എന്നാൽ ജെസ്സിക്ക് അതിന്റെ ഉത്തരം അറിയാമായിരുന്നു…എന്നാൽ അവൾ ഒന്നും മിണ്ടിയില്ല..ഗോവിന്ദ് ഗൗരിയെ ഇഷ്ടപ്പെടുകയാണ് എന്നതാണ് അവൾക്ക് തോന്നിയത്….
__________________________________
ഗൗരി വളരേ അധികം സന്തോഷത്തിൽ ആയിരുന്നു…കുറെ കാലത്തിനു ശേഷം നന്ദു ഒത്തുള്ള ഒരു ദിവസം..കുറെ കാലം അവൾ കൊതിച്ചിരുന്നു ഈ ഒരു ദിവസം കിട്ടാൻ വേണ്ടി….
അവൾ വാങ്ങിയ സാധനങ്ങൾ എല്ലാം കട്ടിലിൽ വെച്ചു…അപ്പോഴാണ് അവളുടെ ഫോൺ അടിച്ചത്….അവൾ അത് എടുത്തു നോക്കിയതും അവളുടെ മുഖം മാറി…..അച്ഛൻ ..ആ പേര് കണ്ടതും അവൾക്ക് ദേഷ്യം വരാൻ തുടങ്ങി…അവൾ ആ ഫോൺ കട്ട് ചെയ്തു….
ശേഷം അവൾ അവളുടെ അമ്മയെ വിളിച്ചു കുറച്ചുനേരം സംസാരിച്ചു.. എന്നാൽ അവരോടു നന്ദുവിനെ കണ്ടതും മറ്റു കാര്യങ്ങളും ഒന്നും പറഞ്ഞില്ല….അവൾക്ക് അറിയാം ആയിരുന്നു ആ വിവരം പുറത്തു വന്നാൽ അവനു അപകടം ഉണ്ടാകും എന്ന്..
അവൾ പതിയെ അവളുടെ കട്ടിലിൽ കിടന്നുകൊണ്ട് പഴയ കാലത്തേക്ക്..അവൾ ഏറ്റവും കൂടുതൽ സന്തോഷിച്ച കാലത്തിലേക്ക് കടന്നു….
__________________________________
ഗണപതി അവർ സ്ഥിരമായി മദ്യം വാങ്ങാറുള്ള മല്ലിക ബാറിൽ ആയിരുന്നു…അവൻ അവിടെ എത്തി സാധനം വാങ്ങാൻ കൗണ്ടറിൽ നിൽക്കുമ്പോഴാണ് അവിടെ കുറച്ച് ദൂരെ ആയിട്ടുള്ള ഒരു മേശയിൽ ഇരുന്നു ഒരാൾ കുടിക്കുന്നത് കണ്ടത്…
അവൻ വേഗം തന്നെ അയാളുടെ അടുത്ത് പോയി നോക്കി…ഗണപതിയെ അയാൾ കണ്ടതും മെല്ലെ എഴുന്നേറ്റു…
6
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..