ഗോവിന്ദിന്റെ പുറകിലേക്ക് ഒരുവൻ ഒരു വാളുമായി ഓടുന്നുണ്ടായിരുന്നു…ഇതേസമയം ഗോവിന്ദ് അവന്റെ മുന്നിൽ ഉള്ളവരെ നേരിടുകയായിരുന്നു…അവരുടെ ചോരകൊണ്ടു അവിടെ നിറഞ്ഞുകൊണ്ടിരുന്നു… അതുകൊണ്ടു തന്നെ പുറകിൽ വന്നവന് അറിയാമായിരുന്നു ഗോവിന്ദ് അവനെ ശ്രേധിക്കില്ല എന്ന്..
അവൻ ഗോവിന്ദിന്റെ പിന്നിൽപോയി ആ വാളും കൊണ്ടു അവന്റെ പുറകിൽ വെട്ടാൻ നോക്കുന്ന നിമിഷം രാജീവൻ വന്നു ഗോവിന്ദിനെ തള്ളി മാറ്റി…പെട്ടെന്നുള്ള പ്രവർത്തി ആയതുകൊണ്ടു അവന്റെ വെട്ടു ശരിക്കും ഗോവിന്ദിന് കൊണ്ടില്ല എന്നാൽ ഗോവിന്ദിന്റെ വലത്തുകയ്യുടെ മുകളിൽ ചെറുതായിട്ടു ആ വെട്ട് കൊണ്ടിരുന്നു…പെട്ടെന്നുള്ള തള്ളു ആയതുകൊണ്ട് ഗോവിന്ദ് താഴെ വീണുപോയിരുന്നു…ആ നിമിഷം രാജീവന്റെ പിന്നിൽ ഉണ്ടായിരുന്നവൻ അവന്റെ കത്തികൊണ്ട് രാജീവന്റെ പിന്നിൽ കുത്തി…
താഴെ വീണുകിടന്ന ഗോവിന്ദ് കണ്ടത് കുത്തു കിട്ടി നിൽക്കുന്ന രാജീവനെ ആണ്..എന്തെങ്കിലും ചെയ്യാൻ ആകുന്നതിനുമുന്പു മുന്നിൽ ഉണ്ടായിരുന്ന വാൾ എന്തിയവൻ രാജീവന്റെ വയറിൽ അവന്റെ വാൾ തറച്ചു കയറ്റി..ഒപ്പം തന്നെ ആ വാൾ അവന്റെ വയറിൽ നിന്നും ഇറക്കി…
കുത്തുകിട്ടിയ രാജീവൻ വയറും പൊത്തിപ്പിടിച്ചുകൊണ്ടു താഴേക്ക് വീണതാണ് ഗോവിന്ദ് കണ്ടത്…വാളെന്തിയവൻ അവന്റെ വാളും കൊണ്ടു നിലത്തുവീണുകിടക്കുന്ന രാജീവന്റെ നെഞ്ചിലേക്ക് ആ വാൾ തറച്ചു കയറ്റാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് ആ വാളിൽ ആരോ പിടിച്ചു.. അവൻ നോക്കിയപ്പോൾ കണ്ടത് അതിൽ ശക്തമായി പിടിച്ചു വച്ച ഗോവിന്ദിനെ ആണ്..അവന്റെ കയ്യുടെ ഉള്ളിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു…
25
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..