ഒരിക്കൽ മാളിൽ ഒന്ന് കറങ്ങാൻ പോയ ദിവസം….ഒറ്റയ്ക്കിങ്ങനെ ആൾക്കൂട്ടത്തിലൂടെ നടക്കാൻ വളരെ ഇഷ്ടമാണെനിക്ക്…ഇടയ്ക്ക് ഒരു കോൾഡ് കോഫി കഴിക്കാൻ കൊതിതോന്നി…ഓർഡർ കൊടുത്ത് മെന്യൂ കാർഡിലെ കടിച്ചാൽ പൊട്ടാത്ത ഐറ്റംസ് ഒക്കെ എണ്ണിനോക്കി ഞാനിരുന്നതും ദേ രണ്ട് ടേബിളിന് അപ്പുറം ഹേമന്തും രണ്ട് കൂട്ടുകാരും…ഡ്യൂട്ടിയിൽ അല്ലെന്ന് മനസ്സിലായി… അന്ന് വീട്ടിൽ വന്ന കൂട്ടുകാരനാണ് കൂടെയുള്ള ഒരാള്…
ഞാനെഴുനേറ്റ് അവർക്കരികിലേക്ക് ചെന്നു…പരിചയ ഭാവത്തിൽ ഞാൻ സംസാരിച്ചു തുടങ്ങി… ആൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് മുഖഭാവത്തിൽ നിന്നും എടുത്തുകാട്ടുന്നുണ്ട്…ഫ്രണ്ട്‌സ് ആണ് സംസാരിക്കുന്നത്…ആൾക്ക് എന്റെ പേര് പോലും അറിയില്ല എന്ന സത്യം ഞാനറിഞ്ഞതും
എനിക്ക് എന്നോട് തന്നെ സഹതാപം തോന്നി…
യാത്ര പറഞ്ഞു കോൾഡ് കോഫിയുടെ ക്യാഷ് അയാളെക്കൊണ്ട് അടപ്പിച്ചു ഞാൻ നൈസായി മുങ്ങി… വെറുതെ ഒരു തമാശ… എന്തിനാണ് അയാളെ വിടാതെ പിടിക്കുന്നതെന്ന് ചോദിച്ചാൽ ഉത്തരമെനിക്ക് അറിയില്ല…
ഒരുപാട് നാളുകൾക്ക് അപ്പുറം ആളെ റോഡരികിൽ കണ്ടു…
സ്കൂട്ടി നിർത്തി അടുത്തേക്ക് ഞാൻ ചെന്നു… സഹപ്രവർത്തകർ എല്ലാം ഉണ്ട്… വെറുതെ ഒന്ന് സംസാരിക്കാം എന്നെ വിചാരിച്ചുള്ളൂ…
“”കൂടുതൽ ഓവർ സ്മാർട്ട് ആകരുത്… നിനക്ക് ഒരെല്ല് കൂടുതലാണെന്ന് അറിയാം… പക്ഷേ ആ സ്മാർട്ട്നെസ്സ് മേലാൽ എന്റെ നേർക്ക് ഇറക്കിയേക്കരുത് ….””
കൂടെ ഉള്ള വനിതാ പോലീസ് അടക്കം എല്ലാരും കേട്ടു… ആകെ ചമ്മി…അവരൊക്കെ ചിരിക്കുന്നുണ്ട്..
എനിക്ക് സത്യത്തിൽ വിഷമമായി…
ഒന്നും മിണ്ടാതെ സ്കൂട്ടിയും എടുത്ത് പറപ്പിച്ചു…ഞാൻ എന്തെങ്കിലും പറയുമെന്ന് തോന്നിക്കാണും…പക്ഷേ ഒന്നും മിണ്ടിയില്ല…
Good story bro❕
ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice ❤️
പ്രസന്റേഷന് ആണു കയ്യടി മുഴുവൻ
നന്നായിരുന്നു ❤❤
❤️❤️❤️
കിടിലൻ കഥ ❤️
ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??❤❤?
ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ
❤❤❤❤❤❤❤
Short but cute story ❤️❤️
??
Aiwa.. Nalloru story..
Ishtaayi ❤❤
മനോഹരം
മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു ❤❤?????
കഥ ഇഷ്ടായി ❤
❤❤❤❤
നൈസ് നന്നായി
?????
സൂപ്പർ
അടിപൊളി ❤❤❤❤
Fbyill vayichu awesome,
?
?