അവർ എല്ലാവരും ആർത്തുറിന്റെ മുറിയിൽ എത്തിയതും അവർ സംസാരിക്കാൻ തുടങ്ങി..
“നമ്മുക്ക് ആകെ ഉള്ള ഒരു ലീഡ് എന്നു പറയുന്നത് വിനോദ് ആണ്…സാറ്ററുമായി ഇടപാടുകൾ നടത്തിയതിന് വിനോദിന്റെ എതിരെ ആണ് നമ്മുക്ക് തെളിവ് ഉള്ളത്..
സാറ്റർ കഴിഞ്ഞെങ്കിൽ അടുത്തതും അവരുടെ ആളുകൾ ആയിരിക്കും…അങ്ങനെ ആണെങ്കിൽ വിനോദ് അപകടത്തിൽ ആണ്..അവനെ നമ്മുക്ക് നിരീക്ഷിക്കാൻ കഴിയണം….
നാളെ ഞാനും അതുലും കൂടി വിനോദിനെ കാണാൻ വേണ്ടി അയാളുടെ എക്സ്‌പോർട്ടിങ് കമ്പനിയിൽ പോകും…നമ്മൾ സാറ്ററിന്റെ മരണം അന്വേഷിക്കുന്ന ആൾകാർ ആയിട്ടാണ് പോകുക…”
“പക്ഷെ ശിവ അവര് നമ്മൾ അന്വേഷിക്കുന്ന ആൾകാർ ആണ് എന്ന് മനസ്സിലാക്കിയാൽ …”
“നമ്മളെ അവർക്ക് ട്രൈസ് ചെയ്യാൻ കഴിയില്ല ആർത്തുർ..നമ്മൾ ഇപ്പോൾ ടൂറിസ്റ്റുകൾ ആണ്…അതുകൊണ്ട് അത്ര പെട്ടെന്ന് നമ്മളെ മനസ്സിലാക്കാൻ കഴിയില്ല…
ഈ കഥയിൽ അവരും വില്ലൻ ആണ് ..എന്നാൽ നമ്മുടെ പ്രധാന ശ്രദ്ധ അന്റോണിയോ ആയിരിക്കണം..അന്റോണിയോ നമ്മുടെ കയ്യിൽ ആയാൽ അവരെയും നമുക്ക് പൂട്ടാം…
.അതിനുള്ള സഹായം നമുക്ക് കിട്ടും…അതുകൊണ്ട് നമ്മൾ വിനോദിന്റെ ഓഫീസിൽ കേറുന്നു..അവിടെ നമ്മൾ ബഗ്ഗ് ചെയുന്നു..അവർ സംസാരിക്കുന്നതും അവിടെ നടക്കുന്നതും നമ്മുക്ക് കാണാൻ പറ്റണം..
അവർ ഒരു തെറ്റ് ചെയ്യുന്നതുവരെ അല്ലെങ്കിൽ അന്റോണിയോ വരുന്നതുവരെ നമ്മൾ നിഴലിൽ നിൽക്കും…”
9
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..