അടുത്തുള്ള കുഞ്ഞു കട്ടിലിൽ ആള് കമിഴ്ന്നു കിടന്ന് ഉറങ്ങുന്നത് തല ചരിച്ചു ഞാൻ നോക്കി…പാവം തോന്നി… ആളുടെ മനസ്സിൽ എന്തോ ഉണ്ട്…
ആ വരട്ടെ നമുക്ക് നോക്കാം….
അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യുമ്പോഴേക്കും അച്ഛൻ എത്തിയിരുന്നു…ആള് നന്നായി പേടിച്ചു…ആ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ മനസ്സ് നൊന്തു… ഞങ്ങളുടെ സ്വകാര്യതയിൽ നിന്നും ഹേമന്ത് വേഗം പുറത്തേക്ക് ഇറങ്ങുന്നത് ഞാനറിഞ്ഞു…
ഡിസ്ചാർജ് ചെയ്തു വീട്ടിൽഎത്തും വരെ ആളും കൂടെ തന്നെ ഉണ്ടായിരുന്നു… ഒരു താങ്ക്സ് പറയണമെന്ന് മനസ്സിലോർത്തു…
പക്ഷേ പിന്നീട് എന്റെ കണ്മുന്നിൽ കണ്ടതെ ഇല്ല… എന്തോ വല്ലാത്തൊരു മിസ്സിംഗ്… ഫോൺ ചെയ്യാനും ഒരു മടി തോന്നി…പിന്നീടുള്ള കുറച്ചു ദിവസം ആകെ റസ്റ്റ് ആയിരുന്നു എനിക്ക്…അച്ഛനെ വിളിച്ചു എന്റെ കാര്യങ്ങൾ മുറയ്ക്ക് തിരക്കാറുണ്ട് എന്ന് മനസ്സിലായി…
ദിവസങ്ങൾക്കപ്പുറം ഹേമന്ത് വീട്ടിലേക്ക് വന്നു…ഞാൻ പൂർണ്ണ ആരോഗ്യവതിയായിരുന്നു…
സുഖവിവരങ്ങൾ ഒക്കെ തിരക്കി…
അന്ന് ഞങ്ങൾ ഒരുമിച്ച് നിന്ന ആ ബാൽക്കണിയുടെ കൈവരിയിൽ ചാരി നിന്നു…ഞങ്ങൾക്കിടയിൽ ഇതുവരെയില്ലാത്തൊരു മൗനം അഥിതിയായി വരുന്നത് ഞാനറിഞ്ഞു… ആൾക്കെന്തോ എന്നോട് പറയണമെന്നുണ്ട്…
“”തനിക്കെന്നോട് ഇപ്പോഴും വെറുപ്പാണോ…””
ആ സ്വരം ആർദ്രമായിരുന്നു… ഞാൻ ഒന്നും മിണ്ടാതെ മറ്റെവിടെക്കോ നോക്കി നിന്നു…
“”എനിക്കതിന് അർഹതയുണ്ടോന്നറിയില്ല…
എങ്കിലും ചോദിക്കുവാ…
നമുക്ക് കല്യാണം കഴിച്ചാലോ….””
ആ കണ്ണുകൾ ചിരിയോടെ ചിമ്മിയടഞ്ഞു…ഞാനും ചിരിയോടെ നിന്നു…ഇതിലെന്താണ് അർഹതയുടെ മാനദണ്ഡം എന്ന് ഞാനോർത്തു… ഒരിക്കൽ തോന്നിയ ആ ചെറിയ ഇഷ്ടം ഇന്നും എന്റെ ഉള്ളിലുണ്ടെന്ന് പറയാൻ തോന്നിയില്ല…
“”ഒരുപാട് പറഞ്ഞു നോക്കിയിട്ടും മനസ്സ് കേൾക്കുന്നില്ല…
Good story bro❕
ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice ❤️
പ്രസന്റേഷന് ആണു കയ്യടി മുഴുവൻ
നന്നായിരുന്നു ❤❤
❤️❤️❤️
കിടിലൻ കഥ ❤️
ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??❤❤?
ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ
❤❤❤❤❤❤❤
Short but cute story ❤️❤️
??
Aiwa.. Nalloru story..
Ishtaayi ❤❤
മനോഹരം
മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു ❤❤?????
കഥ ഇഷ്ടായി ❤
❤❤❤❤
നൈസ് നന്നായി
?????
സൂപ്പർ
അടിപൊളി ❤❤❤❤
Fbyill vayichu awesome,
?
?