പൈലി…അതും പറഞ്ഞു ഗണപതി അവന്റെ അടുത്തേക്ക് ചെന്നു…
“എടാ ഗണപതി നീ എന്താ ഇവിടെ….”
“അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കണ്ടേ…”
“എടാ എത്ര കാലം ആയി കണ്ടിട്ട് വാ..നമ്മക് രണ്ടെണ്ണം അടിക്കാം….”
“അതൊക്കെ പിന്നെ ആവാം..നീ എപ്പോഴ പുറത്തിറങ്ങിയെ….”
“കുറച്ചു മാസങ്ങൾ ആയി…പിന്നെ മൊത്തം കറങ്ങി നടക്കൽ ആയിരുന്നു…”
“എന്നിട്ടു നീ എന്നെ വിളിച്ചില്ലല്ലോ…”
“എടാ ഞാൻ പറഞ്ഞില്ലേ… യാത്രയിൽ ആയിരുന്നു….പണ്ട് കൂടെ ജയിലിൽ ഉണ്ടായിരുന്ന ഒരാളെ തേടി നടക്കുവാ..
അയാളുടെ ഒരു സാധനം എന്റെ കയ്യിൽ ഉണ്ടായിരുന്നു…ഇപ്പൊ നാട് മൊത്തം തേടി നടക്കുവാ അവനു വേണ്ടി….”
“അതെന്താ ശിക്ഷ കഴിഞ്ഞു അവൻ എവിടെയാ പോയേ എന്നു നിനക്ക് അറിയില്ലേ…”
“അവൻ ശിക്ഷ കഴിഞ്ഞു പോയതല്ല.. അവൻ ചാടിയതാ.. അതും ആർക്കും ഒരു ക്ലൂ പോലും കൊടുക്കാതെ..
അതും കൂടെ ഉണ്ടായിരുന്ന വേറെ ആളുടെ കൂടെ…അതിനു മുൻപ് എനിക്ക് തന്നതാ ഇത്…എന്നെങ്കിലും അവനെ കണ്ടെത്തിയാൽ ഇത് അവനു തിരിച്ചുകൊടുക്കണം..
അഥവാ തേടി കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ അവന്റെ നാട്ടിൽ ഒരു കടയിൽ പോയി കൊടുത്താൽ മതി എന്നും പറഞ്ഞു…
“ഏത് നാട്…”
“കൃഷ്ണപുരം…പാലക്കാട്…“
“എന്നാൽ പിന്നെ നിനക്ക് ആ സാധനം അവിടെ പോയി കൊടുത്താൽ പോരെ…”
“എങ്ങനെ അവനെ പറ്റി ആരോടെങ്കിലും ചോദിച്ചാൽ ഉത്തരം എന്ന സാധനം കിട്ടില്ല..കുറചു കണ്ണുകൾ നമ്മളെ തുറിച്ചു നോക്കും…അത്ര തന്നെ…”
7
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..