?അസുരൻ (The Beginning ) ? part 8[ Vishnu ] 372

പെട്ടെന്നാണ് ഒരു ബൈക്കു വന്ന് അവിടെ നിർത്തിയത്…അത് കണ്ടതും ആ വാൾ എന്തിയവൻ ആ വാൾ താഴെ ഇട്ടു ആ ബൈക്കിന്റെ പുറകിൽ കയറി.ഇരുന്നു…

 

പെട്ടെന്ന് രണ്ടുപേർ അവന്റെ മുന്നിൽ വന്നതുകൊണ്ട് ഗോവിന്ദിന് അവനെ പിടിക്കാൻ കഴിഞ്ഞില്ല.. ആ ബൈക്കു അവിടെ നിന്നും അവനെയും കൊണ്ടുപോയി..എന്നാൽ അപ്പോൾ തന്നെ അവന്റെ മുഖത്തുള്ള തുണി അഴിഞ്ഞുപോയിരുന്നു…അത് മറ്റാരുമായിരുന്നില്ല… ജോണ് ആയിരുന്നു…  

 

ബൈക്കു ഓടിച്ചത് ജോസും…..

 

ഗോവിന്ദിന് അവിടെ എത്താൻ പറ്റുന്നതിനു മുൻപുതന്നെ അവർ കടന്നുകളഞ്ഞു..ആ സമയം കൊണ്ടുതന്നെ ജീവൻ ഉണ്ടായിരുന്നവർ ജീവനും കൊണ്ടു ഓടികളഞ്ഞിരുന്നു.

അവൻ വേഗം തന്നെ രാജീവന്റെ അടുത്തേക്ക് ഓടി…രാജീവന്റെ ചോര നല്ലോണം പോയിരുന്നു…എന്നാൽ ബൊധം ഉണ്ടായിരുന്നു

 

ഗോവിന്ദ് രാജീവന്റെ ഷർട്ട് ഊരി മുറിഞ്ഞ ഭാഗത്ത് കെട്ടിയശേഷം രാജീവനെയും എടുത്തു വണ്ടിയിൽ ഇരുത്തി വേഗം തന്നെ ആശുപത്രിയിലേക്ക് ഓടിച്ചു…ഗോവിന്ദ് നന്നായി പേടിച്ചിരുന്നു…അവൻ സ്പീഡ് ലിമിറ്റ് ഒന്നും നോക്കാതെ വേഗം തന്നെ വണ്ടി ഓടിച്ചു…രാജീവനെ രക്ഷിക്കാൻ…

 

__________________________________

 

ഒരു ദിവസം മുൻപ്…

 

പാലക്കാട്

 

പാലക്കാടിലെതന്നെ ഏറ്റവും പ്രശസ്തമായ ജ്യോത്സ്യൻ ആയിരുന്നു ജയശങ്കര വാല്യർ…

 

അന്ന് വൈകുന്നേരമാണ് അയാളുടെ വീടിന്റെ മുന്നിൽ ഒരു BMW കാർ വന്നത്…അതിന്റെ പുറകിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി ….ജയശങ്കര വാല്യർ പുറത്തു ചാരുകസേരയിൽ തന്നെ ഉണ്ടായിരുന്നു…

 

26

Updated: May 6, 2021 — 9:42 am

53 Comments

  1. വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
    ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?

    1. അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️

      പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ

  2. വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..

Comments are closed.