..? നിൻ്റെ കുടുബം …,അത് വലുതാവട്ടെ ചെറുതാവട്ടെ ..ആ കുടംബത്തെ ഓർത്തല്ലേ …?
നമ്മൾക്ക് വേണ്ടി ജീവിക്കുന്നതല്ല ജീവിതം.., നാം മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതാണ് ജീവിതം …”

“അതെനിക്ക് അറിയാം ഇക്കാ.. “സുധീഷ് ഇടക്ക് കയറി .