അവൾ കരുതി കൂട്ടി ആയിരുന്നു ആ ചോദ്യം ചോദിച്ചത്….അവനു അവന്റെ ഓർമകൾ അറിഞ്ഞാൽ എന്ത് ചെയ്യും എന്ന് അറിയാൻ ആയിരുന്നു അത്…
“എനിക്ക് തോന്നുന്നില്ല ആ ഓർമകൾ എനിക്ക് സങ്കടങ്ങൾ തരും എന്ന്…”
പിന്നെ അവൾ ഒന്നും പറഞ്ഞില്ല…
“എടൊ നമ്മൾക്ക് പോകാം.. അധികം ഇരുട്ടിയാൽ പ്രശ്നം ആണ്…”
അതും പറഞ്ഞു ഗോവിന്ദ് എഴുന്നേറ്റു…അവളും അവന്റെ കൂടെ പോയി കാറിൽ കയറി…
ഇതെല്ലാം രണ്ടു കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു…അവൻ ഗോവിന്ദിനെ കണ്ടതും അവന്റെ ഭാവം മാറി..അവൻ മനസ്സിൽ കുറിച്ചിരുന്നു…
ഇനി അധികം വൈകാൻ പാടില്ല..എല്ലാം പെട്ടെന്ന് തന്നെ ചെയ്യണം എന്ന്…അവൻ ആ കാർ അവിടെനിന്നും പോകുന്നത് നോക്കി നിന്നു…
തിരിച്ചുപോകുന്ന വഴിക്ക് ഗോവിന്ദ് അവളെ നോക്കി..അവൾ പുറത്തെ കാഴ്ചകൾ എല്ലാം കണ്ടു ഇരിക്കുകയായിരുന്നു…
“ആ വള തിരിച്ചു തരാൻ പറ്റുമോ..”
ആ ചോദ്യം കേട്ട അവൾക്ക് ചിരി ആണ് വന്നത്…
“ഇല്ല..നിനക്ക് വയലൻസ് കൂടുതൽ ആണ്…അതുകൊണ്ട് നീ ആ വള ഉപയോഗിക്കേണ്ട…”
അത് കേട്ട അവന് ആ പ്ലാൻ പൊളിഞ്ഞു എന്ന് മനസ്സിലായി..
എന്നാൽ അവനെ കുഴപ്പിച്ചത് മറ്റൊന്നായിരുന്നു…അവൻ ആരാണെന്ന് അവൾക്ക് അറിയാം ..എന്നാൽ അവൾ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല…
4
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..