7 days 54

ആദം ഡേവിഡ് പറഞ്ഞത് കറക്റ്റ് ആണ്.ഈ മഴയുള്ള 7ആം ദിവസവും നീ ഇവിടെ വന്നു.പലരും പറയുന്നത് നാളെ മുതൽ ഈ ശക്തമായ മഴ കാലം അവസാനിക്കുമെന്ന. അതിനു ശേഷം നീ ഇവിടേക്കു വരില്ലേ mr ക്ലാർക് പറഞ്ഞു നിർത്തി.. അവരുടെ ചോദ്യങ്ങൾ എന്റെ മുഖത്തു ഒരേ സമയം ആശങ്കയും പുഞ്ചിരിയും കൊണ്ടുവന്നു.അത് അങ്ങനെ ഒന്നും അല്ല . ഇപ്പോൾ.. ഇപ്പോൾ 2 week ആയി ക്ലാസ്സ്‌ ഒന്നും ഇല്ലല്ലോ അതിന്റെ ഭാഗമായി ഇവിടേക്കു വരുന്നു എന്നെ ഒള്ളു. വിക്കി വിക്കി പറഞ്ഞു.മഴതുള്ളികൾ മെല്ലെ ഭൂമിയിലേക്ക് പതിക്കുന്നുണ്ടായിരുന്നു.അത് അവിടെയിവിടെയയിൽ നനവ് പടർത്തി. എല്ലാവരും ഗാർഡനിൽ നിന്നും വീട്ടിനടു ത്തേക്ക് നീങ്ങി.പോകുന്നതിനു ഇടക്ക് ജെറോജ് mr ക്ലാർകിനോട് പറഞ്ഞു. തീർച്ചയായും നാളെ മുതൽ കുറച്ചു ദിവസത്തെ ശക്തമായ മായയുടെ അവസാനമാണ്. അതിന്റെ ഭാഗമായി പ്രകൃതി യുടെ അവസാനമായ കണ്ണീരയിരിക്കും ഇത്. ഞാനും അതിനോട് യോജിക്കുന്നു mr ക്ലാർക്കും അപ്പോൾ തന്നെ പറഞ്ഞു.അവർ പതിയെ അവരുടെ സംഭാഷണം നീട്ടികൊണ്ടുപോയി ഞാനും ഡേവിഡും അവരുടെ കുറച്ചു പുറകിലയാണ് നിന്നത്.നോഹ… ഡേവിഡ് എന്നെ വിളിച്ചു. ഞാൻ എന്തെന്ന ഭാവത്തിൽ ഡേവിഡിനെ നോക്കി.ഇന്നെങ്കിലും നീ പറയുമോ ആദം ?ഞാൻ അതിനു മറുപടി ഒന്നും കൊടുത്തില്ല. ഡാ കഴിഞ്ഞ 7ദിവസമായി കലവസ്ഥ പോലും നിന്റെ കൂടെ നിന്നിട്ടും ഒരു മൂന്ന് വാക്ക് അവളോട്‌ പറയാൻ നിനക്ക് കഴിഞ്ഞില്ലെല്ലോ.

എനിക്കറിയില്ല ഡേവിഡ്.

.ആദം നീ നിന്റെ ജീവിതത്തിൽ പലതിൽ നിന്നും വിട്ടു നിന്നു. എന്തിനു വേണ്ടി. നിനക്ക് തന്നെ അതിനു വ്യക്തമായ ഉത്തരം ഇല്ലെന്നു എനിക്കറിയാം.ഇനി എങ്കിലും ജീവിതത്തെ നേരെ നോക്കടാ.അവൻ എന്നോട് പറഞ്ഞു. പറഞ്ഞു പഴകിയ വാക്കുകൾ ആണെകിൽ വീണ്ടു അത് എന്നെ വേദനിപ്പിക്കുന്നു.ഞാൻ പതിയെ വച്ചിലേക്കു നോക്കി സമയം 6.45 ആയിരിക്കുന്നു. എനിക്ക് പോകാനായി. ഞാൻ അവിടന്നു ഇറങ്ങൻ തുടങ്ങി. ബാഗിൽ നിന്നും കുട എടുത്തു. ചെറുതായി പെയ്‌തുകൊണ്ടിരിക്കുന്ന മഴയുടെ അടുത്തേക്ക് നീങ്ങി.ഡേവിഡിന്റെ മുഖത്തേക്കു എനിക്ക് നോക്കാൻ കഴിഞ്ഞില്ല. ആദം നീ ഇപ്പോൾ തന്നെ ഇറങ്ങങ്ങുകയാണോ mr ക്ലാർക് ചോദിച്ചു. ആ എല്ലാവരോടും ക്ഷമ ചോദിക്കുന്നു എനിക്ക് ഇന്ന് നേരത്തെ പോകണം. അതിനു 7ദിവസമായി രാത്രി 10.00 മണിക്കല്ലേ ഒരു ബസ് ഒള്ളു. അതിനു ഇപ്പോൾ തന്നെ പോകണോ. ഞാൻ മറുപടി നൽകാതെ മുമ്പോട്ട് നടന്നു. മയത്തുള്ളികൾ കുടയിൽ തട്ടി ചിന്നിചിതറി ഭൂമിയെ ചുമ്പിച്ചു. ഈ ഒരു നിമിഷത്തിൽ അത് പോലും എന്നിൽ അസൂയ ഒളവക്കി.
കടകളിൽ എല്ലാം വെളിച്ചം തെളിഞ്ഞു വന്നു.സ്ട്രീറ്റ് ലാമ്പുകൾ പതുക്കെ കത്തി തുടങ്ങി.ഇരുട്ടിന്റെ ഏകാന്തതയിലും മയത്തുള്ളികൾ അവിടെ ചിലച്ചുകൊണ്ടിരുന്നു.ഇന്നും ബേക്കൺ സ്ട്രീറ്റിലൂടെ കടന്നു വരുപ്പോൾ പിങ്ക് വില്ലോ മരത്തിൽ നിന്നും പൂക്കൾ കൊഴിഞ്ഞു വീയുന്നുണ്ടായിരുന്നു. നടപാതയിൽ പലരും അതിനെ ചവിട്ടിയരച്ചു പോയ അടയാളങ്ങളും കാണാം.പുതുതായി കൊഴിഞ്ഞ പൂക്കളുടെ ഇളം റോസ് നിറത്തിലൂടെ വെള്ളത്തുള്ളികൾ ഒറ്റു വീന്നുകൊണ്ടിരുന്നു.ടിങ് ടിങ് പുറകിൽ നിന്നും സൈക്കിളിലിന്റെ ബെല്ലടി ശബ്ദം കേൾകാം. ഞാൻ പിറകോട്ടു തിരഞ്ഞു അയാളെ വിഷു ചെയ്തു. വേഗതയിൽ കുതിച്ചു കൊണ്ടിരിക്കുമ്പോഴും അയാൾ ഒരു പുഞ്ചിരിയോടെ എന്നെ വിഷു ചെയ്തു മുന്നിലേക്ക് പോയി.ഇതെല്ലാം കഴിഞ്ഞ ചില ദിവസങ്ങളുടെ ആവർത്തനമാണെകിൽ അതൊന്നും എന്നെ മുഷിപ്പിക്കുന്നില്ല. കുറച്ചു ദിവസങ്ങൾ എന്നെ ബേക്കൻ സ്ട്രീറ്റ്റുമായി ആയത്തിലാക്കി.മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ ഒരു നല്ല പരിസരം നിരീക്ഷകൻ ആയി മാറി കൊണ്ടിരിക്കുകയാണ്.
പതിയെ ബസ് സ്റ്റോപ്പിലേക്ക് പ്രവേശിച്ചു. അവിടെ ആരുംതന്നെ ഇല്ല. പോക്കറ്റിൽ നിന്നും ഫോൺ എടുത്തപ്പോൾ സമയം 6.59.ഫോണിൽ എയർഫോൺ കണക്റ്റ് ചെയ്ത് മിർച്ചി റേഡിയോ ഓൺ ആക്കി. പതിയെ ഞാൻ എന്റെ കണ്ണുകൾ അടച്ചു.

അവളെ ആദ്യമായി കണ്ട ദിവസം.ഒരു പക്ഷെ ഇത് നടക്കുന്നതിനു മുൻപ് എനിക്കറിയില്ലായിരുന്നു കാലാവസ്ഥ പ്രണയത്തിന് നൽകുന്ന പ്രാധാന്യത്തെപ്പറ്റി പറ്റി.സൂര്യന്റെ ശക്തമായ പ്രകാശത്തിന് അറുതി വന്നാപ്പോൾ. കരിഞ്ഞുണങ്ങിയ ശികരങ്ങൾക്ക് പുതു ജീവൻ നൽക്കാൻ മരങ്ങൾ കൊതിക്കുന്നു. ഭൂമിയെ ചുമ്പിക്കാൻ മഴയെ കാത്തു നിന്ന ദിനങ്ങൾ .അതായിരുന്നു എന്റെ പ്രണയ നിമിഷം.സമ്മർ കഴിഞ്ഞു ഞാൻ പുതിയ സ്കൂളിലേക്ക് പോകുമ്പോൾ വളരെ ഏറെ മുഷിപായിരുന്നു. പുതിയ സ്ഥലം പുതിയ കുട്ടികൾ. എന്നെ അത് ആകെ തളർത്തി കളഞ്ഞു.പലരെയും നോക്കാൻ പ്രയാസപ്പെട്ട് സ്കൂളിൽ നിന്നും തിരിച്ചു ഇറങ്ങാൻ നിന്നപ്പോൾ ആണ് ആ മാധുര്യമാ ർന്ന ശബ്ദം ഞാൻ കേൾക്കുന്നത്. ഹലോ. ഞാൻ പെട്ടന്നു തിരിഞ്ഞു നോക്കി. പച്ചക്കണ്ണുകളുമായി ഒരു പെൺകുട്ടി എന്നെ നോക്കുന്നു.കവിളിൽ ഒരു ചെറിയ പുഞ്ചിരി ഉണ്ട്‌. Hi അവൾ എനിക്ക് നേരെ കൈകൾ വീശി. ഞാൻ സ്വബോധം വീണ്ടെടുത്തു ഒരു വിറയലോടെ തിരിച്ചു hi പറഞ്ഞു. നിങ്ങൾ എന്താണ് ചെയുന്നത് ഫസ്റ്റ് ഡേ തന്നെ ക്ലാസ്സ്‌ കട്ട്‌ ചെയ്യുകയാണോ. ഒരു ചിരിയോടെ അവൾ ചോദിച്ചു. ആ… അത്.. അല്ല അല്ല തീർച്ചയായും ഞാൻ പുറത്തു വെറുതെ എന്റെ പരുങ്ങൽ കണ്ടു അവൾ ചിരിച്ചു. പേടിക്കണ്ട ഞാൻ വെറുതെ ചോദിച്ചതാണ്.ഞാൻ അലീന അവൾ എനിക്ക് കൈ തന്നു. Oh ഞാൻ ആദം ഞാൻ തിരിച്ചു കൈ കൊടുത്തു. ആദം …. അവൾ തന്റെ ബാഗിൽ നിന്നും ഒരു ബുക്ക്‌ എടുത്തു അവനു നൽകി. ഞാൻ ഇത് എന്താണെന്നു തരത്തിൽ അത് ഒറ്റു നോക്കി. അത് കണ്ടു അവൾ പറഞ്ഞു ഇത് ഈ സ്കൂളിലെ പ്രഗൽഭരായ കുട്ടികൾ എഴുതി ഉണ്ടാക്കിയ കഥകളുടെ സമാഹരമാണ്. ഓ ഗുഡ് ഞാൻ ന്യൂ സ്റ്റുഡന്റ് ആണ്. ഈ സ്കൂൾ അടിപൊളി ആണെന്ന് തോന്നുന്നു. യ തീർച്ചയായും ആദം …. നിങ്ങൾ ഈ ബുക്ക്‌ വാങ്ങുമോ. വളരെ മികച്ച കഥകൾ ആണ് ഇതിൽ ഉൾപ്പെട്ടത്.നിങ്ങൾക്കു തീർച്ചയായും ഇഷ്ട്ടപ്പെടും. അത് മാത്രമല്ല ഇതൊക്കെ ഞങ്ങൾ ചെയുന്നത് ഇവിടെ ഒരു സ്കൂൾ fm തുടങ്ങാൻ വേണ്ടി ഉള്ള പണത്തിനാണ്. ഞങ്ങളോ ഞാൻ ചുറ്റും നോക്കി അലീനയെപ്പോലെ കുറച്ചു പേര് ആ ബുക്കും കൊണ്ട് നടക്കുന്നുണ്ട്. ഞാൻ എന്റെ പേസിൽ നിന്നും 500 രൂപ എടുത്തു അവൾക്കു കൊടുത്തു.എന്നിട്ടു കയ്യിൽ നിന്നും ആ ബുക്ക്‌ വാങ്ങി. ബാക്കി പൈസ എന്റെ വക പുതിയതായി തുടങ്ങുന്ന സ്കൂൾ fm ന് ഞാൻ സ്നേഹത്തോടെ പറഞ്ഞു. അലീനയുടെ മുഖത്തു ഒരു പ്രത്യേക ഭാവം രൂപപ്പെട്ടു ചിരിക്കണോ അല്ലെങ്കിൽ കരയണോ അതുപോലൊക്കെ. അവൾ പണം വാങ്ങി താങ്ക്സ്സ് എന്ന് പറഞ്ഞു സ്കൂളിലോട്ടു പോയി. ഞാൻ അവളെ തന്നെ നോക്കി കൊണ്ടിരുന്നു.എന്റെ മനസ്സിൽ പലതും മിന്നി മറഞ്ഞു.പറയാൻ കയ്യാത്ത തരത്തിലുള്ളത്. പിന്നെ എന്റെ ശ്രദ്ധ പതിയെ ആ ബുക്കിലേക്ക് പോയി ഞാൻ അതിന്റെ ഓരോ താളുകളും മറിക്കാൻ ആരംഭിച്ചു.എന്നാൽ ബുക്കിന്റെ പുറം ചട്ടയിൽ കണ്ട കാര്യം എന്നെ ഞെട്ടിച്ചു. 1000 രൂപ.യഥാർത്ഥത്തിൽ അവർ ആ ബുക്ക്‌ വിക്കുന്നത് 1000 രൂപക്കായിരുന്നു.
ഹലോ evry one എല്ലാവർക്കും റേഡിയോ മിർച്ചിയിലേക്ക് സ്വാഗതം. പെട്ടന്നു ഞാൻ ചിന്തകളിൽ നിന്നുണർന്നു.സമയം 7.00 മണി ആയി. ഒരു മിനിറ്റിൽ എന്റെ ചിന്തകൾ സഞ്ചരിച്ച ദൂരം എന്നെ തന്നെ അതിശയപ്പെ ടുത്തി.
എല്ലാവരും ശക്തമായ മഴയുടെ മുഷിപ്പിൽ ആയിരിക്കും. എന്നാൽ കാലാവസ്ഥാ ഗവേഷകർ പറയുന്ന പ്രകാരം നാളെ മുതൽ ശക്തമായ മഴ അവസാനിക്കും. അതുകൊണ്ട് തന്നെ ജനഹജീവിതം പഴയ ഗതിയിലേക്ക് പോകും. പ്രത്യേകിച്ചും ബസ് യാത്രികർക്ക്
ആ വാക്കുകൾ എന്നെ ചെറിയ രീതിയിൽ വിഷമത്തിലാക്കി.വീണ്ടും ഞാൻ കാതോർത്തുനിന്നു മറുപാകത്തെ ശബ്ദം കേൾക്കാൻ.
ഷോയിലേക്ക് കടക്കുന്നതിനു മുൻപ് നാളെ ആണ് റേഡിയോ മിർച്ചിയും സ്റ്റാർ ബക്‌സും ചേർന്ന് നടത്തുന്ന 2021 ബെസ്റ്റ് rj അവാർഡ് പ്രഖ്യാപിക്കുന്നത് നമ്മുടെ മിർച്ചി റേഡിയോയിൽ നിന്നും rj അലീന അതിൽ പങ്കെടുക്കുന്നുണ്ട്. എല്ലാവരും അവൾക്കു വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
So നമുക്ക് പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്യാം. ഓ വെയിറ്റ് ഇന്ന് നമ്മുടെ കൂടെ host ആയിട്ടു അലീന ഉണ്ടായിരിക്കുന്നതലാ.പകരം rj ജെഫിറിൻ നമ്മുടെ കൂടെ ഉണ്ട്‌.
അത് കേട്ട പാടെ ഞാൻ മൊബൈൽ ഓഫ്‌ ആക്കി പോക്കറ്റിൽ ഇട്ടു.അലീന അവൾ ഇന്ന് ഇല്ലേ. നാളെ ബെസ്റ്റ് rj റിസൾട്ട്‌ വരുന്നതല്ലേ.ഒരു പക്ഷെ ഇന്നത്തെ ഷോയുടെ പെർഫോർമൻസ് ആയിരിക്കും അതിന്റെ റിസൾട്ടിനെ സ്വാധീനിക്കുന്നെ.എന്താണ് പറ്റിയെ.ഇത്തരം സംശയങ്ങൾ എന്റെ മനസ്സിനെ വലം വെച്ചു കൊണ്ടിരുന്നു. തല ആകെ പെരുക്കുന്നു.

ഇന്ന് ആകാശത്തു എന്തൊ നിലവില്ലായിരുന്നു.കൂടാതെ നക്ഷത്രങ്ങളും. ഇരുണ്ട അന്തരീഷ്യം എന്നെ പൊതിയുന്ന പോലെ തോന്നി. ഞാൻ എന്തൊരു മണ്ടനാണ്. സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകൾക്കോ,ചിന്തകൾക്കോ പ്രത്യനമില്ല. അതില്ലാത്ത പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും പല തരത്തിൽ സ്നേഹം പ്രകടമാകുന്നു.എന്നിട്ടു ഞാൻ………………..

ടിങ്….. ഫോണിലെ ഡിസ്പ്ലേയിൽ മെസ്സേജ് ഫ്രം ഡേവിഡ് എന്ന് തെളിഞ്ഞു വന്നു. ഒരു ചെറിയ മടിയോടെ ഞാൻ അത് തുറന്നു നോക്കി. ആദം its യുവർ ലാസ്റ്റ് ചാൻസ്.ഇന്ന് നിന്റെ സ്നേഹത്തിന്റെ ആയം അവൾക്കു അറിയാൻ സാധിക്കട്ടെ. ഈ 7ദിനങ്ങൾ അതിനു വേണ്ടിയാണു കാത്തിരുന്നേ.so all the best
നിന്റെ സാഹിത്യം നന്നായിട്ടുണ്ട് ഡേവിഡ്.ചെറിയ പുഞ്ചിരിയോടെ ഞാൻ മനസ്സിലോർത്തു. ബട്ട്‌ അതിനു ഇപ്പൊ പ്രസക്തിയിലെന്നു തോന്നുന്നു.വാഹനങ്ങൾ ഇല്ലാത്തതിനാൽ നിശബ്ദത എന്റെ ചിന്തകളെ മുന്നോട്ടു കൊണ്ട് പോകാൻ അതിയായി ശ്രമിക്കുന്നുണ്ട്
എന്നാൽ അതിനു ഈ വിളി ക്കപ്പുറം ആയുസ്സില്ലായിരുന്നു.

ഹലോ……………...
എന്റെ ചെവിയിൽ ആ വാക്കുകൾ ഒരു പ്രതിധ്വനി സൃട്ടിച്ചു.ശരീരത്തിൽ ആകെ പെട്ടന്നു ഒരു മരവിപ്പ് വന്നപോലെ. ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കി. കൊഴിഞ്ഞു പോയ ഓർമ്മകൾ പുതുക്കും വിധം പച്ച കണ്ണുകകളുമായി അലീന എന്നെ തന്നെ നോക്കി നിൽക്കുന്നു.മുഖത്തേക്ക് കുറച്ചു മുടിയിഴകൾ വീണുകിടപ്പുണ്ട്. അതിൽ നിന്നും വെള്ളത്തുള്ളികൾ മുഖത്തിലൂടെ ഒലിച്ചു കവിളും ചുണ്ടും കടന്നു നിലത്തേക്ക് പതിക്കുന്നുണ്ട്.ചെറിയ കിതാപ്പോടെ യുള്ള അവളുടെ നോട്ടം എന്നെ മറ്റൊരു ലോകത്തേക്കെത്തിച്ചു. Hi അലീന എന്നെ വീണ്ടും വിളിച്ചു.ഞാൻ വേഗംഅവളുടെ മുഖത് നിന്നും നോട്ടം മാറ്റി തിരിച്ചു hi പറഞ്ഞു. അത് എന്റെ ഫോണിലെ ചാർജ് തീർന്നു സ്വിച്ച് ഓഫ്‌ ആയി.ആ ടൈം എത്രയായി എന്ന് പറയാമോ?അവൾ പെട്ടന്നു എന്നോട് ചോദിച്ചു.Ya off course ഞാൻ ഫോണിൽ ടൈം നോക്കി.ടൈം 7.34.അത് കേട്ടതും ഒരു നിരാശയോടെ അലീന ബെഞ്ചിന്റെ ഒരറ്റത്തു പോയി ഇരുന്നു. കഴിഞ്ഞ 7 ദിവസത്തിൽ ആദ്യമായാണ് ഞങ്ങൾ സംസാരിക്കുന്നതു.വാക്കുകൾ ചെറുതാണെകിലും അത് എന്റെ മനസ്സിന് വല്ലാത്ത ഓണർവ് നൽകി. നിലവില്ലാത്ത രാത്രിയിൽ പോലും ചുറ്റും ഒരു തിളക്കം പോലെ. ചിലപ്പോ അതന്റെ മനസ്സിനായിരിക്കും.ഇന്ന് വരില്ല എന്ന് വിചാരിച്ച അലീന ഇപ്പോൾ എന്റെ മുമ്പിൽ നിൽക്കുന്നു. എന്തൊ ദൈവം സൃഷ്ടിച്ച ഈ സമയ പാത എന്നെ അത്ഭുതം കൊള്ളിക്കു ന്നു.ഞാൻ അവളെ പതിയെ നോക്കി ബ്ലൂ ജാക്കറ്റിൽ അവൾ വളരെ സുന്ദരിയായിരുന്നു.കൂടാതെ കഴുത്തിൽ ഒരു ഹെഡ് സെറ്റുമുണ്ടായിരുന്നു. എന്നാൽ മുഖത്തു വീണുകിടക്കുന്ന മുടിയികൾ അവളുടെ ഭംഗി ഒന്നും കൂടെ കൂട്ടി. പക്ഷെ മുഖത്തു ഇപ്പോൾ എന്തൊ ഒരു സന്തോഷം കാണാൻ സാധിക്കുന്നില്ല ചിലപ്പോ അതന്റെ തോന്നൽ ആവാൻ മതി.
സമയം ഇപ്പോൾ 7.30 ആയിട്ടേ ഒള്ളു. ഇനി ഞങ്ങൾക്കു സംസാരിക്കാൻ 2.30 മണിക്കൂർ സമയമുണ്ട്.ബട്ട്‌ അവൾ എന്നെ നോക്കുന്നുപോലുമില്ല.എന്തൊ ദീർഖമായ ചിന്തായിലാണെന്നു തോന്നുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് തന്നെയാണ് ഞാൻ എന്നും കാണുന്നത്. എനിക്ക് അവളോട്‌ സംസാരിക്കണം. ഇനിയും ഇങ്ങനെ മിണ്ടാതെയിരിക്കരുത്. വാക്കുകൾ ഒരുവിടാൻ നാവും പല്ലുകളും ഒരുങ്ങി നിന്നു. തൊണ്ട കുയിൽ നിന്നും ശബ്ദം അവളുടെ കാതിൽ എത്താൻ എന്റെ മനസ്സ് കൊതിച്ചു. പെട്ടന്നു വിറയൽ ചുവയുള്ള ആ വാക്കുക്കൾ അന്തരീഷ്യത്തിൽ ലയിച്ചു. അലീനാ ………………………………………….. എന്റെ ശബ്ദം അവളെ ചിന്തകളിൽനിന്നുണർത്തി. ഒരു ഞെട്ടലോടെ അലീന എന്നെ തിരിഞ്ഞു നോക്കി. എനിക്കാകെ വിയർക്കുന്ന പോലെ. തൊണ്ട വിളരുന്നു.
ഞാൻ പേടി മാറ്റി വെച്ചു സംസാരിക്കാൻ തീരുമാനിച്ചു. അല്ല എന്റെ പേര് എങ്ങനെ അറിയാം അലീന ചെറിയ ശബ്ദത്തിൽ എന്നോട് ചോദിച്ചു.
അത് നമ്മൾ രണ്ടുപേരും ഒരേ സ്കൂളിൽ ആണ് പഠിച്ചേ. മൗണ്ട് വാലിയിൽ.
എന്റെ വാക്കുകൾ കേട്ടത്തോടെ അവളുടെ രൂക്ഷമായ നോട്ടം നിന്നു. Oh സോറി കുറച്ചു വർഷങ്ങൾ ആയല്ലോ സ്കൂൾ പഠനം കഴിഞ്ഞിട്ടു.എനിക്ക് നിങ്ങളെ ഓർമ വരുന്നില്ല.
അവളുടെ ചോദ്യം എന്നെ വേദനിപ്പിച്ചെങ്കിലും ചെറുതായൊന്നു ചിരിച്ചു കാണിച്ചു. Its okay. അതിനു ഓർത്തിരിക്കാൻ വേണ്ടി ഒന്നും ഞാൻ എന്റെ സ്കൂൾ ജീവിതത്തിൽ ചെയ്തിട്ടില്ലായിരുന്നു. ബട്ട്‌ നീ സ്കൂളിലെ അറിയപ്പെടുന്ന rj ആയിരുന്നു. ഇപ്പോഴും. അവസാന ഞാൻ പറഞ്ഞ കാര്യം കേട്ട് അവളുടെ മുഖം ഒന്നു മാറി. നിങ്ങൾ മിർച്ചിയിൽ ഉള്ള എന്റെ ഷോ കേൾക്കാറുണ്ടോ.പെട്ടന്ന് അലീന ചോദിച്ചു. ഞാനും ഒരു നേരം നിശബ്ദമായി.എന്റെ പേടി പതിയെ കുറയുന്നുണ്ട്. ഹൃദയമിടിപ്പ് പതിയെ കതിയിലേക്ക് വരുന്നുണ്ട്. Ya ഞാൻ വല്ലപ്പോഴും മിർച്ചി റേഡിയോ കേൾക്കാറുണ്ട്
അവളുടെ മുഖം പെട്ടന്നു തായിന്നു.മുഖത്തു പെട്ടന്നു ഒരു മൂകത പടർന്നു പിടിച്ചു.
ഞാൻ ഇപ്പോൾ എന്തെകിലും മോശമായി പറഞ്ഞോ ഇല്ലില്ല. പിന്നെ അവൾ എന്താ പെട്ടന്നു വിഷമിക്കാൻ കാരണം.
അവിടെ കുറച്ചു നേരം മഴയുടെ ചിലമ്പാലുകൾ മാത്രം കേൾകാം. ഞങ്ങളുടെ സംസാരം തീർച്ചയായും ഒരു സുഹൃത്ത് ബന്ധത്തിൽ എത്താനുള്ള ദൈർഘ്യമില്ല.എന്നലും ആ കുറച്ചു സമയം എന്റെ മനസ്സിന് ഇപ്പോഴും കുളിർ ഏകുന്നു. കഴിഞ്ഞ 7 ദിവസം ഞാനും എന്ത് കൊണ്ട് അവളോട് സംസാരിച്ചില്ല. പേടി…… ഭയം…. പല വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാം.
ഞാൻ പതിയെ അലീനയുടെ അടുത്തേക്ക് നോക്കി. അവൾ ഇപ്പോഴും ഒരു മൂകയായി കാണപ്പെട്ടു. എന്നാൽ എന്നെ തന്നെ നോക്കി നിൽക്കുന്നു. എന്റെ മനസ്സ് ചെറുതായൊന്നു പിടച്ചു.
Hey നിനക്ക് നാളെ 2021 ബെസ്റ്റ് rj റിസൾട്ട്‌ വരുന്നത് അറിയില്ലേ. ഞാൻ അതിൽ ജയിക്കുമോ അതോ തോൽക്കുമോ. പെട്ടന്നു അവളെന്നോട് ചോദിച്ചു.
ജയിക്കുമോ, തോൽക്കുമോ ആ രണ്ടു വാക്കുകൾ എന്റെ തലയെ ചുറ്റുന്നപോലെ തോന്നി. ഒരു പക്ഷെ ഇതായിരിക്കും അലീനയെ അലട്ടുന്ന വിഷമം.

അറിയില്ല………അത് പ്രവചനാതീതമാണ്.എന്നാൽ പ്രതീക്ഷ കൈ വിടരുത്. അതാണ് നമ്മളെ മുന്നോട്ടു നയിക്കുന്നത്. എന്റെ സംസാരം കേട്ടപ്പോൾ തന്നെ അവൾ ഒന്ന് ചിരിച്ചു.നിങ്ങൾ ജീവിതത്തെ വിവരിക്കാൻ ശ്രമിക്കുകയാണോ.ഇനിയും ഇത് പോലെ മറ്റു ആശയങ്ങൾ ഉണ്ടൊ ആ ചോദ്യം ഒരു ചിരിയോടു കൂടിയായിരുന്നു..
ഉണ്ട്‌. അലീന നമ്മുടെ ജീവിതം ഒരു പിയാനോ പോലെയാണ്. അതിൽ വെളുത്ത കീ കളും കറുത്ത കീകളും ഉണ്ടാകും. എന്നാൽ അത് കൂട്ടി ചേർത്ത് വായിച്ചാൽ മാത്രമേ അവിടെ മാധുര്യമാർന്ന സംഗീതം ഉണ്ടാവുകയൊള്ളു. ഞാൻ പറഞ്ഞു നിർത്തി.
Oh….. നമുക്ക് ഈ ലോകത്തു പ്രതിസന്ധികളെ അല്ലെകിൽ ദുഃഖത്തെ അതി മനോഹരമായി വർണിക്കാം. എന്നാൽ നമ്മുടെ ദുഃഖം നമ്മുടെ മാത്രമായിരുക്കും. ജീവിതത്തിൽ നമ്മളെ ഒരിക്കലും വിട്ടു പോകാത്തത് നമ്മൾ മാത്രാമാണ്. അതിനിടക്ക് ഈ വർണ്ണനകൾക്കൊന്നും പ്രത്യാനമില്ല…..
അവളുടെ മറുപടി എന്നിലും ഒരു ചിരി വിരിച്ചു. ഇത് പതുക്കെ ഒരു സംവാദത്തിലേക്ക് പോകുമോ എന്ന് ഞാൻ ഭയപ്പെട്ടു.അതെ നമ്മുടെ പ്രശ്നം നമ്മുടെ മാത്രമാണ്. എന്നാൽ ഈ ലോകത്തു ഒരു കുട്ടി പുറത്തേക്കു വരാൻ അമ്മയുടെ വയറിൽ ചവിട്ടുന്ന മുതൽ അതിന്റെ പ്രശ്ങ്ങൾ തുടങ്ങുകയാണ്.അവരവർ തന്നെയാണ് തങ്ങളുടെ ബുന്ധിമുട്ടുകളെ തരണം ചെയ്യേണ്ടത്.പക്ഷെ പേടി അത് നമ്മളെ തന്നെ ഇല്ലാതാകുന്നു.
പേടി. അത് നിന്നിൽ നിന്നും എന്തെകിലും കവർണെടുത്തിട്ടുണ്ടൊ.
അവളുടെ ചോദ്യം എന്റെ മനസ്സൊന് പിടച്ചു. വിയർപ്പിൻ തുള്ളികൾ മുഖത്തിലൂടെ ഒലിച്ചിറങ്ങി. കണ്ണുകൾ ഇപ്പൊ നിറഞ്ഞു തുളുപ്പുമോ. ഞാനും പതിയെ വിക്കി വിക്കി ആ വാക്കുകൾ പറഞ്ഞു. പ്രണയം.
അത് കേട്ടതും അലീനയുടെ മുഖം ഒന്നും മാറി.ഞാൻ വീണ്ടും തുടർന്നു. പേടി എന്റെ ജീവിതത്തിൽ കവർന്നെടുത്തത് പ്രണയമാണ്.എന്നാൽ പൂർണമായിട്ടില്ല ഇപ്പോഴും അതിന്റെ ചില ഭാഗങ്ങൾ എന്റെ ചുറ്റുപാടുമുണ്ട്.
അതെ പേടി ഓരോരുത്തരോടെയും ജീവിതത്തിൽ നിന്നും പ്രിയപ്പെട്ട ഒരു ഏടിനെ അകലത്തിലാക്കും. ഇന്ന് ഒരു പക്ഷെ ഞാനും rj പരിപാടി അവതരിപ്പിച്ചെങ്കിൽ അത് നാളത്തെ എന്റെ റിസൾട്ടിനെ മാറ്റി മറിക്കും. പക്ഷെ പേടി….
മഴ പതിയെ നിലക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ചുറ്റും മരത്തിൽ നിന്നും ചെടികളിൽ നിന്നും വെള്ളത്തുള്ളികൾ ഒറ്റു വീണുകൊണ്ടിരുന്നു. ചുറ്റും ഒരു നിശബ്ദത ഉടലെടുക്കാൻ തുടങ്ങി.
Wait നിന്നെ ഒരു വീക്ക്‌ ആയിട്ടു ഞാനും ഈ ബസ് സ്റ്റോപ്പിൽ കാണുന്നുണ്ട്. പക്ഷെ അവസാനം വരുന്ന ബസ്സിൽ പോലും നീ കയറാറില്ല. പിന്നെ എന്തിനു വേണ്ടി ഇവിടെ കാത്തിരിക്കുന്നു.അലീന ചോദിച്ചു.
ഈ ചോദ്യം എന്നെ പേടിപ്പെടുത്തിയില്ല. അലീന അത് എങ്ങനെ വിവരിക്കും എന്ന് എനിക്കറിയില്ല.എന്നാൽ അത് അനുഭവിച്ചു അറിയാൻ സാധിക്കും.
എന്ത് അനുഭവിക്കാൻ. ഏകാന്തതയൊ.രാത്രി ഇവിടെ ഇരിക്കുന്നതിൽ എന്ത് അനുഭവമാണ് സമ്മാനിക്കുന്നത്.
ഞാൻ പറഞ്ഞില്ലേ അത് വിവരിക്കാൻ ബുദ്ധിമുട്ടാണ്.എന്നാൽ നീ ജീവിതത്തിൽ ആരെയെങ്കിലും അവർ തന്ന ഓർമകളിലൂടെ ഓർക്കുന്നുണ്ടെങ്കിൽ ഒരു സമയം അവർ നിനക്കൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷ നിന്നിൽ ഉടലെടുക്കുന്നുണ്ടങ്കിൽ നിനക്കത് അനുഭവിക്കാൻ കയ്യും.കഴിഞ്ഞു 7 ദിവസം ഞാൻ അതനുഭവിക്കുകയാണ്‌.ഈ 7 ദിവസങ്ങൾ.
Oh ഇതിനെ ചുരുക്കി പ്രണയമെന്നു പറയാൻ പറ്റിലെ.അവൾ എന്നോട് ചോദിച്ചു.
കയ്യുമായിരിക്കും.ചിലപ്പോ.

Thankszz അലീന എന്നെ നോക്കി പറഞ്ഞു.
എന്തിനാ എന്നോട് താങ്ക്സ്സ് പറയുന്നത്.
അത് കേട്ടതും അവൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.പരന്നു കിടക്കുന്ന ആകാശത്തിലേക്കു അവളുടെ ദൃഷ്ട്ടി പോയി.

ചിലതൊക്കെ മനസ്സിലാക്കി തന്നതിന്. കഴിഞ്ഞ ഒരു വീക്ക്‌ ഞാൻ നല്ല ടെൻഷനിൽ ആയിരുന്നു. എന്റെ rj കോമ്പററ്റീഷൻ മൂലം. ആ സമയത്തു എന്റെ ചിന്തകൾ വിചിത്രമായിരുന്നു. ഈ ലോകത്തു ഞാൻ മാത്രം എവിടെയൊക്കയോ പ്രശ്നങ്ങളിൽ അകപ്പെട്ട പോലെ ഒരു തോന്നലായിരുന്നു. എന്നാൽ ഇപ്പൊ തന്നോട് സംസാരിച്ച ഈ സമയം ചെറിയ തോതിൽ എങ്കിലും എന്നെ അതിൽ നിന്നും വിട്ടുനിർത്തി.എനിക്ക് തോന്നുന്നു ഞാൻ തന്നെ കഴിഞ്ഞ വീക്കിൽ തന്നെ പരിചയപ്പെടേണ്ടതായിരുന്നു.
അവൾ പറഞ്ഞത് കേട്ടപ്പോൾ ശരീരത്തിൽ ആകെ ഒരു മരവിപ്പ് പോലെ. പ്രതീക്ഷയുടെ കണങ്ങൾ ചുറ്റും കാണാൻ കയ്യ് ന്നു.എന്നാൽ ഞൻ അത് മറച്ചു വെച്ചു കൊണ്ട് പറഞ്ഞു. എന്റെ വാക്കുകൾ അത്രക്ക് ശക്തമാണോ. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് ഞാൻ നല്ലൊരു പ്രാസംഗികൻ ആണെന്ന്.
അതെ നിങ്ങളുടെ വാക്കുകൾ ശക്തമായിരുന്നു. എന്നാൽ നിങ്ങൾ നല്ലൊരു പ്രാസംഗികൻ ആണെന്നതിൽ എനിക്ക് പൂർണമായി യോജിപ്പില്ല.അവൾ പറഞ്ഞു
അത് എന്ത് കൊണ്ടാണ്.
കാരണം നിങ്ങളും എന്നെ പോലെ ചില വിഷമകളിൽആണെന്ന് തോന്നുന്നു.എന്റെ ഹൃദയം എന്നോട് പറയാൻ ശ്രമിച്ചതാണ് നീയും പറഞ്ഞത്.അതുകൊണ്ടായിരിക്കാം ആ വാക്കുകൾ എന്നെ ആയത്തിൽ സ്വാധീനിച്ചത്.
നീ പറഞ്ഞത് കറക്റ്റാണ് അലീന. കഴിഞ്ഞ 7 ദിവസമായി ഞാൻ എന്റെതായ പ്രശ്ങ്ങളിൽ ആണ്.
വിരോധമാവില്ലെകിൽ ഞാൻ ഒരു കാര്യം കൂടി ചോദിക്കട്ടെ അലീന പറഞ്ഞു.
ഈ സഭാഷണം എന്നിൽ മുഷിപ്പ് കൊണ്ട് വരുന്നില്ല അത് കൊണ്ട് എന്തും ചോദിച്ചോളൂ.ഞാൻ പറഞ്ഞു.
അതായതു നിങ്ങൾ എപ്പോഴും സംസാരത്തിനിടക്ക് 7 ദിവസം 7ദിവസങ്ങൾ എന്ന് പറയുന്നുണ്ടല്ലോ.ആ വാക്ക് നിങ്ങളുടെ ജീവിതത്തിൽ വലിയ പ്രാധാന്യം നൽകുന്നുണ്ടോ. എന്ത് കൊണ്ട് സംസാരത്തിനിടക്ക് ഒരു വീക്ക്‌ എന്ന് പറയുന്നില്ല. ചിലപ്പോൾ ഈ ചോദ്യം നിങ്ങൾക്കു വലിയ വിഡ്ഢിത്തമായി തോന്നി യേക്കാം.
: അലീന. നീ ചോദിച്ച ചോദ്യം എനിക്ക് വിഡ്ഢിത്തമായി തോന്നുന്നില്ല. എന്നാൽ എന്റെ ഉത്തരം പലർക്കും തമാശയാണ്.ഈ 7 ദിവസവും എന്റെ ജീവിതത്തിലെ ഓരോ അദ്ധ്യായങ്ങളാണ്.ഓരോ ദിനത്തിലും രാത്രിയുടെ ഈ സൗദര്യത്തോടപ്പം മഴയുടെ കൂടെ ഞാൻ ജീവിതത്തെ അറിയാൻ ശ്രമിക്കുകയാണ്. അതിൽ സന്തോഷമുണ്ട് ദുഖമുണ്ട് , പ്രണയമുണ്ട്. അതിനാൽ ഈ 7 ദിനങ്ങളും വേറിട്ടു നിൽക്കേണ്ടതുണ്ട്.
ഞാൻ പറഞ്ഞു നിർത്തി അവളുടെ മുഖത്തേക്ക് നോക്കി. അലീന എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ പച്ച കണ്ണുകൾ എന്നെ കൊത്തി വലിക്കുന്ന പോലെ തോന്നി. കൂടാതെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും എന്നെ മറ്റൊരു ലോകത്തെത്തിച്ചു.അവിടെ ചെറിയൊരു നിശബ്ദത അലയടിച്ചു.
നിന്റെ ഫോൺ ഒന്ന് തരുമോ എനിക്ക് ഒരു കാൾ ചെയ്യാനാണ്.അലീന ചോദിച്ചു
ഞാൻ വേഗം തന്നെ ഫോൺ പോക്കറ്റിൽ നിന്നുമെടുത്തു അവൾക്കു നൽകി.അലീന വേഗം തന്നെ ഫോൺ എടുത്തു ആരോയോ വിളിച്ചു.
അലീന. എന്ത് കൊണ്ട് ഞാൻ അവളുമായി സംസാരിക്കാൻ ഇത്ര സമയമെടുത്തു.ഇന്ന് ആദ്യമായി പ്രണയം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കോർത്തില്ല. ശരീരം ഒന്നായില്ല. പക്ഷെ വെറും വാക്കുകൾ തന്നെ അതിനു ധാരാളമായിരുന്നു.വേഗം തന്നെ എന്റെ ഇഷ്ട്ടം അവളെ അറിയിക്കണം.

ദയവായി നിങ്ങൾക്കു ഈ കഥയെ പറ്റിയുള്ള അഭിപ്രായം പറയുക

Updated: January 9, 2023 — 11:05 pm