7 days part 2 42

                          7 days part 2

recape

അലീന. നീ ചോദിച്ച ചോദ്യം എനിക്ക് വിഡ്ഢിത്തമായി തോന്നുന്നില്ല. എന്നാൽ എന്റെ ഉത്തരം പലർക്കും തമാശയാണ്.ഈ 7 ദിവസവും എന്റെ ജീവിതത്തിലെ ഓരോ അദ്ധ്യായങ്ങളാണ്.ഓരോ ദിനത്തിലും രാത്രിയുടെ ഈ സൗദര്യത്തോടപ്പം മഴയുടെ കൂടെ ഞാൻ ജീവിതത്തെ അറിയാൻ ശ്രമിക്കുകയാണ്. അതിൽ സന്തോഷമുണ്ട് ദുഖമുണ്ട് , പ്രണയമുണ്ട്. അതിനാൽ ഈ 7 ദിനങ്ങളും വേറിട്ടു നിൽക്കേണ്ടതുണ്ട്.
ഞാൻ പറഞ്ഞു നിർത്തി അവളുടെ മുഖത്തേക്ക് നോക്കി. അലീന എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ പച്ച കണ്ണുകൾ എന്നെ കൊത്തി വലിക്കുന്ന പോലെ തോന്നി. കൂടാതെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും എന്നെ മറ്റൊരു ലോകത്തെത്തിച്ചു.അവിടെ ചെറിയൊരു നിശബ്ദത അലയടിച്ചു.
നിന്റെ ഫോൺ ഒന്ന് തരുമോ എനിക്ക് ഒരു കാൾ ചെയ്യാനാണ്.അലീന ചോദിച്ചു
ഞാൻ വേഗം തന്നെ ഫോൺ പോക്കറ്റിൽ നിന്നുമെടുത്തു അവൾക്കു നൽകി.അലീന വേഗം തന്നെ ഫോൺ എടുത്തു ആരോയോ വിളിച്ചു.
അലീന. എന്ത് കൊണ്ട് ഞാൻ അവളുമായി സംസാരിക്കാൻ ഇത്ര സമയമെടുത്തു.ഇന്ന് ആദ്യമായി പ്രണയം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കോർത്തില്ല. ശരീരം ഒന്നായില്ല. പക്ഷെ വെറും വാക്കുകൾ തന്നെ അതിനു ധാരാളമായിരുന്നു.വേഗം തന്നെ എന്റെ ഇഷ്ട്ടം അവളെ അറിയിക്കണം.
………………………………………………………….

ഹായ് അവളുടെ വിളി എന്നെ ചിന്തകളിൽ നിന്നുണർത്തി. അലീന ഫോൺ എന്റെ കയ്യിൽ തന്നു.
ഞാൻ ഇറങ്ങുകയാണ്. സമയം 10.00 മണി കഴിഞ്ഞു. ഇനി ബസ് വരുമെന്ന് തോന്നുന്നില്ല.
അവൾ മെല്ലെ അവിടെ നിന്നു എണീറ്റു.
അലീന നിന്റെ വീട് ഇവിടെ അടുത്താണോ.
അല്ല.മെലടി ഡ്രൈവിനടുത്താണ് എന്റെ വീട്.കുറച്ചു ദൂരമുണ്ട്. ബട്ട്‌ ഇനി ബസ് വരില്ല എന്ന് തോന്നുന്നു. അത് കൊണ്ട് നടക്കാം എന്ന് വിചാരിച്ചു. അത് പറഞ്ഞു അവൾ പുറത്തേക്കിറങ്ങി.
ഇനി ഞാൻ എന്ത് ചെയ്യും.എന്നിൽ നിന്നും എന്തൊ ഒന്ന് നഷ്ട്ടപെടുന്ന പോലെ ഒരു തോന്നൽ.
പെട്ടന്നുള്ള ഒരു ഓൾവിളിയിൽ ഞാൻ അവളെ വിളിച്ചു. അലീന………. ഞാനും നിന്റെ കൂടെ വരട്ടെ.

അവൾ പെട്ടന്നു തന്നെ എന്ത് എന്ന ഭാവത്തിൽ എന്നെ നോക്കി.
അതായതു ഞാനും മെലടി ഡ്രൈവിലേക്കു ആണ്. അത്…..അത് കൊണ്ട് നമുക്ക് ഒരുമിച്ചു പോയാലോ. എങ്ങനെയോ വിക്കി വിക്കി പറഞ്ഞു.
അത് കേട്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു. നിങ്ങൾ എനിക്ക് ഒരു stranger ആണ്. പിന്നെ എന്ത് വിശ്വാസത്തിൽ നമ്മൾ ഈ രാത്രി ഒരുമിച്ചു പോകും.
അവൾ പെട്ടന്നു അങ്ങനെ പറഞ്ഞതും ഞാൻ ഞെട്ടി പോയി.
നമ്മൾ രണ്ടു പേരും ഒരു സ്കൂളിൽ അല്ലെ പഠിച്ചേ പിന്നെ ഇത്ര നേരം സംസാരിച്ചതൊക്കെ വെച്ചു എന്നെ ഒരു ഫ്രണ്ട് ആയി കൂട്ടിക്കൂടെ.ഞാൻ പതിയെ ചോദിച്ചു.
ഫ്രണ്ട്.അതൊരു നല്ല ആശയമാണ്. So പോകാം.

Updated: January 9, 2023 — 11:06 pm

4 Comments

  1. Wonderful story and well presented.
    You must have inborn talent in story telling.. please keep up your good work
    please come up with more stories.
    all the very best.
    Best Regards
    Gopal

  2. Bro MHC,
    Behind every man there will be a love, the first love. Especially during school days , some will express it and some cannot. Those who cannot express is just because they are courageous enough, but the constraints which are pulling them back.
    There are very few got successfull in their first love.

    A beautiful short story, in a different approach.

  3. Short and very good story. Please come again here..

  4. നിങ്ങളുടെ എഴുത്ത് ഗംഭീരമാണ് ബ്രോ എവിടെ ഒക്കെയോ ഇതുപോലെ ഓരോ അദവും അലീന യും നമ്മളുടെ ജീവിതത്തിലും ഉണ്ട് എല്ലാവരും കേൾക്കെ അവരുടെ ഇഷ്ടം ഉറക്കെ വിളിച്ചു പറയണം എന്ന് കരുതി അങ്ങനെ കുറെ പേര് ഉണ്ട് ഞാൻ ഓർത്തത് എന്നെ പോലെ ഉള്ള അങ്ങനെ ഒരു ആദത്തിനെ കുറിച്ച് ആണ്, ഞാനും ഒരു adam ആണെന്ന് കൂട്ടിക്കോ ? പറയാതെ ബാക്കി വെച്ച ഒരു adam, ആദവും അലീനയും നടന്ന വഴികളും, ആ ബസ്സ് സ്റ്റോപ്പ് ഉം സ്കൂളും എല്ലാ മനസ്സിലേക്ക് ഒരു ദൃശ്യം പോലെ വന്നുകൊണ്ടിരുന്നു അതാണ് ഈ കഥയുടെ വിജയവും തണുപേറ്റ് കിടക്കുന്ന വഴികളും മഴ പെയ്തിരുന്നു എന്ന് ഓർമിക്കാൻ മരത്തിൽ നിന്ന വെള്ള തുള്ളികളും മനസ്സിൽ മായാതെ ഉണ്ട് ❤️❤️?

Comments are closed.