9.00pm 44

“പടിയിറങ്ങും മുമ്പേ”
•••••••••••••••••••••••••••••
(ചെറുകഥ)
•••••••••••••••••••••••••••••

സമയം ഉച്ച കഴിഞ്ഞിരിക്കുന്നു.

അധികം തിരക്കില്ലാത്ത ഹോട്ടലിൽ രണ്ട് പേർ ഊണ് കഴിക്കുന്നു.

“ഊണിന്ന് എത്ര രൂപയാ”…?

അർദ്ധ വയസ്സായ ഒരാൾ മുന്നിൽ നിൽക്കുന്ന വെയിറ്ററോട് ചോദിച്ചു.

“70 രൂപ, മീൻ കറി അടക്കം വേണമെങ്കിൽ കാശ് കൂടും”.

വെയ്റ്റർ മറുപടി പറഞ്ഞത് അനുസരിച്ച് അയാൾ കൈയ്യിലെ 50 രൂപ എടുത്ത് കൊടുത്തു.

“എൻറെ കൈയ്യിൽ
ആകെ ഉള്ളതാണ്.
ഇതു വാങ്ങി കുറച്ചു ചോറു തരണം. രണ്ട് ദിവസമായി വല്ലതും കഴിച്ചിട്ട്”.

വെയ്റ്റർ അയാളെ ഒന്ന് നോക്കിയ ശേഷം കേഷ്യാർ കൗണ്ടറിലേക്ക് പോയി.

അയാൾ മുഷിഞ്ഞ ഷർട്ടും, കാവി മുണ്ടുമായിരുന്നു വേഷം.

തോളിൽ കിടക്കുന്ന വലിയ സഞ്ചിയും സാധനങ്ങളും.

വെയിറ്റർ തിരിച്ച് വന്ന് ചോറും എല്ലാ കറികളും അയാൾക്ക് വിളമ്പി.

അയാൾ പറഞ്ഞു.
“ഇത് വാങ്ങിച്ചോളൂ. എൻ്റെ കൈയ്യിൽ ഇതേയുള്ളൂ”.

വെയ്റ്റർ പറഞ്ഞു. “അത് സാരമില്ലാ ചേട്ടാ… കഴിച്ചോളൂ”.

അയാൾ ഒന്നും മിണ്ടാതെ അതിവേഗം ഊണ് കഴിക്കുകയായിരുന്നു.

കുറച്ച് നേരത്തിന് ശേഷം കൈ കഴുകി കൊണ്ട് ക്യാഷ് കൗണ്ടറിൻ്റെ അടുത്തേക്ക് നടന്നു.

ക്യാഷ്യർ അയാളെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു.

അയാൾ ചുരുട്ടി മടക്കിയ അമ്പത് രൂപ കേഷ്യാറക്ക് കാണിച്ച് കൊണ്ടു പറഞ്ഞു.

“ഈ പൈസ വെച്ചോളൂ. മുഴുവൻ കാശ് തരാനില്ലാ”.

അത് കേട്ടപ്പോൾ കേഷ്യാർ പറഞ്ഞു.

“അത് സാരമില്ലാ. നിങ്ങളെ കുറിച്ച് വെയിറ്റർ പറഞ്ഞു. എവിടെ നിന്നാണ് വരുന്നത്”.

“അത് പറയണമെങ്കിൽ കുറച്ച് പറയാനുണ്ട്”.

അവിടെ നിരത്തി ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു.

അയാൾ തൻ്റെ കഥ പറഞ്ഞു തുടങ്ങി.

അയാൾക്ക് നഗരത്തിനോട് ചേർന്ന് വാടക വീട്ടിൽ ഭാര്യയും രണ്ട് ആൺ മക്കളും ഉണ്ടായിരുന്നു.

കുറേ കാലം വിദേശത്ത് കോൺട്രേക്റ്റ് ബെയിസ്സിൽ ജോലി ആയിരുന്നു.

Updated: February 4, 2023 — 9:52 pm

2 Comments

  1. ? നിതീഷേട്ടൻ ?

    ?? continue cheyyamo bro

    1. ❤❤❤❤❤

Comments are closed.