ഞാൻ ഇന്നലെ നടന്ന കാര്യങ്ങൾ പതിയെ ചിന്ദിക്കാൻ തുടങ്ങി.ഒരു സ്വപ്നം പോലെ തോന്നുന്നു.ഒന്നും വിശ്വസിക്കാൻ കയുന്നില്ല.അവളുമൊത്തുള്ള മനോഹര നിമിഷങ്ങൾ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു.
ഇന്ന് കലവസ്ഥ ഇന്നലെത്തെക്കാൾ വിപരീതമായിരുന്നു.സൂര്യന്റെ ഭരണം തന്നെ.
സമയം 6.45 pm. ഞാൻ ഒരു തെല്ലു മടിയോടെ റേഡിയോ മിർച്ചി ഓൺ ആക്കി.
ഹലോ എല്ലാവർക്കും റേഡിയോ മിർച്ചിയിലേക്ക് സ്വാഗതം.ഇന്ന് എല്ലാവരും കാത്തിരിക്കുന്ന പോലെ 2021 ബെസ്റ്റ് പ്രോഗ്രാമിന്റെ റിസൾട്ട് പ്രഖ്യാപിച്ചു കഴിഞ്ഞെന്നു അറിയാലോ.എന്റെ വാക്കു കളിൽ ഉള്ള സന്തോഷത്തിൽ നിന്നു തന്നെ നിങ്ങക്ക് റിസൾട്ട് ഊഹിച്ചെടുക്കലോ.
ഞാൻ എന്റെ കാതുകൾ കൂർപ്പിച്ചു. റിസൾട്ട് എന്തെന്ന് അറിയാൻ.ഹൃദയം നന്നായി ഇടിക്കുന്നുണ്ടായിരുന്നു.
നമ്മുടെ അഭിമാനമായി അലീനക്ക് rj കോംപ്പെറ്റീഷനിൽ രണ്ടാം സ്ഥാനം ലഭിച്ചരിക്കുന്നു.so ഈ സന്തോഷം നിങ്ങളുമായി പങ്കു വെക്കാൻ അലീന നിങ്ങളുമായി ഇപ്പൊ സംസാരിക്കുന്നതാണ്.
രണ്ടാം സ്ഥാനം.അത് എന്നിൽ സന്തോഷം വരുത്തിയെകിലും അലീനയുടെ അവസ്ഥ എന്തായിരിക്കും. അവൾ ഇതിലെ ഒന്നാം സ്ഥാനം ലഭിക്കാൻ വളരെ ഏറെ ആഗ്രഹിച്ചിരുന്നു.
Hi എല്ലാവർക്കും മിർച്ചിയിലേക്ക് സ്വാഗതം. ഞാൻ നിങ്ങളുടെ സ്വന്തം അലീന.
അവളുടെ വാക്കുക്കൾ എന്റെ കാതിൽ പതിച്ചു.ഇന്നലെ സംസാരിച്ചിരുന്നെങ്കി ൽ പോലും അവളുടെ ശബ്ദം കേൾക്കാൻ വളരെ ഏറെ കൊതിച്ചിരുന്നു.
എല്ലാവരും റിസൾട്ട് അറിഞ്ഞല്ലോ എനിക്ക് രണ്ടാം സ്ഥാനം ലഭിച്ചരിക്കുന്നു.ഇപ്പോൾ പലരും വിചാരിക്കും അവളുടെ വാക്കുക്കൾക്ക് ഒരു ഊർജമില്ല അവൾ തീർച്ചയായും ദുഖിത ആയിരിക്കുമെന്ന്. അതിനു എന്റെ ഉത്തരം അല്ല എന്നാണ്. ഞാൻ സന്തോഷവതിയാണ് ഈ ഒരു വിജയത്തിൽ.
ഞാൻ ചെറുതായോന്നു ഞെട്ടി. ഈ ഒരു ദിവസം കൊണ്ട് അവൾക്കു ഇത് അക്സെപ്റ്റ് ചെയ്യാൻ കഴിഞ്ഞോ.
അവൾ വീണ്ടും തുടർന്നു.ഇന്നലെയുള്ള അലീന ആയിരുന്നെകിൽ ഞാൻ തീർച്ചയായും ദുഖിത ആവുമായിരുന്നു.പക്ഷെ എനിക്കായി ഈ വീക്ക് sry ഈ 7 ദിനങ്ങളിൽ മഴയോടപ്പം അവൻ ഉണ്ടായിരുന്നു.
ഇപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ എന്തൊക്കെ ആണ് ഈ പറയുന്നത് എന്ന്. ഞാൻ ഒരു ചെറിയ കഥ പറയാം. രണ്ടു വർഷം മുൻപ് വേനലാവധിക്ക് ശേഷം സ്കൂൾ തുറന്ന സമയം. ഞാനും എന്റെ കൂട്ടുകാരും കൂടി സ്കൂൽ റേഡിയോ തുടങ്ങുവാൻ വേണ്ടി പണം സ്വരൂപിക്കാൻ തീരുമാനിച്ചു.നെറ്റിൽ നിന്നും പല പല കഥകൾ കൂട്ടിച്ചേർത്തി ഒരു തട്ടി കൂട്ടി ഒരു പുസ്തകം തയ്യാറാക്കി അത് തങ്ങൾ എഴുതിയതാണെന്ന അവകാശ വാദത്തോടെ ആ ബുക്ക് 1000 രൂപക്ക് വിൽക്കുവാൻ തുടങ്ങി. കേൾക്കുമ്പോൾ വളരെ രസകരമായി തോന്നുന്നുണ്ടല്ലേ
അന്ന് ഒരു മൂലയിൽ ഒറ്റ പെട്ടു നിക്കുന്ന ഒരു കുട്ടിയെ ഞാൻ കണ്ടു. ആരോടും മിണ്ടാതെ നിൽക്കുന്ന അവന്റെ നില്പ്പ് കണ്ടു ഞാൻ ബുക്കുമായി പോയി അവനെ പരിചയപ്പെട്ടു. എന്നാൽ തമാശ എന്നോണം അവൻ എനിക്ക് 500 രൂപ തന്നു ആ ബുക്ക് വാങ്ങി. അവനു അറിയില്ലായിരുന്നു. അതിനു 1000 രൂപ ആണെന്. ഇത് പറഞ്ഞു അവൾ ചെറുതായി ചിരിച്ചു.
ഞാനും അവനും വേറെ ക്ലാസ്സിൽ ആയതു കൊണ്ട് പിന്നെ ഞങ്ങൾ തമ്മിൽ കാണറില്ലായിരുന്നു.എന്നാൽ റേഡിയോ പ്രോഗ്രാം തുടങ്ങി കുറച്ചു ദിവസങ്ങൾ ആയപ്പോൾ റൂമിനടുത്തു നിന്നും ചില കത്തുകൾ എനിക്ക് ലഭിച്ചു. അത് പൊട്ടിച്ചു വായിച്ചപ്പോൾ അതിൽ എല്ലാം ഓരോ ചെറിയ കഥകൾ ആയിരുന്നു. അത് വീണ്ടും തുടർന്നു കൊണ്ടിരുന്നു. ഒരേ വീക്കിലും എനിക്ക് ഒരേ വീതം കത്തുകൾ ലഭിച്ചിരുന്നു. അതിൽ ഓരോന്നിലും വ്യത്യസ്തമായ കഥകൾ. ആശയങ്ങൾ, ഭാഷ രീതി അങ്ങനെ എല്ലാം
എന്നാൽ പതുക്കെ ഞാൻ തിരിച്ചറിഞ്ഞു ആ കാത്തുകളുടെ ഒടമ അന്ന് 500 രൂപ തന്ന പയ്യൻ ആയിരുന്നു എന്ന്.ആദ്യം എനിക്കു കത്തുകൾ ലഭിച്ചപ്പോൾ അത് എന്നെ പ്രണയിക്കുന്ന ആരുടെയെകിലും ആവും എന്നായിരുന്നു ഞാൻ വിചാരിച്ചതു . എന്നാൽ അവന്റെ കത്തുകളിൽ എനിക്ക് പ്രണയമാണോ സൗഹൃദമാണൊ എന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല. അത് കൊണ്ടാകാം സ്കൂൾ ജീവിതം അവസാനിച്ചതോടെ ഞങ്ങൾ അകന്നു. പരസ്പ്പരം അറിയാതെ. പറയാതെ
എന്നാൽ കഴിഞ്ഞ 7 ദിനങ്ങളിൽ ഞാൻ വീണ്ടും അവനെ കണ്ടു. രാത്രിയുടെ കീഴിൽ ൽ മഴയോടൊപ്പം ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു ഇരുന്നിട്ടും അവൻ എന്നെ തിരിച്ചറിഞ്ഞില്ല.കഴിഞ്ഞ 6 ദിനങ്ങൾ അത് എന്റെ ജീവിതത്തിൽ വളരെ കഴുപ്പേറിയതായിരുന്നു.അവൻ എന്നെ മറന്നോ എന്ന ചിന്ത എന്നിൽ ഉട ലെടുത്തോ.എന്ത് മണ്ടത്തരമാണ് മറക്കാൻ പോയിട്ട് ഒർക്കാൻ പോലും ഞങ്ങൾ ഇടയിൽ ഓർമ്മകൾ ഇല്ലായിരുന്നു.
എന്നാൽ 7 ദിനം എല്ലാം മാറ്റി വെച്ചു. അന്ന് എന്തായാലും ഞാൻ അവനോടു സംസാരിക്കണമെന്ന ഉദ്ദേശത്തോടെ അവിടേക്കു നീങ്ങി.പേടി മാറ്റി വെച്ചു കൊണ്ട് ഫോണിൽ ചാർജ് ഇല്ല എന്ന നുണക്കു പുറത്തു ഞങ്ങൾ തമ്മിൽ സംസാരിച്ചു.കുറച്ചു മണിക്കൂർ നിറഞ്ഞു നിന്ന ആ സംഭാഷണം ഞങ്ങൾ ഇടയിൽ എന്തൊ ഒന്ന് സൃഷ്ടിച്ചു. ആ ദിനം ഞാനും അവനും വാക്കുകൾ കൊണ്ട് പ്രണയിക്കുന്നവരായി, സുഹൃത്തുകളായി, അച്ഛനായി, അമ്മഴായി…
എന്നാൽ എന്റെ പ്രണയം എനിക്ക് അവനോടു പറയാൻ സാധിച്ചില്ല. കാരണം അവൻ എന്നോട് പറഞ്ഞു അവൻ ഒരാളെ പ്രണയിക്കുന്നുടെന്നു.അതാരാണ് ഞാൻ ആണോ, വേറെ ആരെക്കിലും,
മുമ്പത്തേത് പോലെ തന്നെ അവന്റെ മനസ്സിനെ എനിക് അറിയാൻ കഴിഞ്ഞില്ല.
അത് പറഞ്ഞു അവൾ വിതുമ്പി കരയാൻ തുടങ്ങി. അവളുടെ കണ്ണ് നീര് മുഖത്തിലൂടെ ഒലിച്ചു ഇറങ്ങാൻ തുടങ്ങി.
ഒരു….. ഒരു നിമിഷം ഞാൻ വിചാരിച്ചു. പ്രകൃതി ഞങ്ങൾ ഒന്നിപ്പിക്കുവാൻ വേണ്ടി ആണ് ഈ 7 ദിനങ്ങളിൽ മഴ വർഷിപ്പിച്ചതെന്നു
അവളുടെ വാക്കുകളിൽ പ്രണയം നിയിലിച്ചു നിന്നിരുന്നു.
ഇന്നലെ ഒരിക്കലും പോലും ഞാൻ അവന്റെ പേര് എന്താണെന്നു ചോദിച്ചിട്ടിലായിരുന്നു. കാരണം അത്രയും അകൽച്ച ഞാൻ അവനിൽ നിന്നും ആഗ്രഹിച്ചിരുന്നില്ല
അവൾ വീണ്ടും കരഞ്ഞു. ആദം.. ആദം i love you. ഐ ലവ് you
Wonderful story and well presented.
You must have inborn talent in story telling.. please keep up your good work
please come up with more stories.
all the very best.
Best Regards
Gopal
Bro MHC,
Behind every man there will be a love, the first love. Especially during school days , some will express it and some cannot. Those who cannot express is just because they are courageous enough, but the constraints which are pulling them back.
There are very few got successfull in their first love.
A beautiful short story, in a different approach.
Short and very good story. Please come again here..
നിങ്ങളുടെ എഴുത്ത് ഗംഭീരമാണ് ബ്രോ എവിടെ ഒക്കെയോ ഇതുപോലെ ഓരോ അദവും അലീന യും നമ്മളുടെ ജീവിതത്തിലും ഉണ്ട് എല്ലാവരും കേൾക്കെ അവരുടെ ഇഷ്ടം ഉറക്കെ വിളിച്ചു പറയണം എന്ന് കരുതി അങ്ങനെ കുറെ പേര് ഉണ്ട് ഞാൻ ഓർത്തത് എന്നെ പോലെ ഉള്ള അങ്ങനെ ഒരു ആദത്തിനെ കുറിച്ച് ആണ്, ഞാനും ഒരു adam ആണെന്ന് കൂട്ടിക്കോ ? പറയാതെ ബാക്കി വെച്ച ഒരു adam, ആദവും അലീനയും നടന്ന വഴികളും, ആ ബസ്സ് സ്റ്റോപ്പ് ഉം സ്കൂളും എല്ലാ മനസ്സിലേക്ക് ഒരു ദൃശ്യം പോലെ വന്നുകൊണ്ടിരുന്നു അതാണ് ഈ കഥയുടെ വിജയവും തണുപേറ്റ് കിടക്കുന്ന വഴികളും മഴ പെയ്തിരുന്നു എന്ന് ഓർമിക്കാൻ മരത്തിൽ നിന്ന വെള്ള തുള്ളികളും മനസ്സിൽ മായാതെ ഉണ്ട് ❤️❤️?