?അസുരൻ (The Beginning ) ? part 8[ Vishnu ] 372

അതുകൊണ്ടാണ് അവളുടെ ഫ്രണ്ട് ആയിട്ടു കൂടെ ചേർന്നത്…അത് സക്‌സസ് ആയി…എന്നാൽ ഇപ്പോൾ അവളെ അവൻ പറ്റിക്കുകയാണോ എന്ന ചിന്ത വരുന്നു…

 

ശരിക്കും അവളെ ഞാൻ പറ്റിക്കുകയാണോ…അതേ..സെന്റിമെൻസ് വേണ്ട…ഞാൻ ആരാണ് എന്നത് അറിയലാണ് പ്രധാനം…അവൻ മനസ്സിൽ കരുതി…

 

പാർക്കിങ് ഏരിയയിൽ അഞ്ജുവും ജെസ്സിയും ഉണ്ടായിരുന്നു..വൈകുന്നേരങ്ങളിൽ അവർ നേരത്തെ എത്തിയാൽ കുറച്ചു നേരം അവർ പാർക്കിൽ ഒകെ നടക്കാറുണ്ടായിരുന്നു…

 

ആ സമയത്തു ആണ് അഞ്ചു അവളുടെ അമ്മയെയും ഒക്കെ വിളിക്കാറുള്ളത് ….അപ്പോഴാണ് അർജുന്റെ കാർ വരുന്നത് കണ്ടത്..അത് അവിടെ നിർത്തി അതിൽ നിന്നും ഇറങ്ങിയ ഗോവിന്ദിനെയും ഗൗരിയെയും അവർ നോക്കി നിന്നു…

 

“എടി അഞ്ചു അവർ നല്ല മാച്ചിങ് അല്ലെ…’

 

“മാച്ചിങ് എന്നു പറഞ്ഞാൽ കാണാൻ ഒക്കെ കൊള്ളാം പക്ഷെ അങ്ങേരുടെ സ്വഭാവം ഗൗരി ചേച്ചിക്ക് മാച്ചിങ് അല്ല….”

 

“എടി അതിനു ഗോവിന്ദ് ഇപ്പൊ അങ്ങനെ പഴയ പോലെ അല്ലല്ലോ..അത് നീയും കാണുന്നതല്ലേ…”

 

“അതൊക്കെ ശരിയാ..എന്നാലും അത് ഒരിക്കലും ശരി ആവില്ല…ഗൗരി ചേച്ചിയുടെ കല്യാണം ഒക്കെ കഴിഞ്ഞതാണ്…’

 

അത് കേട്ടതും ജെസ്സി അവളെ നോക്കി….

 

“നോക്കണ്ട ഞാൻ ഓഫീസിൽ ബയോ നോക്കിയതാ…അതിൽ തന്നെ ഉണ്ട് മാരീഡ് എന്ന്…എന്നാലും അങ്ങേരു എങ്ങനെയാ ഇത്ര പെട്ടെന്ന് മാറിയെ….അതാ എന്റെ സംശയം…”

5

 

Updated: May 6, 2021 — 9:42 am

53 Comments

  1. വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
    ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?

    1. അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️

      പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ

  2. വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..

Comments are closed.