?ഉത്തരാ സ്വയംവരം ? [ലില്ലി ലില്ലി] 363

കാറ്‌ കാരനെ നല്ല പുളിച്ച തെറിയും വഴക്കും പറയുകയാണ്… ഇത്രക്ക് നിന്ന് കത്താൻ മാത്രം എന്തിരിക്കുന്നു… ഞാൻ ഉണർന്നെന്ന് കണ്ടതും ആള് നിശബ്ദനായി…കാറുകാരനെ പുറത്തേക്ക് അയച്ചു വാതിൽ അടച്ചു എനിക്കരികിലേക്ക് സ്റ്റൂൾ ഇട്ടിരുന്നു…

ക്യാനുല ഇട്ട എന്റെ കൈകൾ മെല്ലെ ആ കൈകളിൽ എടുത്ത് തടവി…

ആളാകെ ക്ഷീണിച്ചു കണ്ണൊക്കെ കലങ്ങി… എനിക്ക് വീണ്ടും ബോധം പോകുമോ ഈശ്വരാ…

എന്നിലേക്ക് ആഴ്ന്നിറങ്ങുന്ന ആ കണ്ണുകളെ നേരിടാൻ പ്രയാസപ്പെട്ടു…

“”സാരമില്ല…വലിയ കുഴപ്പങ്ങൾ ഒന്നുമില്ല… പെട്ടന്ന് റെഡി ആകും കേട്ടോ… “”

അടുത്ത നിമിഷം എന്റെ കൈവെള്ള ആ ചുണ്ടിലേക്ക് ചേർത്തുവച്ചു…എന്നെ ചിരിയോടെ കണ്ണ് ചിമ്മി കാട്ടി…
കൈവലിക്കാൻ ഒന്നുമുള്ള ശക്തി ഇല്ലല്ലോ എനിക്ക്…

“”നാളെ രാവിലെ ഡിസ്ചാർജ് ആക്കാമെന്ന് പറഞ്ഞു ഡോക്ടർ…
അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്… കുഴപ്പമൊന്നുന്നില്ല ധൃതി കൂട്ടി വരണ്ട കല്യാണമൊക്കെ കൂടി നാളത്തേക്ക് വന്നാൽ മതീന്ന് ഞാൻ അറിയിച്ചിട്ടുണ്ട്…””

ഓറഞ്ചിന്റെ അല്ലികൾ തൊലി നീക്കി എനിക്ക് നേരെ നീട്ടുമ്പോൾ യാന്ത്രികമായി ഞാൻ വായ തുറന്നു… ആളുടെ ചുണ്ടിൽ ഒരു ചിരിയുണ്ട്…

കുറച്ച് കഴിഞ്ഞപ്പോൾ ഹേമന്തിന്റെ അമ്മ വന്നു… എന്റെ മോൾക്ക് എന്താ പറ്റിയെന്നും പറഞ്ഞു അമ്മ ആകെ വെപ്രാളപ്പെടുന്നു… കഞ്ഞിയും എനിക്ക് മാറാനുള്ള ഡ്രെസ്സും ഒക്കെ കൊണ്ട് വന്നു അമ്മ… ഹേമന്തിനെ പിന്നെ കണ്ടില്ല… അച്ഛൻ എന്നെ വിളിച്ചു സംസാരിച്ചു…

വൈകുന്നേരം അമ്മ യാത്രപറഞ്ഞു…

47 Comments

  1. Good story bro❕
    ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice ❤️

  2. പ്രസന്റേഷന് ആണു കയ്യടി മുഴുവൻ

  3. കുട്ടപ്പൻ

    നന്നായിരുന്നു ❤❤

  4. കിടിലൻ കഥ ❤️

  5. ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??❤❤?

  6. ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ

  7. Short but cute story ❤️❤️

  8. ക്യുബ മുകുന്ദൻ

    ??

  9. Aiwa.. Nalloru story..
    Ishtaayi ❤❤

  10. മനോഹരം

  11. മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു ❤❤?????

  12. മാലാഖയെ പ്രണയിച്ചവൻ

    കഥ ഇഷ്ടായി ❤

  13. നിധീഷ്

    ❤❤❤❤

  14. ആർക്കും വേണ്ടാത്തവൻ

    നൈസ് നന്നായി

  15. Mridul k Appukkuttan

    ?????
    സൂപ്പർ

  16. നല്ലവനായ ഉണ്ണി

    അടിപൊളി ❤❤❤❤

  17. Fbyill vayichu awesome,
    ?

Comments are closed.