അവനു എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനുമുന്പു ഗോവിന്ദ് അവന്റെ നെഞ്ചിലേക്ക് തന്നെ ആഞ്ഞു ചവിട്ടി..അവൻ അവിടെ ഉണ്ടായിരുന്ന സ്കോര്പിഒയിൽ അടിച്ചു താഴെ വീണു…രാജീവനെ കത്തി കൊണ്ടു കുത്തിയവൻ ഗോവിന്ദിനെയും കുത്താൻ ശ്രമിച്ചെങ്കിലും ഗോവിന്ദ് അവന്റെ കത്തിയിൽ കടന്നു പിടിച്ച ഗോവിന്ദ് അവനെയും താഴേക്ക് ഇട്ടു..അവൻ എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനുമുന്പു അവന്റെ രണ്ടുകയ്യും ലോക്ക് ചെയ്യുന്ന രീതിയിൽ അവന്റെ മുകളിൽ കയറി ഇരുന്നു..
ഗോവിന്ദിന്റെ കണ്ണിലെ ദേഷ്യം കണ്ട അവൻ പേടിച്ചു വിറക്കാൻ തുടങ്ങി….ഗോവിന്ദ് ആ കത്തി കൊണ്ടു അവന്റെ നെഞ്ചിൽ ആഞ്ഞു കുത്താൻ തുടങ്ങി….അവന്റെ ദേഷ്യം അടങ്ങുന്ന വരെ അവൻ അയാളുടെ നെഞ്ചിൽ കത്തികൊണ്ട് കുത്തി കീറി..അയാളുടെ ദയനീയ ശബ്ദം എല്ലാവരും കേട്ടു..എല്ലാരും ആ കാഴ്ച്ച കണ്ടു പേടിക്കാൻ തുടങ്ങി….
അവസാനം അവന്റെ കരച്ചിൽ നിന്നു..ഗോവിന്ദ് അവന്റെ മുകളിൽ നിന്നും എഴുന്നേറ്റു..എല്ലാരും ചോരയിൽ കുളിച്ചു നിൽക്കുന്ന അവന്റെ രൂപം കണ്ടു പേടിച്ചു വിറക്കാൻ തുടങ്ങി…
പിന്നീട് അവർ അവന്റെ അസുര താണ്ഡവം ആണ് കണ്ടത്…
മുൻപിൽ കണ്ട എല്ലാരേയും അവൻ ചിത്ര വധം ചെയ്യാൻ തുടങ്ങി…അവന്റെ ലക്ഷ്യം ആ വാൾ കൊണ്ടു രാജീവനെ അക്രമിച്ചവനെ ആയിരുന്നു…അതിനിടയിൽ ചെറിയ ചെറിയ പരിക്കുകൾ ഉണ്ടായെങ്കിലും അവൻ അതു കാര്യം ആക്കിയില്ല.
.മുന്നിൽ ഉണ്ടായിരുന്ന എല്ലാരേയും അവൻ കൊന്നുതള്ളി…വാൾ കൊണ്ട് രാജീവനെ അക്രമിച്ചവൻ അവന്റെ വരവുകണ്ടു പേടിച്ചു പുറകോട്ട് പോയിക്കൊണ്ടിരുന്നു..
25
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..