മനോയാനങ്ങളുടെ സഞ്ചാരം 11

Author :സ്ജ് സൂബിന്‌

പ്രൊഫസർ അർമിനിയസ്.. വൂൾഫ്‌സൻ ചാപ്പലിലെ ഫർണീച്ചറുകളിൽ ആകമാനം ഒന്ന് കണ്ണോടിച്ചു. കാറ്റ് തുറക്കുകയും അടക്കുകയും ചെയുന്ന ജാലക വാതിലുകൾ അലസമായി കടന്നു വരുന്ന കാറ്റിൽ ഇക്കിളി പെടുന്ന മാറാലകൾ .വലിയ താല്പര്യമൊന്നുമില്ലാതെ തനറെ ജോലിചെയ്യുന്നു എന്ന മട്ടിൽ എരിയുന്ന വൈദ്യുതി വിളക്ക് പൊടിപിടിച്ച മനോഹരമായ കൊത്തു പണികളോടെ പണിതീർത്ത ചില്ലുകൂട്ടിൽ ചാഞ്ഞും ചരിഞ്ഞും നിവർന്നും കിടക്കുന്ന പുസ്തകങ്ങൾ ഒരു തടി മേശയും കസേരയും അലസമായി കിടക്കുന്ന മുറിയിൽ അങ്ങ് ഇങ്ങായി മുഷിഞ്ഞതോ അല്ലാത്തതോ ആയ വസ്ത്രങ്ങൾ ചിതറി കിടക്കുന്നു അതിന് കൂട്ടായന്നാവണം കട്ടിലുകളും ..

മുറിയിലേക്ക് കടന്നു പെട്ടിയും ബാഗും താത്തുവച്ചു തന്റെ കൈകൾ കൂട്ടിത്തിരുമ്മി ചൂട് പിടിപ്പിച്ചു പ്രൊഫസർ അർമിനിയസ്. വസ്ത്രങ്ങളുടെ ഉള്ളിലൂടെ അരിച്ചെത്തുന്ന തണുപ്പ് എല്ലു തുളക്കുന്നു . അതിന് എെക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് വലിയ അളവിലല്ലാണ്ട് മഴ അങ്ങനെ തുടരുന്നു .

” സാർ ..”
തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ ആവി പറക്കുന്ന ചായ കപ്പുമായി മധ്യവയസ്കയായ ഒരു സ്ത്രീ . ആശ്ചര്യം മുറ്റിയ കണ്ണുകളുമായി അവളെ ശ്രദ്ധിക്കുമ്പോളേക്കും അവൾക്കു പിന്നിൽ ചൂലും ബക്കറ്റുമായി മറ്റൊരു സ്ത്രീയും പ്രെത്യക്ഷപെട്ടു. ചായക്കപ്പ്‌ അവളിൽ നിന്നും വാങ്ങി മൊത്തികുടിച്ചുകൊണ്ട് വരാന്തയിലേക്ക് ഇറങ്ങിയപ്പോളേക്കും അവർ രണ്ടുപേരും മുറിക്കുള്ളിലേക് കയറി കഴിഞ്ഞിരുന്നു . ആവി പറക്കുന്ന ചായ ഒരു കവിൾ കുടിച്ചപ്പോൾ പ്രൊഫസർക്ക് ഉന്മേഷം തോന്നി.സാവാധാനം ചൂടുചായ മൊത്തികുടിച്ചുകൊണ്ടു തൻ വന്ന വഴിയിലേക്ക് മിഴികൾ പായിച്ചു പ്രൊഫസർ. ചെറുമഴയേറ്റു തരളിതയായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴികൾ മഴ മേഘത്തെ നെറുകയിൽ ചൂടിയെന്നവണം മലകളും മഴക്ക് പശ്ചാത്തല സംഗീതമൊരുക്കി മരങ്ങളും ജീവിജാലവും. ഈ സായനത്തിന് ഭംഗിയേറെയാണെന്നു പ്രൊഫസർക്ക് തോന്നി.

“സാർ .. വേല മുടിചാച്ച് സാർ .. ഉള്ളെ പോവുങ്കോ ..ഇങ്കെ റൊമ്പ കോൾഡ് സാർ .. നിറയെ അടിച്ചിട്ടാൽ ജ്വരം വന്തിടും ” മുൻപെ ചൂലും ബക്കറ്റുമായി പോയവൾ സ്നേഹ നിർഭരമായ താക്കിത് നൽകി . അതിന് മറുപടിയെന്നോണം നല്ലൊരു ചിരി സമ്മാനിച്ച് ഒഴിഞ്ഞ ചായ കപ്പ് അവർക്കുനേരെ നീട്ടി .

1 Comment

  1. Nannaayittundu
    Veendum ezhuthuka

Comments are closed.