7 days 54

 

https://imgur.com/a/y66FcR

 

എല്ലാവർക്കും ഉണ്ടാകും അവരുടെ ആദ്യ പ്രണയത്തെ പറ്റി നിരവധി ഓർമ്മകൾ.
അവർക്കു എല്ലാവർക്കും ഈ സ്റ്റോറി സമർപ്പിക്കുന്നു.

 

വൈകുന്നേര സായാഹ്ന വേളയിൽ ഇളം പ്രകാശം പതിയെ നഗരത്തിൽ നിന്നും അപ്രതിഷ്യമായികൊണ്ടിരുന്നു. ആകാശത്തിലെ നീലിമ നഷ്ട്ടപെട്ടു അവിടെ വിതുമ്പാൻ നിൽക്കുന്ന മേഖങ്ങളെ കാണാം.മിക്ക ജനങ്ങളും കുട ഭദ്രമായി കയ്യിൽ കരുതിയിരുന്നു.ഇതെല്ലാം അവിടെ ഒരു പ്രത്യേക ഭംഗി കൊണ്ടുവന്നു.

നഗരത്തിന്റെ ഒരു ഭാഗത്തായി മൂന്ന്, നാലു ആളുകൾ മേശയുടെ കീഴിലായി ചർച്ചയിലാണ്.ചെറിയ തരത്തിൽ ഉള്ള പൂക്കളും. ചെറുതും വലുതുമായ ചെടികളുംമരങ്ങളും അവിടെവിടെയായി ഉണ്ട്‌.മുൻപ് മഴ പെയ്തു എന്ന് തോന്നിക്കും വിധത്തിൽ ചില്ലകളിലും. പുൽനാബുകളിലും വെള്ളത്തുള്ളികൾ തൂങ്ങി നിൽക്കുന്നുണ്ട് തീർച്ചയായും നഗരപ്രതീതിയിൽ നിന്നും വ്യത്യസ്തമായ അന്തരീക്ഷമാണവിടെ.
ചർച്ചകൾ ഗംഭീരമായി നടന്നു കൊണ്ടിരിക്കുബോൾ ആണ് ഞാൻ അവിടേക്കു കടന്നു വന്നത്. ഇടതു ഭാഗത്തു സ്ഥാപിച്ച വുഡ് പിങ്ക് ഹൌസ് എന്ന ബോർഡ്‌ കടന്നു അവരുടെ മുമ്പിലേക്ക് വന്നു.
Hi good evening everyone
എന്റെ വാക്കുകൾ കേട്ടതുകൊണ്ടാകാം ചർച്ചയിൽ മുഴുകി ഇരുന്ന അവർ ഒരു നിമിഷം എന്നെ തിരിഞ്ഞു നോക്കി.എല്ലാവരുടെ മുഖത്തും ഒരു ചെറിയ പുഞ്ചിരി കാണാമായിരുന്നു.അവിടുത്തെ നിശബ്ദത്തയെ ഭേദിച്ച് കൊണ്ട് മന്ധ്യവയക്സ്കൻ എന്ന് തോന്നിപ്പിക്കുന്ന ആളു പറഞ്ഞു.
Oh ആദം ഗുഡ് ഈവെനിംഗ്.ഇരിക്കു

.ഞാൻ അവരെ തന്നെ നോക്കികൊണ്ട്‌ ചെയർ വലിച്ചു അവരുടെ അടുത്തായി ഇരുന്നു.അയാൾ എനിക്ക് നേരയുള്ള സംഭാഷണം തുടർന്നു.ആദം ഇന്നും ഇവിടേക്കു വന്നതിൽ വളരെയേറെ സന്തോഷമുണ്ട്. പക്ഷെ ഇപ്പോഴത്തെ കാലാവസ്ഥ വെച്ചിട്ട് ഈ ചർച്ചയുടെ ആയുസ് കുറവായിരിക്കും. അദ്ദേഹത്തിന്റ മുഖത്തു മാത്രമല്ല പറയുന്ന വാക്കുകളിലും ഒരു മധുര്യമാർന്ന പുഞ്ചിരി വ്യക്തമായിരുന്നു. Mr ക്ലാർക് ക്ഷമിക്കണം.എന്റെ സമയം വൈകിയുള്ള കടന്നു വരവ് ഈ ചർച്ചയെ മുഷിപ്പിച്ചു എന്ന് തോന്നുന്നു. അയ്യോ ഒരിക്കലും ഇല്ല.ഞാൻ നീയുമായി സംസാരിക്കാൻ വളരെ ഇഷ്ട്ടപെടുന്ന ഒരാളാണ്. അത് നിന്റെ പണ്ഡിത്യം കൊണ്ടോ വിനയം കൊണ്ടുമല്ല. ഈ കാലത്തു ഒരു ചെറുപ്പകാരന്റെ ചിന്തകതികൾ അറിഞ്ഞിരികേണ്ടത് എന്നെ സംമ്പടിച്ചു പ്രധാനപ്പെട്ട കാര്യമാണ്.mr ക്ലാർക് അതിനു വിനയ പൂർവ്വം മറുപടിപറഞ്ഞു.
ഈ മഴയുള്ള കലവസ്ഥ നമ്മളെ മാത്രമല്ല ഈ നഗരത്തെ തന്നെ മുഷിപ്പുള്ളതാക്കി എന്ന് തോന്നുന്നു ഒരു കോണിൽ നിന്നും ഒരാൾ ചർച്ചക്കുള്ള വിഷയം ഇട്ടു. അതാരുടെ വാക്കുകൾ ആണെന്ന് അന്വേഷിച്ചഎന്റെ കണ്ണുകൾ വന്നുനിന്നത് mr ജെറോജിന്റെ അടുത്തായിരുന്നു. ഏകദേശം മാർ ക്ലാർക്കിന്റെ പ്രായം ആയിരുന്നു ഇദ്ദേഹത്തിനും. വലിയ ബിസിനസ് മുതലാളി ആണെകിൽ പോലും അയാൾ വെറുതെ കിട്ടുന്ന സമയം പാഴാക്കാറില്ല പ്രേത്യേകിച്ചു ഇത്തരം അവസരങ്ങൾ.mr ജെറോജിനു ഒരു മകൻ ഉണ്ട്‌. ഡേവിഡ്. എന്റെ അടുത്ത സുഹൃത്തുമാണ്. ഈ സമയത്തും ഡേവിഡും മേശയുടെ ഒരു ഭാഗത്തു ഉണ്ട്‌. ഇത്തരം ചർച്ചകൾ അവനെ മുഷിപ്പിക്കാറുണ്ടെകിലും ചില ദിവസങ്ങളിൽ അവനും ഇവരോടൊപ്പം കൂടും.
അതിനോട് പൂർണമായി യോജിക്കാൻ കയില്ല അച്ച. ഇപ്പോൾ മഴയുള്ള അവസാന ഈ 7 ദിവസവും ആദം ഇവിടേക്കു വന്നിട്ടുണ്ട്. സാദാരണ മാസത്തിൽ ഒരു തവണ മാത്രമേ അവൻ ഇങ്ങോട്ട് വരാരൊള്ളൂ. അതുകൊണ്ട് മഴ ചിലർക് ഗുണം നൽകുന്നുണ്ട്. അവന്റെ അവസാനം വാക്കുകളിൽ ആദാമിനെ കളിയാക്കൽ ആണെന്ന് വ്യക്തമായിരുന്നു.

Updated: January 9, 2023 — 11:05 pm