അസുരൻ ( The beginning ) 8
Previous Parts
ഗോവിന്ദും ഗൗരിയും ബാംഗ്ലൂർ നഗരം തന്നെ പൂർണമായും കറങ്ങിക്കൊണ്ടിരുന്നു..എല്ല സ്ഥലത്തും അവർ കറങ്ങി നടന്നു…
ഗോവിന്ദിനും അത് പുതിയ ഒരു അനുഭവം ആയിരുന്നു..എന്നാൽ അവൻ ശ്രെദ്ധിച്ചത് ഗൗരിയിൽ ആയിരുന്നു…വന്നിട്ട് ഇത്രയും കാലം കാണാത്ത സന്തോഷം ആയിരുന്നു അവൾക്ക്…
അത് അവനും സന്തോഷം നൽകി…അങ്ങനെ കുറെ സ്ഥലങ്ങളിൽ കറങ്ങിയശേഷം ഗോവിന്ദ് അവളെയും കൊണ്ട് അവരുടെ രഹസ്യ സങ്കേതം ആയ കുന്നിന്റെ മുകളിലേക്കാണ് കൊണ്ടുപോയത്..
.അവിടെ എത്തുന്നവരെ അവർ പരസ്പരം സംസാരിച്ചു..എന്നാൽ അവൾ അവളുടെ വിവരങ്ങൾ പലതും മാറ്റിയാണ് പറഞ്ഞത്..പ്രിത്യേകിച്ചു അവളുടെ കല്യാണം കഴിഞ്ഞതും എല്ലാം അവൾ മറച്ചുവചു…
ഗോവിന്ദ് അവനെപ്പറ്റി ഒന്നും പറഞ്ഞില്ല….അത് അവളും ശ്രദ്ധിച്ചിരുന്നു….അങ്ങനെ അവർ ആ കുന്നിന്റെ മുകളിൽ എത്തി…
“ഇതേതാ സ്ഥലം…”
“ഇതാണ് ഭൂത പാറ….നമ്മുടെ ഒരു ഒത്തുകൂടൽ സ്ഥലം ആണ്…”
” വെള്ളമടി ആണോ ഒത്തുകൂടൽ…”
“അത് പണ്ട്.. ഇപ്പോൾ ഇല്ലല്ലോ…”
അതും പറഞ്ഞു ഗോവിന്ദ് മുകളിലേക്ക് നടന്നു…അവളും അവന്റെ പുറകിൽ തന്നെ നടന്നു….അങ്ങനെ കുറച്ചു ദൂരം നടന്നതും അവർ ആ പാറയുടെ നടുക്ക് എത്തിയിരുന്നു…
അവിടെ നിന്നുള്ള കാഴ്ച്ച കണ്ടതും അവൾ ഞെട്ടി….ബാംഗ്ലൂർ നഗരത്തിന്റെ ഒരു വലിയ ഭാഗം തന്നെ അവിടെ നിന്നും കാണാൻ കഴിയുമായിരുന്നു…അത് അവളെ അത്ഭുതപ്പെടുത്തി….
2
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..