വേദന തന്നെ അവനെ സന്തോഷത്തിന്റെ നാളുകളിലേക്ക് എത്തിക്കും…അതിനു അവൻ അസുരൻ ആകണം..അത് അവന്റെ ജാതകത്തിൽ പറയുന്നുണ്ട്…ഒരു അസുര താണ്ഡവം… അത് ഒഴിവാക്കാൻ പറ്റില്ല…”
അതു പറയുമ്പോൾ അയാളുടെ മുഖത്തു ഒരു വല്ലായ്മ ഉണ്ടായിരുന്നു….
__________________________________
ഗോവിന്ദ് പെട്ടെന്ന് തന്നെ അവിടെയുള്ള ഒരു വലിയ ആശുപത്രിയുടെ മുൻപിൽ ആണ് നിർത്തിയത് ..പെട്ടെന്ന് തന്നെ അവിടെയുള്ള കോമ്പൗണ്ടർമാർ സ്ട്രെച്ചറും എടുത്തു വന്നിരുന്നു…
രാജീവനെയുംകൊണ്ടു ആ സ്‌ട്രെച്ചെറിൽ അവർ കാഷ്വാലിറ്റി ലക്ഷ്യമായി നീങ്ങി…രാജീവന്റെ കയ്യും പിടിച്ചു ഗോവിന്ദും അവരുടെ കൂടെ നീങ്ങി… അപ്പോഴും രാജീവന് ചെറിയ ഒരു ബോധം ഉണ്ടായിരുന്നു…മരണ വേദനയിലും രാജീവൻ അവനോടു എന്തോ പറയാൻ ശ്രമിക്കുന്നതായി അവനു തോന്നി…അവൻ രാജീവന്റെ അടുത്തേക്ക് അവന്റെ ചെവികൾ വച്ചു പറയുന്നത് ശ്രദ്ധിക്കാൻ ശ്രമിച്ചു…
“ഡാ.. ഞാൻ പോയാൽ ..പോയാൽ ഇന്ദു.. അവൾ ഒറ്റയ്ക്കാകും..അവളെ നോക്കണെടാ …”
രാജീവൻ പറഞ്ഞു…
“രാജിവെട്ടാ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല..പേടിക്കല്ലേ…”
ഗോവിന്ദ് പറഞ്ഞു…
അപ്പോഴേക്കും അവർ കാഷ്വാലിറ്റി എത്തിയിരുന്നു…എന്നാൽ അകത്തുകയറുന്നതിനുമുന്പു രാജീവൻ അവനെ നോക്കി…
“വിഷ്ണു…..”
28
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..