അത് കേട്ട ഗണപതിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു…അവൻ വേഗം തന്നെ ഗോവിന്ദിനെ വിളിക്കാൻ നോക്കിയെങ്കിലും അവൻ ഫോൺ എടുത്തില്ല….
അപ്പോൾ അവൻ മെയിൻ റോഡിലൂടെ നടക്കുകയായിരുന്നു….റോഡിലൂടെ വണ്ടികൾ ചീറി പാറി പോകുന്നുണ്ടെങ്കിലും അവനു അതിലൊന്നും ശ്രദ്ധ ഉണ്ടായിരുന്നില്ല..
.അപ്പോഴാണ് ഒരു കാർ വന്ന് അവന്റെ മുന്നിൽ വന്നു നിർത്തിയത്…ഗോവിന്ദിന് അത് പെട്ടെന്ന് തന്നെ രാജീവന്റെ കാർ ആണെന്ന് മനസ്സിലായി…അപ്പോഴേക്കും രാജീവൻ വണ്ടിയിൽ നിന്നും ഇറങ്ങി അവിടെ എത്തിയിരുന്നു…
“എടാ നിന്നെ എത്ര നേരമായി അവർ വിളിക്കുന്നു..നീ എന്താ ഫോൺ ഒന്നും എടുക്കാത്തെ…”
“അത് പിന്നെ….”
“നീ കുടിച്ചിട്ടുണ്ടോ….”
“ചെറുതായിട്ട്…..” ഗോവിന്ദ് മറുപടി കുറച്ചു വൈകി ആണെങ്കിലും കൊടുത്തു. ..
“എന്താടാ ഇത്..വാ വണ്ടിയിൽ കയറ്…”
“വേണ്ട രാജീവേട്ട ഞാൻ നടന്നു പൊക്കോളാം…”
“നീ കേറുന്നുണ്ടോ നന്ദു…”
ഗോവിന്ദ് പിന്നെ ഒന്നും പറഞ്ഞില്ല.. അവൻ വേഗം തന്നെ കാറിൽ കയറി ഇരുന്നു….
രാജീവൻ വേഗം തന്നെ അവരുടെ ഫ്ലാറ്റിലേക്ക് വിട്ടു….ഗോവിന്ദ് ആകെ നിശ്ശബ്ദൻ ആയിരുന്നു…
“എടാ നീ കുടി നിർത്തിയപ്പോൾ രാഗേന്ദു എന്ത് സന്തോഷത്തിൽ ആയിരുന്നു എന്ന് നിനക്ക് അറിയില്ലേ….നീ എന്തിനാടാ പിന്നേം…അവൾക്ക് എത്ര സങ്കടം ആവും….”
21
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..