?അസുരൻ (The Beginning ) ? part 8[ Vishnu ] 372

“ഓഹ്..”

 

അപ്പോഴേക്കും സാധനവുമായി ജിജി എത്തിയിരുന്നു… 

 

“എടാ പൈലി എന്നാൽ പിന്നെ പോയിട്ട് വരാം..നീ നിന്റെ നമ്പർ പറഞ്ഞേ…”

 

“9×=_÷|π9

 

“അപ്പൊ ശരി..വിളിക്കാം..നീ ഇവിടെ ഉണ്ടാവില്ലേ…”

 

“രണ്ടു ദിവസം കൂടി ഇവിടെ ഒക്കെ നോക്കും..എന്നിട്ട് കിട്ടിയില്ലെങ്കിൽ വേറെ സ്ഥലത്തു പോകും… അത്ര തന്നെ…’

 

എന്നാൽ ശരിയെടാ..വിളിക്കാം…അതും പറഞ്ഞു ഗണപതി അവിടെ നിന്നും ഇറങ്ങി…

 

എന്നാൽ ഗണപതി പോയ ശേഷം ആണ് അവൻ തേടി നടക്കുന്ന ആളുടെ ചിത്രമോ പേരോ ഗണപതിക്ക് കാണിച്ചു കൊടുക്കുകയോ പറയുകയോ ചെയ്തില്ല എന്ന കാര്യം അവനു ഓർമ വന്നത്..

 

.അവൻ വേഗം ബില്ലും കൊടുത്തു പുറത്തേക്ക് വന്നെങ്കിലും അവനെ കാണാൻ കഴിഞ്ഞില്ല…

 

__________________________________

 

ശിവയും സാറയും ശിവയുടെ ടീമും ബാംഗ്ലൂർ കെമ്പഗൗഡ അയര്പോര്ട്ടിൽ ലാൻഡ് ചെയ്തു….അവരുടെ പേരുകൾ എല്ലാം മാറ്റി ടൂറിസ്റ്റ് എന്ന നിലയിൽ ആണ് അവർ ഇന്ത്യയിൽ എത്തിയത്….

 

അവർ ഉടൻ തന്നെ അവിടെയുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം റെഡി ആക്കി..….ആർത്തറും ബാക്കി ഉള്ളവരും മറ്റൊരു ഹോട്ടലിൽ ആണ് താമസം റെഡി ആക്കിയത്…

 

അവർ അവിടെ എത്തിയതും സാധാരണ ടൂറിസ്റ്റുകളെ പോലെ അവിടെയെല്ലാം സഞ്ചരിച്ചു….

 

രാത്രി ആയപ്പോൾ ആണ് എല്ലാവരും ആർത്തറിന്റെ ഹോട്ടലിൽ ഒത്തുകൂടിയത്…ആ ഹോട്ടൽ ഒരു ചെറിയ ഹോട്ടൽ ആയിരുന്നു… അതുകൊണ്ട് തന്നെ ഹൈ പ്രൊഫൈൽ ആൾക്കാർ അവിടെ വരില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു…

8

 

Updated: May 6, 2021 — 9:42 am

53 Comments

  1. വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
    ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?

    1. അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️

      പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ

  2. വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..

Comments are closed.