അതിനു ഗോവിന്ദിന് മറുപടി ഉണ്ടായിരുന്നില്ല…അവൻ രാജീവനെ നോക്കുക മാത്രം ചെയ്തു….
അപ്പോഴേക്കും അവരുടെ വണ്ടി ഒരു ഒറ്റപ്പെട്ട സ്ഥലത്തു എത്തിയിരുന്നു….ഗോവിന്ദ് പുറത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു…
അവനു മനസ്സിലാകുന്നുണ്ടായിരുന്നില്ല എന്തുകൊണ്ടാണ് അവനു ഗൗരിയുടെ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞിട്ടു സങ്കടം വരുന്നതെന്ന്….ആകെ ഒരു ദിവസം മാത്രം ആണ് അവളോട് സംസാരിച്ചത്…
എന്നിട്ടും അവള് മറ്റൊരാളുടെ ആണെന്ന് അറിഞ്ഞതുമുതൽ നെഞ്ചിൽ ഒരു ഭാരം പോലെ…
ഒരു മുജ്ജന്മ ബന്ധം ആണോ എന്നൊരു സംശയം വരെ അവനു തോന്നി…എന്നാൽ അവനു ഇപ്പോൾ ഒന്നും ഒരു അത്ഭുതം അല്ല..അവന്റെ ഓർമയുള്ള ജീവിതം മുഴുവൻ ഒരു അത്ഭുതം ആണല്ലോ….
രാജീവേട്ടനോട് ഇത് പറഞ്ഞാലോ എന്നു അവനു തോന്നി….കാരണം ഇങ്ങനെയുള്ള കാര്യങ്ങളിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ ഉള്ള ഒരു കഴിവ് രാജീവേട്ടനുള്ളതുപോലെ അവനു തോന്നാറുണ്ട്…
പെട്ടെന്നാണ് കാറിന്റെ പുറകിലെ ചില്ല് തകർത്തുകൊണ്ടു ഒരു കല്ല് വണ്ടിയിലേക്ക് കയറിയത്….
രാജീവൻ പെട്ടെന്ന് തന്നെ വണ്ടി നിർത്തി…ഗോവിന്ദും പെട്ടെന്ന് പേടിച്ചു….എന്താണ് സംഭവിക്കുന്നത് എന്നവന് മനസ്സിലായില്ല…
രാജീവൻ വേഗം തന്നെ പുറത്തേക്ക് ഇറങ്ങി… ഗോവിന്ദും പുറത്തേക്ക് രാജീവന്റെ കൂടെ തന്നെ ഇറങ്ങി….
22
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..