അവന്റെ മുന്നിൽ ഉള്ളവർ അവന്റെ നേരെ വലിയ കത്തിയും എടുത്തുകൊണ്ടു ഓടി അടുത്തു..ഗോവിന്ദിന് അടുത്തെത്തിയതും അവരിൽ മുന്നിൽ ഉണ്ടായിരുന്നവൻ അവന്റെ നേരെ ആ കത്തി വീശിയെങ്കിലും അതിൽ നിന്നും ഒഴുഞ്ഞുമാറിയ ഗോവിന്ദ് അവന്റെ പുറകിൽ ഉള്ളവന്റെ നെഞ്ചിലേക്ക് ആ മഴു എറിഞ്ഞു…ആ മഴു അവന്റെ നെഞ്ചിൽ തറച്ചുകയറി അവനെയും കൊണ്ടു പുറകിലേക്ക് പോയി…പെട്ടെന്നു തന്നെ ആദ്യം വന്നവന്റെ കത്തിയിൽ പിടിച്ച ഗോവിന്ദ് അവനെ അവന്റെ മുന്നിലേക്ക് മറിച്ചിട്ടു… ശേഷം അവന്റെ വലതുകയ്യിൽ പിടിച്ചു തിരിച്ച ശേഷം അവന്റെ ഷോള്ഡറിൽ ആഞ്ഞു ചവിട്ടി…
അവന്റെ കൈ ഒടിഞ്ഞു തൂങ്ങി..ഇതെല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്…
ഇതൊക്കെ കണ്ട അവരുടെ പുറകിൽ വന്നവർ ഒന്നു നിന്നുപോയി..ആ സമയത്തുതന്നെ അവൻ അതിൽ ഒരുവന്റെ നെഞ്ചിൽ നിന്നും ആ മഴു എടുത്തു..
ആ മഴു മുഴുവൻ ചോര കൊണ്ടു നിറഞ്ഞിരുന്നു…
പെട്ടെന്ന് തന്നെ ബാക്കി ഉള്ളവരും അവന്റെ നേരെ ഓടി അടുത്തു..അവൻ ആ മഴുവിൽ ശക്തമായി പിടിച്ചു അവർക്ക് വേണ്ടി കാത്തിരുന്നു…
ഇതേസമയം രാജീവൻ പുറകിൽ ഉള്ളവരെ നേരിടുകയായിരുന്നു…രാജീവന്റെ കയ്യുടെ ചൂടും അവർ എല്ലാരും അറിഞ്ഞു….പെട്ടെന്നാണ് അതിൽ ഒരുവൻ രാജീവന്റെ നെഞ്ചിലേക്ക് ചവിട്ടിയത്..ചവിട്ടു കിട്ടിയതും അവൻ പുറകിലേക്ക് മറിഞ്ഞു വീണിരുന്നു…അപ്പോഴേക്കും ഒരാൾ ഗോവിന്ദിന്റെ പുറകിലേക്ക് ഓടുന്നതും അവൻ കണ്ടു….ഗോവിന്ദ് എന്നാൽ അവന്റെ പുറകിലൂടെ വരുന്നവരെ ശ്രദ്ധിക്കുന്നില്ല എന്ന് അവനു മനസിലായി…
24
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..