രാജീവൻ അവനെ വിളിച്ചതും അവന്റെ കൈകൾ യാന്ത്രികമായി രാജീവന്റെ കൈകളിൽ നിന്നും വിട്ടുപോയി..അപ്പോൾ തന്നെ രാജീവനെയും കൊണ്ട് അവർ അകത്തേക്ക് കയറി….
ഗോവിന്ദ് ആകെ തരിച്ചുപോയി….വിഷ്ണു…ഇതേ പേര് ഇതേ പേരാണ് പൈലി അവനെ ബാറിൽ വച്ചു വിളിച്ചത്..അപ്പോഴാണ് അവനു അന്ന് ഗൗരിയെപ്പറ്റി കണ്ട സ്വപ്നവും ഓർമ വന്നത്…അതിലും അവൾ എന്തോ പറയാൻ ശ്രമിക്കുണ്ടായിരുന്നു…അതും വി ..എന്നായിരുന്നു …
അവനു എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നുപോയി…
__________________________________
എല്ലാം കഴിഞ്ഞ ശേഷം ലക്ഷ്മി വാല്യർക്ക് ദക്ഷിണയും കൊടുത്തു അവിടെ നിന്നു ഇറങ്ങാൻ നോക്കുമ്പോൾ ആണ് ലക്ഷിയെ വാല്യർ പുറകിൽ നിന്നും വിളിച്ചത്…
” ചോദിക്കുന്നതുംകൊണ്ടു ഒന്നും തോന്നരുത്… ഇപ്പോൾ ഞാൻ നോക്കിയ ജാതകം ആരുടെയാ….”
വാല്യർ ചോദിച്ചു..
അത് കേട്ട ലക്ഷ്മി അയാളെ നോക്കി ഒന്നു ചിരിച്ചു..എന്നാൽ അവളുടെ മുഖതു സങ്കടവും നിഴലിച്ചിരുന്നു…
“എന്റെ വയറ്റിൽ ജനിച്ചില്ല എന്നെ ഉള്ളു..അവനും എന്റെ മകനാ….വിഷ്ണു…..
വിഷ്ണുവർഥൻ….അതും പറഞ്ഞു അവൾ കാറിൽ കയറി….
അവർ പോകുന്നതും വാല്യർ നോക്കി നിന്നു..പോയ ശേഷം അയാൾ അയാളുടെ കഴുത്തിലുള്ള രുദ്രാക്ഷ മാലയിൽ പിടിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി…
“മഹാ രുദ്ര…ആ കുടുംബത്തേ കാത്തോളണെ…”
അതും പറഞ്ഞു അയാൾ അകത്തേക്ക് കയറിപ്പോയി…
തുടരും…..
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..