അത് അവനും മനസ്സിലായിരുന്നു…അവൻ അവിടെയുള്ള ഒരു ചെറിയ പാറയുടെ മുകളിൽ ഇരുന്നു…
“എടൊ അവിടെ അധികം നിൽക്കേണ്ട…ഇവിടെ വന്നു ഇരുന്നോ…”
അവൻ അവളെ അവിടേക്ക് ക്ഷണിച്ചു….അവൾ അത് കേട്ടതും അവിടെ പോയി ഇരുന്നു…
“ഞാൻ എന്നെ പറ്റി ഇത്രയും പറഞ്ഞു…നീ ഒന്നും പറഞ്ഞില്ലല്ലോ..”
അത് കേട്ടതും ഗോവിന്ദ് ഒന്നു പരുങ്ങി…
“അത്…പറയാൻ എന്തെങ്കിലും വേണ്ടേ….”
“അതെന്താ….”
ഗോവിന്ദ് അവളിൽ നിന്നും നോട്ടം മാറ്റി ദൂരേക്ക് നോക്കി നിന്നു…
“എനിക്ക് പറയാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അത് കഴിഞ്ഞ 2 വര്ഷത്തേത് മാത്രം ആണ്…”
അത് കേട്ടതും ഗൗരിക്ക് അവൻ എല്ലാം തുറന്നു പറയുവാൻ പോകുകയാണെന്ന് മനസ്സിലായി…
“എനിക്ക് ഒന്നും ഓർമയില്ലേടോ…ഒന്നും…ഞാൻ ആരാ എന്താ ഒന്നും ഓർമയില്ല…..എനിക്ക് ഓർമയുള്ളത് ഞാൻ ഒരു ചെറിയ ആശുപത്രിയിൽ നിന്നും എഴുന്നേൽകുന്നതാണ്…പിന്നെ ആണ് എനിക്ക് ഗണപതിയെയും അര്ജുനെയും ഒക്കെ കിട്ടിയത്….ആദ്യം ഒക്കെ അവിടെയുള്ള ഒരു സന്യാസിയുടെ കൂടെ യാത്ര ആയിരുന്നു അങ്ങനെ ആണ് ഗണപതിയെ കണ്ടത്..പിന്നെ നമ്മൾ ഒന്നായി.. അങ്ങനെ ഓരോ സമയം ആയി ഇവരെ ഒക്കെ കണ്ടു ഇന്ന് ഞാൻ ഇവിടെ എത്തി…അത്ര തന്നെ…”
“ഗോവിന്ദിന് അപ്പൊ പഴയ ഓർമകൾ തിരിച്ചു കിട്ടണം എന്നില്ലേ…”
അവൻ അവളെ നോക്കി…..
“ഗോവിന്ദ് ..ആ ഓർമകൾ അത് നിനക്ക് ഇഷ്ടം ആയില്ലെങ്കിൽ..എന്ത് ചെയ്യും…”
3
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..