ചുറ്റും ഇരുണ്ടിരുന്നു..ആകെ ഉണ്ടായിരുന്നത് കാറിന്റെ ഹെഡ്ലാംപ് വെളിച്ചം മാത്രം ആയിരുന്നു…
എന്നാൽ ഗോവിന്ദിന് ഒരു പന്തികേട് മണത്തു…
“രാജിവെട്ടാ വേഗം തന്നെ ഇവിടുന്ന് വിടുന്നതാണ് നല്ലത്….” അതും പറഞ്ഞു ഗോവിന്ദ് തിരിയാൻ ശ്രമിച്ചതും ഗോവിന്ദിനെ സൈഡിലൂടെ ഒരു വലിയ മഴു തെറിച്ചു വന്നത്…അത് കണ്ടതും ഗോവിന്ദ് പെട്ടെന്ന് അതിൽ നിന്നും ഒഴിഞ്ഞു മാറി….ആ മഴു കാറിന്റെ ബോണെറ്റിൽ തറച്ചു നിന്നു..
പെട്ടെന്നാണ് അവരുടെ മുന്നിൽ ഒരു വണ്ടിയുടെ ലൈറ്റ് കത്തിയത്… പിട്ടെന്നു ഉണ്ടായ വെളിച്ചം ആയതുകൊണ്ട് അവർക്ക് പെട്ടെന്ന് കണ്ണു അടക്കേണ്ടി വന്നു…
പെട്ടെന്നു തന്നെ അവരുടെ പുറകിൽ നിന്നും ഒരു വണ്ടിയുടെ വെളിച്ചം വന്നു…അവരുടെ മുന്നിലും പിന്നിലും വണ്ടികൾ ഉണ്ടായിരുന്നു.. അതിൽ നിന്നും മുഖം മറച്ച കുറച്ചുപേർ ഇറങ്ങി വന്നു….അവരുടെ കയ്യിൽ കത്തിയും മറ്റു മൂർച്ചയുള്ള ആയുധങ്ങളും ഉണ്ടായിരുന്നു…
പെട്ടെന്ന് തന്നെ ഗോവിന്ദ് ആ മഴു കയ്യിൽ എടുത്തു..ഒരു കയ്യിൽ പിടിക്കാൻ പറ്റുന്ന ഒരു പ്രിത്യേകതരം മഴു ആയിരുന്നു അത്…അതിനു വെയ്റ്റ് കുറവും മൂർച്ച കൂടുതലും ആയിരുന്നു…
“രാജിവെട്ടാ അപ്പൊ എങ്ങനെയാ…”
ഗോവിന്ദ് ആ മഴുവും കയ്യിൽ എടുത്തുകൊണ്ടു ചോദിച്ചു…
“ഇത് നിനക്ക് വന്ന സ്കെച്ച് ആണെന്ന് മനസ്സിലായി.. ഇപ്പൊ പറഞ്ഞു നിൽക്കാൻ ഒന്നും നേരം ഇല്ലല്ലോ…നീ മുന്നിൽ ഉള്ളവരെ എടുത്തോ…ഞാൻ പുറകിൽ ഉള്ളവരെ എടുത്തോളം…”
അതു കേട്ടതും ഗോവിന്ദ് ആ മഴുവും എടുത്തു മുന്നിലേക്ക് നടന്നു….
23
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..