അയലത്തെ ഭ്രാന്തി 36

Ayalathe Bhranthi by Shalini Vijayan

വാടക വീട്ടിലേക്ക് മാറിയതിന്റെ രണ്ടാം ദിവസമായിരുന്നു മുന്നിലെ വീട്ടിലെ തങ്കമ്മ മനസ്സിനെ നടുക്കിയ ആ സത്യം വെളുപ്പെടുത്തിയത്..

പിറകിലെ വീട്ടിലെ ഭവാനി ഇത്തിരി വശപ്പെശകാണ്…അധികം സംസാരിക്കാൻ നിൽക്കണ്ട..
ചെറിയ തോതിൽ ഭ്രാന്തിന്റെ ചില ചേഷ്ടതകൾ കാണിക്കും …

കേട്ടത് വിശ്വസിക്കാനാകാതെ പല്ലു കടിച്ച് ഞാൻ കെട്ടിയോനെ നോക്കി…

ഈ ഭ്രാന്തുള്ളവരുടെ ഇടയിൽ എന്നേം മോളേം ഒരു കൈ കുഞ്ഞിനേം കൊണ്ടുവിട്ടിട്ട് രാവിലെ ജോലിക്കെന്നും പറഞ്ഞ് പോയിട്ട് വൈകീട്ട് വന്നാ മതിയല്ലോ..

‘ഇതിലും ഭേദം നിങ്ങളെ വീടു തന്നെയായിരുന്നു..
ഒന്നും പറയാതെ തന്നെ എന്റെ മുഖത്തെ ഭാവങ്ങൾ ദേവേട്ടൻ വായിച്ചെടുത്തിരുന്നു..

‘നാഴികയ്ക്കു നാല്പതു വട്ടം നീ തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റം പറയുന്ന ആ വീട്ടില് നിനക്കിനീം കഴിയണോ?

‘ഇതെന്റെ അഭിമാനപ്രശ്നമാണ് മോളേ..

‘നീ അഡ്ജസ്റ്റ് ചെയ്യണം..

കെട്ടിയോന് എന്നോട് ഇത്രേം സ്നേഹമോ?

‘സംശയം തോന്നാതിരിക്കുമോ?

ഏതു നേരവും കീരിയും പാമ്പും പോലെയല്ലേ സ്വഭാവം
എന്റെ അമ്മ പറയുന്നതാ…

പുറമെ അങ്ങനെയൊക്കെയാണെങ്കിലും അകമേ ഭയങ്കര സ്നേഹാ നമ്മള്…. എന്ന് ഞാനും…

രാവിലെ ദേവേട്ടൻ ഓഫീസിൽ പോയി കഴിഞ്ഞാൽ തങ്കമ്മ കൂട്ടിനു വരും..

‘ദേവേട്ടാ ഈ തങ്കമ്മ ശരിയല്ലാട്ടോ..

എപ്പോഴും കണ്ണീർക്കഥ പറഞ്ഞ് എന്നേം കരയിപ്പിക്കും..
എനിക്ക് മടുത്തു കേട്ടിട്ട്..

1 Comment

  1. വളരെ മനോഹരം…???

Comments are closed.