?ഉത്തരാ സ്വയംവരം ? [ലില്ലി ലില്ലി] 363

“”മോളേ അമ്മയ്ക്ക് ഇഷ്ടായി ഒത്തിരി…
മിടുക്കി കുട്ടി…എന്തോ ഇവന് പറഞ്ഞിട്ടില്ല അത്ര തന്നെ…
ബുദ്ധിമുട്ടിച്ചതിൽ മേനോൻ ക്ഷമിക്കണം… മോള് പറഞ്ഞതാണ് ശെരി…ഇനി അവന് ഒരു കൂട്ട് വേണമെന്ന് തോന്നുമ്പോൾ നടത്താം…””

യാത്ര പറഞ്ഞവർ ഇറങ്ങുമ്പോൾ “”ഓക്കേ അങ്കിൾ sorry”” എന്നും പറഞ്ഞു അച്ഛന് കൈകൊടുത്തു… ആ കണ്ണുകൾ എന്നിലേക്ക് തേടി വരുന്നത് അറിഞ്ഞുവെങ്കിലും കാണാത്തപോലെ അകത്തേക്ക് ഞാൻ നടന്നു…

അച്ഛനും അമ്മയും എന്നും എന്റെ ഇഷ്ടങ്ങൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്…

MSW കഴിഞ്ഞ് വർഷം രണ്ടോളം ആയെങ്കിലും സ്ഥായിയായ ഒരു ജോലിക്കൊന്നും ശ്രമിക്കാതെ ഇങ്ങനെ ചുറ്റിത്തിരിയുന്നു…

വീടിനടുത്തായി ഒരു ഓൾഡേജ് ഹോം ഉണ്ട്, പതിനഞ്ചോളം പ്രായം ചെന്ന മക്കളുപേക്ഷിച്ച അച്ഛനമ്മമാർ… ഇപ്പോൾ ആ സ്ഥാപനം നോക്കി നടത്താനൊന്നും ആളില്ലാതെ വളരെ പരിതാപകരമായ അവസ്ഥയിലാണ്… കൂടുതൽ നേരവും ഇപ്പോൾ ഞാൻ അവിടെയാണ്…
ഒന്ന് രണ്ട് സുഹൃത്തുക്കളും കൂടെ ഉണ്ട്…

അവിടെയുള്ള ജാനകിയമ്മയ്ക്കും പാറുവമ്മയ്ക്കും ശേഖരൻമാമനുമൊക്കെ സ്വന്തം മകളോടെന്നപോലെ സ്നേഹമാണ്… എല്ലാവരും ഉണ്ടായിട്ടും ഉപേക്ഷിക്കപ്പെട്ട അവരുടെയൊക്കെ അവസ്ഥയിലാണ് മനസ്സ് ഏറ്റവും പിടയുന്നത്…

ജീവിതത്തിൽ വിവാഹം എന്നൊന്നുണ്ടായാൽ എന്റെ ഇഷ്ടങ്ങളെയും മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നൊരാളെ വേണമെന്ന് ആഗ്രഹിക്കാറുണ്ട്…

ഹേമന്തിനെ എനിക്ക് കണ്ടു പരിചയം ഉണ്ട്… എസ്.ഐ ആണല്ലോ… ആളോട് ഇഷ്ടമുണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇഷ്ടമായിരുന്നു…പക്ഷേ ആശാൻ ഒരു നിരാശ കാമുകനാണെന്ന് അറിഞ്ഞ നിമിഷം മനസ്സിൽ വന്ന ഒരു നുള്ള് ഇഷ്ടം പമ്പ കടന്നു…

47 Comments

  1. Good story bro❕
    ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice ❤️

  2. പ്രസന്റേഷന് ആണു കയ്യടി മുഴുവൻ

  3. കുട്ടപ്പൻ

    നന്നായിരുന്നു ❤❤

  4. ❤️❤️❤️

  5. കിടിലൻ കഥ ❤️

  6. ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??❤❤?

  7. ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ

  8. ❤❤❤❤❤❤❤

  9. Short but cute story ❤️❤️

  10. ക്യുബ മുകുന്ദൻ

    ??

  11. Aiwa.. Nalloru story..
    Ishtaayi ❤❤

  12. മനോഹരം

  13. മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു ❤❤?????

  14. മാലാഖയെ പ്രണയിച്ചവൻ

    കഥ ഇഷ്ടായി ❤

  15. നിധീഷ്

    ❤❤❤❤

  16. ആർക്കും വേണ്ടാത്തവൻ

    നൈസ് നന്നായി

  17. Mridul k Appukkuttan

    ?????
    സൂപ്പർ

  18. നല്ലവനായ ഉണ്ണി

    അടിപൊളി ❤❤❤❤

  19. Fbyill vayichu awesome,
    ?

Comments are closed.