മഴത്തുള്ളികൾ 27

Mazhathullikal by ജിതേഷ്

“ദേവകി… അവൻ ഇതുവരെ നല്ലൊരു വാക്കുപോലും ആ കൊച്ചിനോട് പറയുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ…. ഇതിപ്പോ ഈ കല്യാണം നമ്മൾ അവനെ നിർബന്ധിച്ചു അടിച്ചേൽപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടായോ….. അതാണോ അവൻ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നപോലെ….. ” കയ്യിലിരുന്ന കണ്ണട മുണ്ടിന്റെ തലയ്ക്കൽ ഒന്ന് തുടച്ചു രാഘവൻ വീണ്ടും കണ്ണിൽ വെച്ചു…..

” എനിക്കൊന്നും അറിയില്ല… ശെരിയാണ് അവന്റെ സങ്കടത്തിൽ നിന്നും അവനിതുവരെ കാരകേറിയിട്ടില്ല…. അത് വകവെക്കാതെ അന്ന് ഞാനാണ് അവനെ നിർബന്ധിച്ചത്….. അതിനു അവൻ ഇതുവരെ ഒരു പരാതിപോലും പറഞ്ഞിട്ടില്ല…. പക്ഷെ എന്റെ കുട്ടി നാളിതുവരെ ഒന്ന് സന്തോഷിച്ചു ഞാൻ കണ്ടിട്ടില്ല…. ഇങ്ങനെപോയാൽ നമ്മൾ അച്ഛന്റെയും അമ്മയുടെയും കാലം കഴിയുമ്പോ ഇതെവിടെച്ചെന്നു നിൽക്കും….. ആ കുട്ടിക്കും ഉണ്ട് സങ്കടം അത് പുറത്തു പറയുന്നില്ല എന്നേയുള്ളു…. ” അതും പറഞ്ഞു ഭാനുമതിയമ്മ കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ തുടച്ചു….

സുരേഷിന്റെ കല്യാണം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞിരുന്നു….സന്തോഷം കളിയാടേണ്ട സമയം ഈ അച്ഛനും അമ്മയും ഒരു പേരക്കുട്ടിയെ കാത്തിരിക്കേണ്ട സമയം വിലപിച്ചു തീർക്കാനാണ് ഇന്ന് കണ്ടെത്തുന്നത്…..

ഈ സമയത്താണ് സുരേഷ് ജോലി കഴിഞ്ഞു വരുന്നത്…. വന്നാൽ ഉടനെ അവൻ അമ്മയോട് കാര്യങ്ങൾ എല്ലാം പറയും… ഭാര്യ അനുപമ അടുത്തുണ്ടെങ്കിലും അമ്മയോട് പറഞ്ഞു അവൻ വേഗം കുളിക്കാൻ കയറും….
പക്ഷെ അനുപമ ഒന്നും പരിഭവിച്ചില്ല അവൾ ഒരു പരാതിയും ഇല്ലാതെ അവളുടെ കടമകൾ ചെയുന്നു…. ഒരു ഭാര്യയെന്ന രീതിയിൽ തന്റെ ദേഹത്ത് ഒന്ന് തൊടാതെ ഒരു കട്ടിലിൽ ശ്രദ്ധിച്ചു കിടക്കുന്ന സുരേഷിനെ അവൾക്കിപ്പോ ശീലമായ പോലെ ആയിരിക്കുന്നു… അയല്പക്കത്തെ സംസാരങ്ങളിൽ വിശേഷം ആയില്ലേ എന്നാ ചോദ്യശരത്തിൽ നിന്നും അവൾ ഒഴിഞ്ഞുമാറും…..
ആ ചോദ്യം പിന്നീട് നീളുക അമ്മയിലേക്കാകും….

ചിലർ സംശയങ്ങൾ എറിഞ്ഞുതുടങ്ങുമ്പോൾ അതിനുള്ള മറുപടിയും അമ്മ കൊടുക്കും…..

അന്നും പതിവ് പോലെ അമ്മയോട് സംസാരിച്ചു കുളിക്കാൻ പോകും നേരം അമ്മ അവനോടു പറഞ്ഞു….
” മോനെ…. അമ്മയ്ക്ക് നിന്നെ അറിയാം നിന്റെ വിഷമങ്ങളും…. എന്നുവെച്ചു നീ ഇന്നൊരു ഭർത്താവാണ്…. നിന്നെ വിശ്വസിച്ചു നിന്റെ താലിയിൽ ജീവിതം തീർക്കുന്ന ഒരു പെണ്കുട്ടിയുണ്ട് ഇവിടെ ഒരു പാവം മോളാണ് അത്…. അതിനെ വിഷമിപ്പിക്കല്ലേട….

2 Comments

  1. Superb!!!

  2. തൃശ്ശൂർക്കാരൻ AA

    Nice story bro????

Comments are closed.