ഞാൻ ഇയർ ഫോൺ ചെവിയിൽ നിന്നും വലിച്ചൂരി. കണ്ണിൽ നിന്നും കണ്ണ് നീര് നിലത്തേക്ക് പതിച്ചുകൊണ്ടിരുന്നു. ചിരിക്കണോ അല്ലെകിൽ കരയാണോ എനിക്കറിയില്ല.
അലീന എന്നെ ഇത്രയും സ്നേഹിച്ച കാര്യം ഞാൻ അറിഞ്ഞില്ലാ. എന്ത് കൊണ്ട്. മുഖം പൊതി പിടിച്ചു ഞാൻ കരയാൻ തുടങ്ങി. ബസ് സ്റ്റോപ്പിൽ വെച്ചുണ്ടായിരുന്ന ഓർമകളിലേക്ക് പതിയെ ഒന്ന് ഊളിയിട്ടു. ഇല്ല അവൾ എന്നോട് അവളുടെ പ്രണയം അറിയിച്ചിരുന്നു. അലീനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചില സമയത്ത് അവളുടെ തേങ്ങൽ ഞാൻ മഴയുടെ ശബ്ദമെന്നു തെറ്റ് ധരിച്ചു. കുടയിൽ ഒരുമിച്ചു പോകുപ്പോഴും, മഴയിൽ അവൾ നനയുമ്പോയും കണ്ണ് നീര് എന്നിൽ നിന്നും മറിച്ചു പിടിച്ചു.
ഞാൻ വേഗം ഫോൺ നോക്കി. സമയം 7.00മണി.വേഗം തന്നെ വീടിന്റെ വാതിൽ തുറന്നു പുറത്തേക്കു ഓടാൻ തുടങ്ങി. എനിക്ക് കയ്യാവുന്ന വേഗത്തിൽ ഞാൻ ഓടി കൊണ്ടിരുന്നു. ആ ഒരു നിമിഷം അവളുമായുള്ള എല്ലാ ഓർമകളും എന്നിൽ മിന്നി മറഞ്ഞു. ഞാൻ കിതുക്കുന്നു ണ്ടായിരുന്നില്ല. എന്റെ ശരീരം തളരുന്നില്ല.
ഞങ്ങളുടെ പ്രണയത്തെ മനോഹരമാക്കിയത് മൗനമാണ്. അത് പരസ്പരം ഞങ്ങൾ അകറ്റുപോയും വിധി അതിനെ മാറി കടന്ന് ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു എന്നാൽ അവർ തമ്മിലുള്ള യുദ്ധം അവസാനിക്കാൻ രണ്ടു വർഷമെടുത്തു.
ആകാശത്തു നിന്നും ചെറിയ തോതിൽ മഴ പെയ്യാൻ തുടങ്ങി. അവ എന്റെ മേലേക്ക് പതിച്ചു കൊണ്ടിരുന്നു. അലീന പറഞ്ഞത് സത്യമാണ്. എനിക്ക് ഈ മയത്തുള്ളികളിൽ നിന്നും പ്രണയം അനുഭവിക്കാൻ കയ്യുന്നുണ്ട്. ഒരു പക്ഷെ 7ദിനത്തിൽ ഞങ്ങളുടെ പ്രണയത്തിനു സാക്ഷിയായ മേഖത്തിൽ നിന്നു വീയ്യുന്നത് കൊണ്ടാകാം. ഇതിനു പ്രണയ രുചി.
ഞാൻ എന്റെ കാലുകൾ നിശ്ചലമാക്കാൻ തുടങ്ങി. കണ്ണിനടുത്തായി ബസ് സ്റ്റോപ്പ് കാണാൻ സാധിക്കുന്നുണ്ട്.പതിയെ ഞാൻ
അവിടേക്കു നടന്നു കൊണ്ടിരുന്നു. മഴ എന്നെ പൂർണമായു നനച്ചിരുന്നു.
അലീന………… അവൾ ബസ് സ്റ്റോപ്പിനടുത്തു നിന്നു ആകാശത്തേക്കു നോക്കി നിൽക്കുകയാണ്. അവളുടെ കണ്ണിൽ എനിക്ക് പ്രണയം കാണാൻ സാധിക്കുന്നുണ്ട്.
അലീന…….. ഞാൻ ഉറക്കെ വിളിച്ചു. ആ ശബ്ദം എല്ലാത്തിനെയും ഭേദിച്ച് അവളുടെ ചെവികളിൽ എത്തി. പെട്ടന്നു തന്നെ അവൾ എന്നെ തിരിഞ്ഞു നോക്കി. ആ മുഖത്തു ഒരു ഞെട്ടൽ ദൃശ്യമായിരുന്നു
അലീന……. i….love you ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു.
അത് കേട്ടതും അവൾ ഞെട്ടി. പതിയെ അവൾ ആദം….. എന്ന് വിളിച്ചു.
രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി. അലീന മഴയത് നിൽക്കുന്ന എന്റെ അടുത്തേക്ക് ഓടി വന്നു കെട്ടി പിടിച്ചു. ഞാൻ അവളെയും. പരസ്പരം കരഞ്ഞു കൊണ്ടിരുന്നു. ഇതുവരെ അവർ അനുഭവിച്ച വേദനയും കാത്തിരിപ്പും അതിൽ അലിഞ്ഞു പോയി.
അലീന ഞാൻ അവളെ വിളിച്ചു.അവൾ എന്നിൽ നിന്നും മാറി മുഖത്തേക്ക് നോക്കി. ഞങ്ങളുടെ കണ്ണുകൾ പരസ്പരം കോർത്തു.കൂടാതെ മുഖത്തു പുഞ്ചരിയും.
അലീന….. ഞാനും നീയും മൗനത്തിൽ തീർത്ത കാലത്തെ നമ്മൾ മറക്കുന്നു.പ്രണയത്തിൽ തീർത്ത ഒരു ജീവിതവുമായി നമ്മുക്ക് മുന്നോട്ട് പോകാം.ആകാശത്തേക്ക് നോക്കി ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
Wonderful story and well presented.
You must have inborn talent in story telling.. please keep up your good work
please come up with more stories.
all the very best.
Best Regards
Gopal
Bro MHC,
Behind every man there will be a love, the first love. Especially during school days , some will express it and some cannot. Those who cannot express is just because they are courageous enough, but the constraints which are pulling them back.
There are very few got successfull in their first love.
A beautiful short story, in a different approach.
Short and very good story. Please come again here..
നിങ്ങളുടെ എഴുത്ത് ഗംഭീരമാണ് ബ്രോ എവിടെ ഒക്കെയോ ഇതുപോലെ ഓരോ അദവും അലീന യും നമ്മളുടെ ജീവിതത്തിലും ഉണ്ട് എല്ലാവരും കേൾക്കെ അവരുടെ ഇഷ്ടം ഉറക്കെ വിളിച്ചു പറയണം എന്ന് കരുതി അങ്ങനെ കുറെ പേര് ഉണ്ട് ഞാൻ ഓർത്തത് എന്നെ പോലെ ഉള്ള അങ്ങനെ ഒരു ആദത്തിനെ കുറിച്ച് ആണ്, ഞാനും ഒരു adam ആണെന്ന് കൂട്ടിക്കോ ? പറയാതെ ബാക്കി വെച്ച ഒരു adam, ആദവും അലീനയും നടന്ന വഴികളും, ആ ബസ്സ് സ്റ്റോപ്പ് ഉം സ്കൂളും എല്ലാ മനസ്സിലേക്ക് ഒരു ദൃശ്യം പോലെ വന്നുകൊണ്ടിരുന്നു അതാണ് ഈ കഥയുടെ വിജയവും തണുപേറ്റ് കിടക്കുന്ന വഴികളും മഴ പെയ്തിരുന്നു എന്ന് ഓർമിക്കാൻ മരത്തിൽ നിന്ന വെള്ള തുള്ളികളും മനസ്സിൽ മായാതെ ഉണ്ട് ❤️❤️?