?അസുരൻ (The Beginning ) ? part 8[ Vishnu ] 372

അവൻ വേഗം തന്നെ പോയത് ഗണപതിയുടെ അടുത്തേക്ക് ആണ്….

 

ഗണപതിയും ഗോവിന്ദും ചേർന്ന് ടൗണിലെ മാർക്കറ്റിൽ ഒരു ചെറിയ തുണിക്കട തുടങ്ങിയിരുന്നു….ഗോവിന്ദ് അവിടെ പോയപ്പോൾ കുഞ്ഞപ്പൻ മാത്രേ അവിടെ ഉണ്ടായിരുന്നുള്ളു….

 

അവൻ വേഗൻ തന്നെ അകത്തേക്ക് കയറി അവിടെയുള്ള സ്റ്റോക്ക് വെക്കുന്ന ഉള്ളിലെ ചെറിയ മുറിയിലേക്ക് കയറി….അവിടെ ഗണപതി ഉണ്ടായിരുന്നു….

 

“ആഹ്…മുതലാളി വന്ന…ഇബിടെക്കൊന്നും വരാറില്ലലോ….”

 

“എടാ നമ്മൾക്ക് ഒന്നു ബാറിൽ പോയിട്ട് വരാം….”

 

അത് കേട്ട ഗണപതിക്ക് ചെറിയ ഒരു പന്തികേട് തോന്നി….

 

“എടാ ഇപ്പോഴോ…”

 

“എടാ 5 മണി ആയിട്ടല്ലേ ഒള്ളു…അതൊന്നും പ്രശ്നം അല്ല..നീ വാ…”

 

ഗണപതി പിന്നെ ഒന്നും പറയാൻ നിന്നില്ല…അവനും അവന്റെ കൂടെ ബാറിലേക്ക് പോയി…..

 

__________________________________

 

ബാറിൽ വന്നിട്ടിപ്പോൾ കുറെ നേരമായി… ഗോവിന്ദ് ആകട്ടെ നല്ല ഫോമിലും ആണ്…അവനു അവന്റെ മനസ്സു തുറക്കാൻ മദ്യത്തിന്റെ സഹായം വേണ്ടി വന്നിരുന്നു….

 

അവൻ ഗണപതിയുടെ കാര്യങ്ങൾ എല്ലാം പറഞ്ഞു….അത് കേട്ട ഗണപതിക്ക് ദേഷ്യം ആണ് വന്നത്…

 

“എടാ അവൾ ഒരെണ്ണമോ രണ്ടെണ്ണമോ കെട്ടിയാലെന്താ….നീ അവളെ പ്രേമിക്കാൻ ഒന്നും അല്ലല്ലോ പോയത് …അല്ലെ…നിനക്ക് നീ ആരാ എന്ന് അറിയാൻ അല്ലെ..ഇപ്പൊ എന്താ ഇങ്ങനെ…”

19

Updated: May 6, 2021 — 9:42 am

53 Comments

  1. വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
    ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?

    1. അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️

      പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ

  2. വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..

Comments are closed.